16 August 2019

പ്രാചീന ഇന്ത്യയിലെ രാജ്യവംശങ്ങൾ


പുലികേശി ഒന്നാമനാണ് ചാലൂക്യ രാജവംശം ആരംഭിച്ചത്.ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാതാപി(ബദാമി). ചാലൂക്യ  രാജ്യവംശത്തിന്റെ ആദ്യകാല തലസ്ഥാനം ഐഹോൾ ആയിരുന്നു.

പുലികേശി രണ്ടാമൻ ആയിരുന്നു ഈ രാജവംശത്തിലെ പ്രസിദ്ധനായ രാജാവ്. പുലികേശി രണ്ടാമന്റെ  സദസ്യനായിരുന്ന പ്രമുഖ കവിയായിരുന്നു രവി കീർത്തി.

 ചാലൂക്യൻമാരെ തകർത്തു രാഷ്ട്രകൂട  രാജവംശം സ്ഥാപിച്ചത്  ദന്തിദുർഗൻ. രാഷ്ട്രകൂട രാജവംശത്തിന്റെ  തലസ്ഥാനമായിരുന്നു മാൽഘട്ട്.

 രാഷ്ട്രകൂടരാജവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്നു അമോഘവർഷൻ. കവിരാജമാർഗം എന്ന പ്രസിദ്ധമായ കന്നട കൃതിയുടെ കർത്താവാണ് അമോഘവർഷൻ. ദക്ഷിണേന്ത്യയിലെ അശോകൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

എല്ലോറയിലെ പ്രസിദ്ധഗുഹാക്ഷേത്രം ആയ കൈലാസനാഥ ക്ഷേത്രം നിർമ്മിച്ചത് രാഷ്ട്രകൂട രാജാവായ കൃഷ്ണൻ ഒന്നാമനാണ്.

 പാല രാജവംശത്തിന്റെ  സ്ഥാപകൻ ഗോപാലപാലൻ. ബംഗാളിന്റെ  സുവർണ്ണകാലം എന്നറിയപ്പെടുന്നത് പാലരാജാക്കന്മാരുടെ കാലഘട്ടമാണ്.

ഏറ്റവും പ്രശസ്തനായ പാലരാജാവാണ്  ധർമപാലൻ. വിക്രമശില സർവകലാശാല സ്ഥാപിച്ചത് പാല രാജാവായ ധർമപാലൻ ആണ്

 മഗധ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം രാജഗൃഹം. മഗധ  ഭരിച്ച രാജവംശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്  ഹര്യങ്കവംശം,  നന്ദ വംശം എന്നിവയാണ്.



ബിംബിസാരൻ ആണ് ഹര്യങ്കവംശസ്ഥാപകൻ. സ്വന്തം പുത്രനാൽ കൊല്ലപ്പെട്ട ആദ്യ രാജാവാണ് ബിംബിസാരൻ. പിതൃഹത്യയിലൂടെ സിംഹാസനം കീഴടക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരിയാണ് അജാതശത്രു.

 B.C 483 ൽ  ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയത് അജാതശത്രു. അവസാന ഹര്യങ്ക  രാജാവായിരുന്നു ഉദയഭദ്രൻ. പാടലീപുത്രനഗരം പണികഴിപ്പിച്ചത് ഉദയഭദ്രൻ ആണ്.

ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ എന്നറിയപ്പെടുന്ന രാജവംശമാണ് നന്ദ രാജവംശം. മഹാപത്മനന്ദനാണ് നന്ദരാജവംശസ്ഥാപകൻ. മഗധ ഭരിച്ച ഏക ശൂദ്ര രാജവംശമായിരുന്നു നന്ദ രാജവംശം.

നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്നു ധനനന്ദൻ. ഗ്രീക്ക് രേഖകളിൽ അഗ്രാമസ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്.

 ഇന്ത്യയിലെ ആദ്യ ചക്രവർത്തിആയി  കണക്കാക്കപ്പെടുന്നത് ചന്ദ്രഗുപ്തമൗര്യനെ  ആണ്. മൗര്യ സാമ്രാജ്യത്തിന്റെ  സ്ഥാപകനാണ് ചന്ദ്രഗുപ്തമൗര്യൻ. നന്ദ രാജവംശത്തിലെ ധനനന്ദനെ പരാജയപ്പെടുത്തിയാണ് ചന്ദ്രഗുപ്ത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്.

മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് പാടലീപുത്രം. ചന്ദ്രഗുപ്തമൗര്യന്റെ  ഭരണത്തെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന പ്രാചീന ഗ്രന്ഥമാണ് ഇൻഡിക്ക. ഗ്രീക്ക് അംബാസഡറായ മെഗസ്‌തനീസ്‌ ആണ്  ഇൻഡിക്കയുടെ കർത്താവ്.

ഇന്ത്യയിൽ ആദ്യമായി വെള്ളി നാണയങ്ങൾ പുറത്തിറക്കിയത് ചന്ദ്രഗുപ്തമൗര്യൻ ആണ്.പുരാതന ഇന്ത്യയിൽ സെൻസസിന് ആരംഭം ഇട്ടതും, മുനിസിപ്പൽ ഭരണം ആരംഭിച്ചതും ചന്ദ്രഗുപ്തമൗര്യൻ ആണ്.

 ചന്ദ്രഗുപ്‌ത മൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു വിഷ്ണുഗുപ്തൻ. കൗടില്യൻ, ചാണക്യൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.നന്ദവംശത്തെ  നശിപ്പിച്ച്  മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ചാണക്യന്റെ തന്ത്രങ്ങളാണ്.

കൗടില്യൻ എഴുതിയ അർഥശാസ്ത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്  ശ്യാമശാസ്ത്രി. അർഥശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ഭരണരീതി രാഷ്ട്രമീമാംസ എന്നിവയാണ്.  ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെയും  സാമ്പത്തിക ശാസ്ത്രത്തിന്റെയും  അടിസ്ഥാന കൃതിയാണ് അർഥശാസ്ത്രം



 ചന്ദ്രഗുപ്തമൗര്യന്റെ മരണശേഷം അധികാരത്തിൽ വന്നത് ബിന്ദുസാരൻ ആണ്. സിംഹസേന എന്നതായിരുന്നു ബിന്ദുസാരന്റെ ശരിയായ പേര്. ബിന്ദുസാരന്റെ ന്റെ പുത്രനായ അശോകൻ തന്റെ സഹോദരനായ സുസിമയെയെ വധിച്ചാണ്‌ മൗര്യ സാമ്രാജ്യത്തിന്റെ  അധിപൻ ആകുന്നത്.

 ദേവനാം പ്രിയൻ, പ്രിയദർശിരാജാ എന്നി പേരുകളിൽ അറിയപ്പെടുന്നത് അശോകനാണ്. അശോകൻ കലിംഗരാജ്യം ആക്രമിച്ചത് ബിസി 261 ലാണ്. അശോകന് മാനസാന്തരം ഉണ്ടാവാൻ കാരണമായ യുദ്ധമാണ് കലിംഗ യുദ്ധം. കലിംഗ യുദ്ധം നടന്നത്  ദയാ നദീതീരത്ത് വെച്ചാണ്. ബുദ്ധമത സന്യാസിയായ ഉപഗുപ്തന്റെ  പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്.



 അവസാന മൗര്യരാജാവായ ബ്രഹദ്രഥനെ  വധിച്ചാണ് പുഷ്യമിത്രസുംഗൻ സുംഗവംശം സ്ഥാപിച്ചത്.  ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വംശമാണ് സുംഗവംശം

 പുഷ്യമിത്ര സുംഗനാണ് സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. പാടലീപുത്രം ആയിരുന്നു സുംഗവംശത്തിന്റെ  തലസ്ഥാനം
പുഷ്യമിത്രന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച ഗ്രീക്ക് സൈന്യാധിപൻ ആണ് മിനാൻഡർ

 പുഷ്യമിത്രനുശേഷം അധികാരത്തിൽ വന്ന ഭരണാധികാരിയാണ് അഗ്നിമിത്രൻ. കാളിദാസന്റെ മാളവികാഗ്നിമിത്രത്തിൽ അഗ്നിമിത്രന്റെയും മാളവികയുടെയും  പ്രണയകഥയാണ് പറയുന്നത്.

സുംഗവംശത്തിലെ അവസാന ഭരണാധികാരിയാണ് ദേവഭൂതി. ദേവഭൂതിയെ വധിച്ച വസുദേവകണ്വനാണ് കണ്വരാജവംശം സ്ഥാപിച്ചത്. ആന്ധ്രാക്കാർ എന്നറിയപ്പെടുന്ന ശതവാഹന വംശത്തിന്റെ  സ്ഥാപകൻ സിമുഖനാണ്.

