Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The India's First War of Independence
ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857 ലെ മഹത്തായ വിപ്ലവം 1857 മെയ് 10 ന് ഉത്തർപ്രദേശിലെ മീററ്റിൽ പൊട്ടിപ്പുറപ്പെട്ടു
വിപ്ലവം പൊട്ടിപുറപ്പെടാൻ പെട്ടന്നുണ്ടായ കാരണം മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയതരം തിരകൾ ഉപയോഗിച്ച് വെടിവെക്കാൻ ഇന്ത്യൻ ഭടൻമാരെ നിർബന്ധിച്ചതാണ്
മംഗൾ പാണ്ഡെയ് ആണ് ഈ വിപ്ലവത്തിലെ അദ്യ രക്തസാക്ഷി
വിപ്ലവത്തിന് ഡൽഹിയിൽ ഭക്തഖാൻ,
കാൺപൂരിൽ നാനാസാഹേബ്, ലഖ്‌നൗവിൽ ബീഗം ഹസ്രത്മഹൽ, ഗ്വാളിയോറിൽ താന്തിയാതോപ്പി,താൻസിയിൽ റാണിലക്ഷ്മിഭായ് എന്നിവർ നേതൃത്വം കൊടുത്തു
വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ബഹദൂർഷാ രണ്ടാമനെ ചക്രവർത്തിയായി വാഴിച്ചു
1958 ൽ വിപ്ലവം പൂർണ്ണമായി അടിച്ചമർത്തിയ ബ്രിട്ടിഷ്കാർ ബഹദൂർഷാ രണ്ടാമനെ റംഗൂണിലേക്ക് നാടുകടത്തി
വിപ്ലവകാരികളുടെ സമുന്നതധീര നേതാവ് എന്നാണ് റാണി ലക്ഷ്മിഭായിയെ (മണികർണ്ണിക ) സർ ഹ്യൂറോസ് വിശേഷിപ്പിച്ചത്
1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് ചരിത്രകാരന്മാർ ശിപായിലഹള എന്നും V.D സവർക്കർ ഒന്നാം സ്വാതന്ത്ര്യസമരംഎന്നും, S.B ചൗധരി അഭ്യന്തരകലാപം എന്നും വിശേഷിപ്പിച്ചു.
ആദ്യത്തേതുമല്ല ദേശീയതലത്തിലുള്ളതുമല്ല ഒന്നാം സ്വാതന്ത്ര്യസമരവും അല്ല എന്നാണ് R.C മജൂംദാർ വിശേഷിപ്പിച്ചത്
വിപ്ലവ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതിയാണ് അശോക് മേത്തയുടെ 1857 ദി ഗ്രേറ്റ് റെബെല്ലിയൺ
No comments:
Post a Comment