Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The Indian Independence Struggle
ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് സ്വാമി ദയാനന്ദസരസ്വതി
1828ൽ രാജാറാം മോഹൻറോയുടെ അനുയായികൾ അക്കാദമിക് അസോസിയേഷൻ രൂപികരിച്ചു
1837 ൽ സെമിന്ദാർ അസോസിയേഷൻ രൂപീകരിക്കപെട്ടു ഇ സംഘടന പിന്നീട് ലാൻഡ് ഹോൾഡേഴ്‌സ് സൊസൈറ്റി എന്ന പേരിൽ അറിയപ്പെട്ടു
1851 ൽ ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ രൂപവത്കരിച്ചു.അദ്യ പ്രസിഡന്റ് രാധാകാന്ത് ദേബ് ഉം ആദ്യ സെക്രട്ടറി ദേവേന്ദ്രനാഥ ടാഗോറും ആയിരുന്നു
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം
1866 ൽ ദാദാഭായ് നവറോജി ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപികരിച്ചു
1870 ൽ മഹാദേവ ഗോവിന്ദ റാനഡെ പൂനെയിൽ സാർവ്വജനിക് സഭ സ്ഥാപിച്ചു
1875 ൽ ഇന്ത്യൻ ലീഗ് എന്ന സംഘടന സ്ഥാപിച്ചു.
ഇന്ത്യൻ ലീഗിന്റെ സ്ഥാനത്ത് 1876 ൽ സുരേന്ദ്രനാഥ ബാനർജി സ്ഥാപിച്ച ഇന്ത്യൻ അസോസിയേഷൻ നിലവിൽ വന്നു
1883 ഡിസംബറിൽ ൽ അഖിലേന്ത്യാ ദേശീയ സമ്മേളനം( All India National Conference) കൽക്കട്ടയിൽ വച്ച് നടത്തപ്പെട്ടു
1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടു
1905 ജൂലൈ 20 ന് കഴ്‌സൺ പ്രഭു ബംഗാളിനെ വിഭജിച്ചു
1905 ഒക്ടോബർ 16 വിഭജനം നിലവിൽ വന്ന ദിവസം ബംഗാൾ മുഴുവൻ വിലാപദിനം ആയി ആചരിച്ചു
1906 ഡിസംബർ 30 ന് ധാക്കയിൽ ആഗാഖാൻ, നവാബ് സലീമുള്ള, നവാബ് മുഹ്‌സിൻ ഉൾഹഖ് എന്നിവരുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് രൂപം കൊണ്ടു. ബ്രിട്ടീഷ് ഗവണ്മെന്റ്നോടുള്ള വിധേയത്വം പ്രഖ്യാപിച്ചു
1907 ൽ സൂറത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മിതവാദികൾ എന്നും തീവ്രവാദികൾ എന്നിങ്ങനെ രണ്ടായി പിളർന്നു
മിതവാദികളുടെ നേതാക്കൾ ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ്‌ഷാ മേത്ത, സുരേന്ദ്രനാഥ ബാനർജി എന്നിവരും തീവ്രവാദി നേതാക്കൾ ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ എന്നിവരും ആയിരുന്നു
1909 ലെ മിന്റോ- മോർലി പരിഷ്‌കാരങ്ങൾ അഥവാ ഇന്ത്യൻ കൌൺസിൽസ് ആക്ട് മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ചു.സാമുദായിക സംസവരണം ആദ്യമായി ഏർപ്പെടുത്തി
1911 ൽ ഹാർഡിങ്‌ജ് പ്രഭു ബംഗാൾ വിഭജനം റദ്ധാക്കി
1913 ൽ സ്വയംഭരണം ആണ് തങ്ങളുടെ ലക്‌ഷ്യം എന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു
1916 ൽ ബാലഗംഗാധര തിലകന്റെയും ആനിബസന്റിന്റെയും നേത്രത്വത്തിൽ ഹോം റൂൾ പ്രസ്ഥാനങ്ങൾ ആരംഭിച്ചു
1916 ഗുജറാത്തിലെ സബർമതിയിൽ ഗാന്ധിജി തന്റെ സത്യാഗ്രഹ ആശ്രമം സ്ഥാപിച്ചു
1917 ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനിൽ
1918 അഹമ്മദാബാദ് മിൽ പണിമുടക്ക് ഗാന്ധിയുടെ മരണം വരെ ഉപവാസം. ഇന്ത്യയിലെ ഗാന്ധിജിയുടെ അദ്യ ഉപവാസം
1919 (Government of India Act ) മൊൺടേഗു- ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ : ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണസമ്പ്രദായം നടപ്പിലാക്കി
1919 റൗലറ്റ് ആക്ട് :വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ ഇടുന്നതിനും ഇ നിയമം അനുവാദം നൽകി. ആക്ടിനെ തുടർന്ന് മദൻ മോഹൻ മാളവ്യ,മുഹമ്മദ് അലി ജിന്ന എന്നിവർ തങ്ങളുടെ കൌൺസിൽ അംഗത്വം രാജിവച്ചു.