 കാഡ്ഫീസസ് ഒന്നാമനാണ് കുശാന വംശം സ്ഥാപിച്ചത്.പെഷവാർ (പുരുഷപുരം ) ആയിരുന്നു കുശാനവംശത്തിന്റെ തലസ്ഥാനം.
കുശാനവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു കനിഷ്കൻ. രണ്ടാം അശോകൻ എന്നും കനിഷ്കൻ അറിയപ്പെടുന്നു

 A.D 78 ലാണ് കനിഷ്കൻ  ഭരണം ആരംഭിച്ചത്. എഡി 78 മുതൽ കനിഷ്കൻ ആണ് ശകവർഷം ആരംഭിച്ചത്. 1957 മാർച്ച് 22നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ആയി അംഗീകരിച്ചത്. ശകവർഷത്തിലെ ആദ്യ മാസം ചൈത്രവും അവസാന മാസം ഫാൽഗുനവും  ആണ്.

 ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറത്തിറക്കിയ രാജവംശം ആണ് കുശാന വംശം. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്തത് കനിഷ്കനാണ്. കനിഷ്കൻ സ്വീകരിച്ച് ബിരുദമായിരുന്നു ദേവപുത്രാ.

 അശ്വഘോഷൻ,  നാഗാർജുനൻ, ചരകൻ,   വസുമിത്രൻ, സുശ്രുതൻ എന്നിവർ കനിഷ്കന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖരായിരുന്നു. ഇൻഡോ- ഗ്രീക്ക് കലാ രീതികളുടെ മിശ്രണമായ ഗാന്ധാര കലാരീതി പ്രോത്സാഹിപ്പിച്ച ഭരണാധികാരിയാണ് കനിഷ്കൻ.

 ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നും അറിയപ്പെടുന്നത് ഗുപ്തകാലഘട്ടം ആണ്. ഗുപ്‌തവംശ  സ്ഥാപകൻ ശ്രീഗുപ്‌തൻ. എഡി 320 ൽ  ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത് ചന്ദ്രഗുപ്തൻ ഒന്നാമൻ ആണ് മഹാരാജാധി രാജ എന്ന വിശേഷണം സ്വീകരിച്ചത്.ഗുപ്‌ത വർഷം ആരംഭിച്ചത് ചന്ദ്രഗുപ്തൻ ഒന്നാമൻ ആണ്.

 ഗുപ്ത രാജവംശത്തിന്റെ  ഔദ്യോഗിക മുദ്ര ഗരുഡൻ. ഔദ്യോഗിക ഭാഷ സംസ്കൃതം. ഗുപ്ത കാലത്ത്  വ്യാപാരികളിൽനിന്ന് പിരിച്ചിരുന്ന നികുതി ആയിരുന്നു ശുൽക്കം. ക്രമസമാധാന പാലനത്തിന് അധികാരം ഉള്ള ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത് ദണ്ഡപാലിക എന്നായിരുന്നു.

 ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ  ഭരണാധികാരിയായിരുന്നു സമുദ്രഗുപ്തൻ ആണ്  ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്. കപ്പലിന്റെയും വീണയുടെയും ചിത്രങ്ങൾ കൊത്തി സ്വർണ നാണയങ്ങൾ പുറത്തിറക്കിയത് സമുദ്രഗുപ്‌തനാണ്

 സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ചത് വിൻസെന്റ്  സ്മിത്ത്. കവിരാജ എന്നറിയപ്പെട്ട ഗുപ്‌തരാജാവായിരുന്നു സമുദ്രഗുപ്തൻ. സമുദ്രഗുപ്തന്റെ  സദസ്യനായിരുന്നു പ്രശസ്ത കവിയാണ്  ഹരിസേനൻ.

 ചന്ദ്രഗുപ്തൻ രണ്ടാമൻ  ആണ് ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. വിക്രമാദിത്യൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. നവരത്നങ്ങൾ  എന്നറിയപ്പെടുന്ന പണ്ഡിതരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നത് വിക്രമാദിത്യന്റെ സദസ്സിലാണ്.

