Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The Indian National Congress
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ കക്ഷിയും ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1885 ൽ രൂപം കൊണ്ടു
കോൺഗ്രസ് രൂപവത്കരണ സമ്മേളനം നടന്നത് 1885 ഡിസംബർ 28-31 വരെ ബോംബെയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജിൽ
ബ്രട്ടീഷ്കാരനായിരുന്ന അലൻ ഒക്ടേവിയൻ ഹ്യൂം ആയിരുന്നു കോൺഗ്രസിന്റെ സ്ഥാപകൻ
കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് W. C ബാനർജി. കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റും W. C ബാനർജി ആയിരുന്നു
കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ഡഫറിൻ പ്രഭു
കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് G.സുബ്രഹ്മണ്യഅയ്യർ
രണ്ടാം കോൺഗ്രസ് സമ്മേളനം കൊൽക്കത്തയിൽ. രണ്ടാമത്തെ പ്രസിഡന്റ് ദാദാഭായ് നവറോജി
കോൺഗ്രസിന്റെ ആദ്യ മുസ്ലിം പ്രസിഡന്റ് ബദറുദ്ധീൻ തിയാബ്ജി.ആദ്യ വിദേശ പ്രസിഡന്റ് ജോർജ് യൂൾ
കോൺഗ്രസിന്റെ പ്രിസിഡന്റ് ആയ ഏക മലയാളി C. ശങ്കരൻനായർ 1897 ലെ അമരാവതി സമ്മേളനത്തിൽ
രണ്ടുതവണ പ്രസിഡന്റ് ആയ വിദേശി ആണ് വില്യം വെഡർബൺ
1905 ലെ ബംഗാൾ വിഭജന കാലത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഗോഖലെ
കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും തമ്മിൽ പിളർപ്പ്ഉണ്ടായത് 1907 ലെ സൂററ്റ് സമ്മേളനത്തിൽ റാഷ് ബിഹാരി ഘോഷ് ആയിരുന്നു പ്രസിഡന്റ്. തുടർന്ന് യോജിപ്പുണ്ടാകുന്നത് 1916 ലെ ലഖ്‌നൗ സമ്മേളനത്തിൽ A.C മജൂംദാർ ആയിരുന്നു പ്രസിഡന്റ്
കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ വനിത ആനിബസന്റ് (1917)
കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത സരോജിനി നായിഡു (1925)
ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ് ആയത് 1924 ലെ ബെൽഗാം സമ്മേളനത്തിൽ. ഗാന്ധിജി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത് 1934ൽ
ജവഹർലാൽ നെഹ്‌റു ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് ആകുന്നത് 1929 ലെ ലാഹോർ സമ്മേളനത്തിൽ. ഏറ്റവും കൂടതൽ തവണ കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ജവഹർലാൽ നെഹ്‌റു
സുഭാഷ്ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റ് ആകുന്നത് 1938 ലെ ഹരിപുര സമ്മേളനത്തിൽ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് J. B കൃപലാനി
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അദ്യ കോൺഗ്രസ് പ്രസിഡന്റ് പട്ടാഭിസീതാരാമയ്യ
ഏറ്റവും കൂടതൽ കാലം കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന വനിത സോണിയ ഗാന്ധി
കോൺഗ്രസ് പ്രസിഡന്റ് ആയ വനിതകൾ
1 ആനി ബസന്റ്
2 സരോജിനി നായിഡു
3 നെല്ലിസെൻ ഗുപ്‌ത
4 ഇന്ധിരാ ഗാന്ധി
5 സോണിയ ഗാന്ധി
1 comment:
സൂപ്പർ
Post a Comment