Pagoda
ബുദ്ധമതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ഗൗതമ ബുദ്ധൻ നേപ്പാളിലെ ലുംബിനിവനത്തിൽ (കപിലവസ്തു )B.C 563 ൽ ജനിച്ചു മാതാവ് മഹാമായ പിതാവ് ശുദ്ധോധനൻ
ശാക്യ വംശത്തിൽ ജനിച്ചതിനാൽ ശാക്യമുനി എന്നും അറിയപ്പെടുന്നു
ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥിലെ ഡീർ പാർക്കിൽ വച്ച്
ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ്
ബുദ്ധൻ നിർവ്വാണം നേടിയ സ്ഥലം ബോധഗയ
അൽ മരത്തിന്റെ കീഴിൽ ഇരിക്കുമ്പോൾ ആണ് ബുന്ദൻ നിർവ്വാണം നേടിയത്
അർധമഗധി ആയിരുന്നു ബുദ്ധന്റെ ഭാഷ
ബുദ്ധന്റെ ഭാര്യ യശോധര മകൻ രാഹുലൻ
ബുദ്ധന്റെ കുതിര ആയിരുന്നു കാന്തകൻ
ബുദ്ധൻ B C 483 ൽ കുശിനഗരത്തിൽ വെച്ച് മരണപ്പെട്ടു
ബുദ്ധമത ഗ്രന്ഥങ്ങൾ ആണ് ത്രീപീടിക
ബുദ്ധന്റെ മരണം പരിനിർവാണം എന്നും സന്യസിക്കാൻ തീരുമാനിച്ചതിനെ മഹാപരിത്യാഗം എന്നും പറയുന്നു
ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ ആണ് ബുദ്ധം, ധർമ്മം, സംഘം എന്നിവ
ബുദ്ധമതത്തിന്റെ ആരാധനാലയങ്ങൾ പഗോഡകൾ എന്നറിയപ്പെടുന്നു
ബുദ്ധമത സന്യാസിമാരുടെ വാസസ്ഥലം വിഹാരങ്ങൾ എന്നറിയപ്പെടുന്നു
മഹാകാശ്യപ യുടെ അധ്യക്ഷതയിൽ ഒന്നാം ബുദ്ധമത സമ്മേളനം B.C 483 രാജഗൃഹത്തിൽ വച്ച് നടന്നു ആ സമയത്തെ ഭരണാധികാരി ആയിരുന്നു അജാതശത്രു
സബകാമി അധ്യക്ഷത വഹിച്ച രണ്ടാം ബുദ്ധമത സമ്മേളനം B.C 383 ൽ വൈശാലി യിൽ വച്ച് നടത്തപ്പെട്ടു ആ സമയത്തെ ഭരണാധികാരി കാലശോകാ
പാടലീപുത്രത്തിൽ വച്ച് B C 250 ൽ അശോക ചക്രവർത്തിയുടെ കാലത്തായിരുന്നു മുന്നാം ബുദ്ധമത സമ്മേളനം ആദ്യക്ഷൻ മെഗാലിപുട്ട ടിസ്സ
നാലാം ബുദ്ധമത സമ്മേളനം കനിഷ്ക ചക്രവർത്തിയുടെ കാലത്ത് A.D ഒന്നാം നൂറ്റാണ്ടിൽ കാശ്മീർ വച്ച് നടത്തപ്പെട്ടു വാസുമിത്രൻ ആയിരുന്നു അധ്യക്ഷൻ ഈ സമ്മേളനത്തിൽ വച്ചാണ് ബുദ്ധമതം ഹീനയാനം മഹായാനം എന്ന രണ്ടു വിഭാഗങ്ങൾ ആയി പിരിയുന്നത്
EIGHT FOLD PATH
ബുദ്ധമതത്തിലെ ആഷ്ടാംഗമാർഗങ്ങൾ ആണ്
ശരിയായ വിശ്വാസം
ശരിയായ ചിന്ത
ശരിയായ വാക്ക്
ശരിയായ പ്രവർത്തി
ശരിയായ ജീവിതം
ശരിയായ പരിശ്രമം
ശരിയായ സ്മരണ
ശരിയായ ധ്യാനം എന്നിവ
No comments:
Post a Comment