നവരത്നങ്ങളും മേഖലകളും

കാളിദാസൻ- കവി
വരാഹമിഹിരൻ- ജ്യോതിശാസ്ത്രം
വരരുചി- ജ്യോതിശാസ്ത്രം, പ്രാകൃത ഭാഷാപണ്ഡിതൻ
ധന്വന്തരി- ആയുർവേദം
അമരസിംഹൻ- സംസ്കൃത പണ്ഡിതൻ
ശങ്കു- വൈദ്യശാസ്ത്രം
വേതാള ഭട്ടി- സംസ്കൃത പണ്ഡിതൻ
ക്ഷണപകൻ- ആരോഗ്യശാസ്ത്രം
ഘടകർപ്പൻ- ഗണിതശാസ്ത്രം

ഡൽഹിയിൽ മെഹ്റൗളി ഇരുമ്പ് ശാസനം സ്ഥാപിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണ്. ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ദേവരാജൻ എന്ന പേരിലാണ്. വിക്രമാദിത്യ രാജാവിനെ കുറിച്ച് പരാമർശമുള്ള കാളിദാസ കൃതി ആണ് വിക്രമോർവശീയം.

സിംഹവും ആയി ഏറ്റുമുട്ടുന്ന രംഗം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയത് വിക്രമാദിത്യൻ.  ചന്ദ്രഗുപ്തൻ രണ്ടാമന്റെ  കാലത്താണ് ഫാഹിയാൻ ഇന്ത്യ സന്ദർശിക്കുന്നത്. ഗുപ്‌തസാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിളിച്ചത് ഫാഹിയാൻ

കുമാരഗുപ്‌തന്റെ കാലത്താണ് ഹൂണൻമാർ ഇന്ത്യയെ ആക്രമിച്ചതും നാളന്ദ  സർവകലാശാല രൂപംകൊള്ളുന്നതും. ഗുപ്ത കാലഘട്ടത്തെക്കുറിച്ച് സൂചനകൾ നൽകുന്ന അജന്ത ഗുഹാചിത്രങ്ങൾ സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.

പുഷ്യഭൂതി സ്ഥാപിച്ച സാമ്രാജ്യം ആയിരുന്നു വർധന സാമ്രാജ്യം. വർധന  വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു ഹർഷവർധനൻ. വർധന സാമ്രാജ്യത്തിന്റെ തലസ്ഥാനം താനേശ്വറിൽ  നിന്നും കനൗജിലേക്ക് മാറ്റിയത് ഹർഷൻനാണ്.

 രത്നാവലി,  നാഗനന്ദ പ്രിയദർശിക തുടങ്ങിയ കൃതികളുടെ  രചയിതാവായിരുന്നു ഹർഷൻ. ഹർഷന്റെ സദസ്സിലേ കവിയായിരുന്നു ബാണഭട്ടൻ. ഹർഷചരിതവും, കാദംബരിയും  എഴുതിയത്  ബാണഭട്ടൻ ആണ്. വടക്കേ ഇന്ത്യയിലെ അവസാന ഹിന്ദു ചക്രവർത്തി  ആയിരുന്നു ഹർഷവർധൻ.

 കോഹിനൂർ രത്നത്തിന്റെ  യഥാർത്ഥ ഉടമസ്ഥരായിരുന്നു കാകതീയന്മാർ. കാകതീയ വംശത്തിലെ പ്രശസ്തയായ വനിതാ  ഭരണാധികാരിയായിരുന്നു രുദ്രമാദേവി

 ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻസാങ് ഇന്ത്യ സന്ദർശിച്ചത്  ഹർഷന്റെ  കാലത്താണ്. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ഹുയാൻസാങ്.

ചോളരാജവംശത്തിന്റെ  സ്ഥാപകൻ കരികാല ചോളൻ. കാവേരിക്ക്  കുറുകെ ആദ്യമായി അണക്കെട്ട് നിർമ്മിച്ച രാജാവാണ് കരികാല ചോളൻ.ചോളന്മാരുടെ പ്രധാന തുറമുഖമായിരുന്നു കാവേരി പട്ടണം.

 ചോളരാജവംശത്തിന്റെ  ആദ്യകാല തലസ്ഥാനം പരുത്തി വ്യവസായത്തിന് ഏറെ പ്രസിദ്ധി നേടിയ ഉറയൂർ ആയിരുന്നു. പിന്നീട് തഞ്ചാവൂർ ചോളസാമ്രാജ്യത്തിന്റെ  തലസ്ഥാനമായി

 ചോളൻമാരുടെ രാജകീയ മുദ്രയായിരുന്നു കടുവ. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത് രാജരാജൻ ഒന്നാമന്റെ  കാലത്താണ്.

 ഗംഗൈകൊണ്ട ചോളൻ എന്നും പണ്ഡിത വത്സലൻ എന്നും അറിയപ്പെട്ടിരുന്നു ചോളരാജാവാണ് രാജേന്ദ്ര ചോളൻ.