1919 ഏപ്രിൽ 13 ജാലിയൻ വാലാബാഗ് കൂട്ടക്കൊല റൗലറ്റ് ആക്റ്റിനെതിരെ പ്രധിഷേധം നടത്തിയവർക്ക് നേരെ
ജനറൽ ഡയറിന്റെ നേത്രത്വത്തിൽ.കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ സർ സ്ഥാനം ഉപേക്ഷിച്ചു. സർ C ശങ്കരൻ നായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ചു. കൂട്ടക്കൊലയെ കുറിച്ച് അന്യോഷിക്കാൻ ഹണ്ടർ കമ്മിറ്റിയെ നിയോഗിച്ചു
1920 നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു
1920 ആഗസ്റ്റ് ഗാന്ധിജി കൈസർ ഇ ഹിന്ദ് ബഹുമതി തിരികെ കൊടുത്തു
1921 വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചു
1922 ചൗരി ചൗരാ സംഭവം: ഉത്തർ പ്രദേശിലെ ചൗരി ചൗരയിൽ രോഷാകുലരായ ജനകൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു 22 പൊലീസുകാരെ ചുട്ടുകൊന്നു
1922 ൽ C.R ദാസും മോട്ടിലാൽ നെഹ്രുവും ചേർന്ന് സ്വരാജ് പാർട്ടി രൂപികരിച്ചു
1927 സൈമൺ കമ്മിഷൻ നിയമിക്കപ്പെട്ടു
1928 ഒക്ടോബർ 30 സൈമൺ കമ്മീഷന് എതിരെ ലാഹോറിൽ പ്രകടനം നയിച്ച ലാല ലജ്പത് റായ് ലാത്തിചാർജിനെ തുടർന്ന് മരണപ്പെട്ടു
1928 ഭൂനികുതി വർദ്ധനവിന് എതിരെ ഗുജറാത്തില കർഷകർ സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ ബാർദോളി സത്യാഗ്രഹം. ഇ സത്യാഗ്രത്തിൽ വല്ലഭായ് പട്ടേൽ നൽകിയ നേതൃത്വത്തെ അനുസ്മരിച്ചാണ് ഗാന്ധജി അദേഹത്തിന് സർദാർ എന്ന സ്ഥാനപ്പേര് നല്കിയത്
1929 മാർച്ച് 31 സൈമൺ കമ്മിഷൻ തിരികെ പോയി
1929 ഏപ്രിൽ 8 ഭഗത് സിങ്ങും B.K ദത്തും ചേർന്ന് സെൻട്രൽ ലെജിസ്ലെറ്റിവ് അസംബ്ലി ഹാളിൽ ബോംബെറിഞ്ഞു
1929 നെഹ്രുവിന്റെ അദ്യക്ഷതയിൽ ചേർന്ന ലാഹോർ കോൺഗ്രസ് സമ്മേളനം പൂർണ്ണ സ്വരാജിനു വേണ്ടി പ്രമേയം പാസാക്കി 1929 ഡിസംബർ 31 സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തി 1930 ജനുവരി 26 ആദ്യ സ്വാതന്ത്ര്യദിനമായി ലാഹോർ സമ്മേളനം നിശ്ചയിച്ചു
1930 സിവിൽ നിയമ ലംഘന പ്രസ്ഥാനം ഗാന്ധിജിയുടെ തീരുമാനത്തെ വിപ്ലവത്തിന്റെ കിന്റർഗാർട്ടൻ സ്റ്റേജ് എന്നും ചായക്കോപ്പയിലെ കൊടുംങ്കാറ്റ് എന്നുമാണ് വൈസ്രോയി ഇർവിൻ പ്രഭു വിശേഷിപ്പിച്ചത്
1930 മാർച്ച് 12: 78 അനുയായികളുമായി സബർമതിയിൽ നിന്നും 385 കിലോമീറ്റർ ദൂരെയുള്ള ദണ്ഡി കടപ്പുറത്തേക്ക് ഗാന്ധിജി യാത്ര തിരിച്ചു
1930 ഏപ്രിൽ 5 ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തി
1930 ഏപ്രിൽ 6 ഗാന്ധിജി ഉപ്പ് നിയമം ലംഘിച്ചു
1930 ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനിൽ, ആദ്യക്ഷൻ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്‌ഡൊണാൾഡ്
