നക്ഷത്രങ്ങൾക്കിടയിലെ ദൂരം അളക്കുന്ന ഏകകം ആണ് പ്രകാശവർഷം എന്നത്. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്. സെക്കൻഡിൽ ഏതാണ്ട് 3ലക്ഷം കിലോമീറ്റർ ആണ് പ്രകാശത്തിന്റെ വേഗം
3.26 പ്രകാശവർഷങ്ങൾക്ക് തുല്യമാണ് ഒരു പാർ സെക്കന്റ്
സൗരയൂഥത്തിലെ ദൂരങ്ങൾ നിർണയിക്കാനുള്ള ഏകകം ആണ് അസ്ട്രോണമിക്കൽ യൂണിറ്റ്. സൂര്യനും ഭൂമിയും തമ്മിൽ ഉള്ള ശരാശരി അകാലമാണിത്. ഏതാണ്ട് 15 കോടി കിലോമീറ്റർ വരുമിത്
ഒരു വ്യാഴവട്ടം എന്നത് വ്യാഴം ഒരുതവണ സൂര്യനെ വലംവെയ്ക്കാനെടുക്കുന്ന സമയമാണ്.ഭൂമിയിലെ ഏതാണ്ട് 12 വർഷങ്ങൾക്കു തുല്യമാണ്
No comments:
Post a Comment