 ശ്രീലങ്ക കീഴടക്കിയ ചോളരാജാവ് ഇലാര. മധുരൈ കൊണ്ട ചോളൻ എന്നറിയപ്പെടുന്ന ചോളരാജാവാണ് പരാന്തകൻ.

 എഡി 800 മുതൽ 1102 വരെ മഹോദയപുരം അഥവാ കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശം ആണ് ചേരന്മാർ.
കുലശേഖരൻമാർ  എന്ന്  പ്രശസ്തരായ 13 രാജാക്കന്മാരാണ് ചേരന്മാർ എന്നറിയപ്പെട്ടത്.

 കൊല്ലവർഷം ആരംഭിച്ചത് രാജശേഖര വർമ്മ രാജാവിന്റെ കാലത്താണ്. ചേരന്മാരുടെ പ്രധാന തുറമുഖമായിരുന്നു മുസ്സിരിസ്.

 ചെങ്കുട്ടുവൻ ചേരനാണ് റെഡ്ചേരൻ എന്നറിയപ്പെട്ടത്. അവസാന ചേരരാജാവായ രാമവർമ്മ കുലശേഖരന്റെ  കാലത്താണ് ചോളന്മാർ മഹോദയപുരം ചുട്ടെരിച്ചത്.

 ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശമാണ് പാണ്ഡ്യവംശം. മധുരയായിരുന്നു പാണ്ഡ്യന്മാരുടെ തലസ്ഥാനം. പാണ്ഡ്യന്മാരുടെ രാജമുദ്രയായിരുന്നു ശുദ്ധജലമത്സ്യം.

 പാണ്ഡ്യവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു നെടുഞ്ചേഴിയൻ. പാണ്ഡ്യരാജ്യത്തെ 'മുത്ത് വിളയുന്ന നാട്' എന്ന് വിശേഷിപ്പിച്ചത് മെഗസ്തനീസ് ആണ്.

പാണ്ഡ്യഭരണകാലത്ത് മധുര സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയായിരുന്നു മാർക്കോ പോളോ. പാണ്ഡ്യന്മാരുടെ കാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ചത്. പാണ്ഡ്യന്മാരുടെ പ്രധാന തുറമുഖമായിരുന്നു കോർകയ്.

 കൃഷ്ണാ നദിക്കും  കാവേരി നദിക്കും ഇടയിൽ  സ്ഥിതി ചെയ്തിരുന്ന രാജവംശമാണ് പല്ലവ രാജവംശം. സിംഹം വിഷ്ണുവാണ് പല്ലവവംശ സ്ഥാപകൻ. കാഞ്ചിപുരം ആയിരുന്നു പല്ലവന്മാരുടെ തലസ്ഥാനം.

 മഹാബലിപുരത്തെ പഞ്ച പാണ്ഡവ രഥ ക്ഷേത്രശില്പങ്ങൾ നിർമ്മിച്ചത് മഹേന്ദ്രവർമ്മൻ  എന്ന പേരിൽ അറിയപ്പെട്ടിരുന്ന പല്ലവ രാജാവായിരുന്ന  നരസിംഹവർമൻ ഒന്നാമൻ.

 മഞ്ഞവിലാസപ്രഹസനം എന്ന കൃതിയുടെ കർത്താവ് ആണ് നരസിംഹവർമൻ ഒന്നാമൻ. മഹാമല്ല എന്നറിയപ്പെട്ട പല്ലവ രാജാവാണ് നരസിംഹവർമൻ ഒന്നാമൻ.

 'വാതാപികൊണ്ട' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവാണ് നരസിംഹവർമൻ ഒന്നാമൻ. നരസിംഹവർമന്റെ  കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി ആണ് ഹുയാൻ സാങ്. പുലികേശി രണ്ടാമനാൽ  പരാജയപ്പെട്ട പല്ലവ രാജാവാണ് മഹേന്ദ്രവർമ്മ അഥവാ നരസിംഹവർമൻ.

 ഒറ്റക്കല്ലിൽ തീർത്ത മഹാബലിപുരത്തെ ഗണേശ്വര ക്ഷേത്രം പണികഴിപ്പിച്ചത് പരമേശ്വര വർമൻ എന്ന പല്ലവ രാജാവാണ്. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ് ആണ് നരസിംഹവർമൻ രണ്ടാമൻ




11 August 2019

Union List - State List - Concurrent List


ഏതൊക്കെ വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം ആർക്കെന്ന് കൃത്യമായി പ്രതിപാദിക്കുന്നതാണ് ലിസ്റ്റുകൾ. യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ  മൂന്ന് ലിസ്റ്റുകളാണുള്ളത്. ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് (അനുച്ഛേദം 246ൽ) പ്രതിപാദിക്കുന്നത്.