1931 മാർച്ച് 23 ഭഗത് സിംഗ്, സുഖ്ദേവ്,
രാജ്ഗുരു എന്നിവരെ തൂക്കിലേറ്റി
1931 ഗാന്ധി - ഇർവിൻ ഉടമ്പടി സിവിൽ നിയമ ലംഘന പ്രസ്ഥാനം പിൻവലിച്ചു
1931 രണ്ടാം വട്ടമേശ സമ്മേളനം ലണ്ടനിൽ ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം
1932 ജനുവരി 3 സിവിൽ നിയമലംഘന പ്രസ്ഥാനം പുനരാരംഭിച്ചു
1932 മൂന്നാം വട്ടമേശ സമ്മേളനം മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ദേശിയ നേതാവ് ഡോ.B.R അംബേദ്‌കർ
1935 ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം വാഗ്ദാനം ചെയ്തു. ഈ ആക്ട് അനുസരിച്ച് ആദ്യ പൊതുതിരഞ്ഞെടുപ്പ് 1937 നടന്നു 9 സംസ്ഥാനങ്ങളിൽ 7ലും കോൺഗ്രസ് ഭൂരിപക്ഷം നേടി
1939 ഇന്ത്യൻ ജനതയോട് ആലോചിക്കാതെ രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയെ വലിച്ചിഴച്ചതിൽ പ്രധിഷേധിച്ചുകൊണ്ടു കോൺഗ്രസ് മന്ത്രിസഭകൾ രാജിവച്ചു
1940 ലിൻലിത്ഗോ പ്രഭുവിന്റെ ആഗസ്റ്റ് ഓഫർ അനുസരിച്ച് ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവിയും. പ്രാതിനിത്യ സ്വഭാവം ഉള്ള ഭരണഘടനാ നിർമ്മാണസഭ രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നൽകി
1942 ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തി
തകർന്നു കൊണ്ടിരിക്കുന്നു ബാങ്കിൽ നിന്നും കാലാവധി കഴിഞ്ഞ ചെക്ക് എന്നാണ് ഗാന്ധിജി ക്രിപ്സ് മിഷനെ വിശേഷിപ്പിച്ചത്
1942 ഓഗസ്റ്റ് 8 ന് മുംബൈ ഗോവലിയ ടാങ്ക് മൈതാനത്ത് (ആഗസ്റ്റ് ക്രാന്തി മൈതാനം ) ഗാന്ധിജി യുടെ ക്വിറ്റ് ഇന്ത്യാ പ്രസംഗത്തെ തുടർന്ന് ഓഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചു പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന പ്രഖ്യാപനം ഗാന്ധജി നടത്തി
1943സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ ആർമി രൂപികരിച്ചു
1946 ഇന്ത്യൻ നാവിക കലാപം ആരംഭിച്ചത് യുദ്ധക്കപ്പലായ H. M. S തൽവാറിൽ നിന്നും 1946 ഫെബ്രുവരി 18 ന്
1946 ക്യാബിനിറ്റ് മിഷൻ
1947 ഫെബ്രുവരി 20 ക്ലെമെന്റ് ആറ്റ്‌ലിയുടെ പ്രഖ്യാപനം
1947 മൌണ്ട് ബാറ്റൺ പദ്ധതി : V.P മേനോൻ ന്റെ സഹായത്തോടെ ആണ് മൌണ്ട് ബാറ്റൺ ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്ഥാൻ എന്നും രണ്ടായി വിഭജിക്കുന്ന ബാൾക്കൻ പദ്ധതി അല്ലെങ്കിൽ ജൂലൈ 3 പദ്ധതി തയാറാക്കിയത്
1947 ഓഗസ്റ്റ് 14 പാകിസ്ഥാൻ സ്വതന്ത്രമായി
1947 ഓഗസ്റ്റ് 15 ഇന്ത്യ സ്വതന്ത്രമായി
1950 ജനുവരി 26 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി തീർന്നു