യൂണിയൻ ലിസ്റ്റ് ഈ പട്ടികയിൽപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. 100 വിഷയങ്ങളാണ് ഈ പട്ടികയിലുള്ളത്.
പ്രതിരോധം, വിദേശകാര്യം, റെയിൽവേ, തുറമുഖം തപാൽ- ടെലിഫോൺ. പോസ്റ്റോഫീസ്, സേവിംഗ് ബാങ്ക്, ലോട്ടറി, സെൻസസ്, കസ്റ്റംസ് നികുതി, വരുമാന നികുതി തുടങ്ങിയ വിഷയങ്ങളാണ് ഇതിലുൾപ്പെടുന്നത്.

സ്റ്റേറ്റ് ലിസ്റ്റ് സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമം നിർമിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്.നിലവിൽ 61 വിഷയങ്ങളാണ് ഇതിലുള്ളത്. ക്രമസമാധാനം, പൊലീസ്, ജയിൽ, ഫിഷറീസ്, ഭൂനികുതി, കെട്ടിട നികുതി, ഗതാഗതം, തദ്ദശസ്വയംഭരണം. കാർഷികാദായ നികുതി,  തുടങ്ങിയവയാണ് സ്റ്റേറ്റ് ലിസ്റ്റിലുള്ളത്.


കൺകറന്റ് ലിസ്റ്റ്കേന്ദ്രസർ‌ക്കാരിനും സംസ്ഥാനങ്ങൾക്കും തുല്യമായി നിയമനിർമാണത്തിന് അധികാരങ്ങളുള്ള വിഷയമാണ് ഇതിൽ ഉൾപ്പെടുന്നത്. കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ 254-ആം വകുപ്പനുസരിച്ച് കേന്ദ്രനിയമത്തിനാണ് പ്രാബല്യം.
52 വിഷയങ്ങളാണ് ഇതിൽ ഉൾ‌പ്പെടുന്നത്.
1976ലെ 42ാം ഭരണഘടനാഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് 5 വിഷയങ്ങൾ കൺകറൻ‌റ് ലിസ്റ്റിലേക്ക് മാറ്റി. വിദ്യാഭ്യാസം, വനം, അളവുതൂക്കം, നീതിന്യായഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നിവയാണ് മാറ്റിയത്.


https://youtu.be/XgxiC3Ln7-8

22 June 2019

ലോകത്തിലെ പ്രധാനപ്പെട്ട സംഘടനകൾ



യുവജനങ്ങൾക്കുവേണ്ടി റോബർട്ട്. S.ബേഡൻ പവ്വൽ സ്ഥാപിച്ച സംഘടനയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. തയ്യാറായിരിക്കുക എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. ലോക സ്കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത് ജനീവയിൽ ആണ്.

 ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അഥവാ A.D.B യുടെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിൽ.

 ലോകത്തിലെ ഏറ്റവും സമ്പന്നമായ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് G-8. അമേരിക്ക,  ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ഇറ്റലി,  കാനഡ,  ജർമനി,  റഷ്യ എന്നിവയാണ് അംഗരാജ്യങ്ങൾ. G-8 ൽ അവസാനം അംഗമായി തീർന്ന രാജ്യമാണ് റഷ്യ. ഇപ്പോൾ റഷ്യ സംഘടനയ്ക്ക്  പുറത്താണ് നിൽക്കുന്നത്

ആംനെസ്റ്റി ഇന്റർനാഷണലിന്റെ  സ്ഥാപകൻ പീറ്റർ ബെൻസൺ. ആസ്ഥാനം സ്ഥിതിചെയ്യുന്നത് ലണ്ടനിൽ.

ഇന്റർപോളിന്റെ  ആസ്ഥാനം ഫ്രാൻസിലെ ലയോൺസിൽ ആണ്. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സിബിഐ (C.B.I)ആണ്.

യുദ്ധത്തിനു  ഇരയായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1864 ൽ ഹെൻട്രി ഡുനാന്റിന്റെ  നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനയാണ് റെഡ് ക്രോസ്. റെഡ് ക്രോസ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് ജനീവയിൽ ആണ്.

 1901 ലെ പ്രഥമ സമാധാന നോബൽ പുരസ്കാരം റെഡ് ക്രോസ് സ്ഥാപകനായ ഹെൻട്രി ഡുനാന്റിനാണ്  ലഭിച്ചത്

ആസിയാൻ (Association of South East Asian Nations) ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ആണ്.

 ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് അഥവാ ഒപെക്കിന്റെ  ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഓസ്ട്രിയൻ  തലസ്ഥാനം ആയ വിയന്നയിൽ ആണ്. ക്രൂഡ് ഓയിലിന്റെ വിലയും ഉൽപാദനവും നിയന്ത്രിക്കാനായി 1960 രൂപംകൊണ്ട സംഘടനയാണ് OPEC.

NATO (North Atlantic Treaty Organisation ) യുടെ ആസ്ഥാനം ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ആണ്.

 1991 ലെ മാസ്ട്രിച്ച് ഉടമ്പടി പ്രകാരമാണ് യൂറോപ്യൻ യൂണിയൻ നിലവിൽ വന്നത്. യൂറോപ്യൻ യൂണിയന്റെ  പൊതു കറൻസിയാണ് യൂറോ. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്ഥാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ആണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.


1985 ൽ  ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ചേർന്ന് സമ്മേളനത്തിലാണ് SAARC( South Asian Association for Regional Cooperation) രൂപീകൃതമായത്. നേപ്പാളിലെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആണ് SAARC ന്റെ സ്ഥിരം ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

 അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ,  ഇന്ത്യ,  മാലിദ്വീപ്,  പാകിസ്താൻ,  നേപ്പാൾ,  ശ്രീലങ്ക എന്നിവയാണ് SAARC അംഗരാജ്യങ്ങൾ. SAARC എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ബംഗ്ലാദേശ് പ്രസിഡണ്ട് ആയിരുന്ന സിയാ- ഉർ- റഹ്മാനാണ്.

1955ൽ ഇന്ത്യോനേഷ്യയിലെ ബാന്ദുഗിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു, ഈജിപ്ഷ്യൻ പ്രസിഡണ്ട് ആയിരുന്ന കേണൽ നാസർ, യുഗ്ലോസാവിയൻ പ്രസിഡന്റ് മാർഷൽ ടിറ്റോ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന സമ്മേളനമാണ NAM (Non Aligned Movement) അഥവാ ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് തീരുമാനമെടുത്തത്.

മൂന്നാംലോക രാജ്യങ്ങളുടെ  സംഘടനയായ ചേരിചേരാ പ്രസ്ഥാനം1961ൽ പഞ്ചശീലതത്വങ്ങളിൽ അധിഷ്ഠിതമായ രൂപം കൊണ്ടു. യുഗ്ലോസാവിയയിലെ ബെൽഗ്രേഡിൽ  വെച്ചാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത്. Head Quarters :Central Jakarta, Indonesia


കോമൺവെൽത്തിന്റെ  ആസ്ഥാനം ലണ്ടനിലെ മാൾബറോ ഹൗസ് ആണ്. കോമൺവെൽത്തിന്റെ  പ്രതീകാത്മക തലവൻ ബ്രിട്ടീഷ് രാജാവാണ്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആസ്ഥാനം കാനഡയിലെ മോൺട്രിയലിൽ. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം സ്പെയിനിലെ മാഡ്രിഡിൽ.

ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) ആസ്ഥാനം ജനീവയിൽആണ് . 1919ൽ  രൂപംകൊണ്ട ILO 1946 ൽ ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ പ്രത്യേക ഏജൻസിയായി മാറി.

 1945ൽ രൂപംകൊണ്ട ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ( FAO) ആസ്ഥാനം റോമിലാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട ആദ്യ ഏജൻസിയാണ് FAO.

 1946 രൂപംകൊണ്ട UNESCO(United Nations Educational Scientific and Cultural Organisations) ആസ്ഥാനം പാരിസ് ആണ്.

 1948ൽ  രൂപംകൊണ്ട ലോകാരോഗ്യ സംഘടനയുടെ(WHO) ആസ്ഥാനം ജനീവയാണ്. ലോകാരോഗ്യ സംഘടനയുടെ പ്രസിഡണ്ടായ ഭാരതീയ വനിതയാണ് രാജകുമാരി അമൃത്കൗർ

 അന്താരാഷ്ട്ര ആണവ ഏജൻസിയുടെ(IAEA- International Atomic Energy Agency ) ആസ്ഥാനം ഓസ്ട്രിയയിലെ വിയന്നയിൽ ആണ്. IAEA രൂപം കൊണ്ടത് 1957 ൽ. "Atom for peace and development " എന്നതാണ് അന്താരാഷ്ട്ര ആണവ ഏജൻസിയുടെ ആപ്തവാക്യം.

 1946 രൂപവൽക്കരിച്ച  UNICEF (United Nations Childrens Fund formerly United Nations International Childrens Emergency Fund)) ആസ്ഥാനം അമേരിക്കയിലെ ന്യൂയോർക്കിലാണ്. 1953-ലാണ് യൂണിസെഫിനെ ഐക്യരാഷ്ട്രസംഘടനയുടെ സ്ഥിരം ഏജൻസി അംഗീകരിച്ചത്. ആഗോളതലത്തിൽ ശിശുക്ഷേമം നടപ്പിലാക്കുക എന്നതാണ് യൂണിസെഫിന്റെ  ദൗത്യം.

 1950 ഡിസംബർ 14 നിലവിൽ വന്ന UNHCR(United Nations High Commissioner for Refugees) ന്റെ  ആസ്ഥാനം ജനീവയാണ്.

 1945 ഡിസംബർ 27 ൽ രൂപംകൊണ്ട ലോകബാങ്ക് പ്രവർത്തനമാരംഭിച്ചത് 1946 ജൂൺ 25 നാണ്. ലോക ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് വാഷിംഗ്ടൺ D.C യിൽ.

 എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെ ബാങ്കാണ് അന്താരാഷ്ട്ര നാണയനിധി (IMF- International Monetary Fund ).1945 ഡിസംബർ 27 ൽ രൂപംകൊണ്ട IMF  പ്രവർത്തനമാരംഭിച്ചത് 1947 മാർച്ച്‌  1 നാണ്. IMF ന്റെയും ആസ്ഥാനം സ്ഥിതിചെയ്യുന്നത് വാഷിംഗ്ടൺ D.C യിൽ ആണ്.

 1944 ജൂലൈ 22ന് അമേരിക്കയിലെ ബ്രറ്റൺവുഡിൽ ചേർന്ന ലോക നേതാക്കന്മാരുടെയും സാമ്പത്തിക വിദഗ്ധരുടെയും സമ്മേളനത്തിലാണ് ലോകബാങ്കും ഐ. എം. ഫും സ്ഥാപിക്കാനുള്ള ധാരണയായത്. അതുകൊണ്ട് ഈ സ്ഥാപനങ്ങളെ ബ്രറ്റൺവുഡ് ഇരട്ടകൾ എന്ന് വിളിക്കുന്നു.

W.M.O (World Meteorological Organisation) ന്റെ ആസ്ഥാനം ജനീവയിൽ ആണ്.

 ലോക വ്യാപാര സംഘടന (W.T.O) യുടെ ആസ്ഥാനം ജനീവയിലാണ്. 1948 ജനുവരി ഒന്നിന് രൂപവത്കരിച്ച ഗാട്ട് കരാർ ആണ്, 1995 ജനുവരി 1ന് W.T.O  ആയി രൂപാന്തരപ്പെട്ടത്

1946 ൽ രൂപം കൊണ്ട UNHRC (United Nations Human Rights Council) ന്റെ  ആസ്ഥാനം ജനീവ

1947ൽ രൂപം കൊണ്ട ICAO(International Civil Aviation Organisation) ന്റെ  ആസ്ഥാനം മോൺട്രിയൽ.

UNIDO (United Nations Industrial Development Organisation ) ന്റെ  ആസ്ഥാനം വിയന്നയിൽ.

UNDP (United Nations Development Programme)ന്റെ ആസ്ഥാനം ന്യൂയോർക്ക്

UPU(Universal Postal Union )ന്റെ  ആസ്ഥാനം ബേൺ.
ITU (International Telecommunication Union)ന്റെ ആസ്ഥാനം ജനീവ.

IFAD(International Fund for Agricultural Development) ന്റെ  ആസ്ഥാനം റോം.



31 May 2019

സമുദ്രങ്ങൾ PSC പരീക്ഷകളിൽ

ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് പാൻജിയ  എന്ന ഒരൊറ്റ വൻകരയും അതിനെ ചുറ്റി പന്തലാസ എന്ന ഒരൊറ്റ സമുദ്രവുമാണ് ഉണ്ടായിരുന്നത്. പന്തലാസയാണ് മാതൃസമുദ്രം എന്നറിയപ്പെടുന്നത്

ലോകത്തിലെ സമുദ്രങ്ങളെ പ്രധാനമായും അഞ്ചായി തരംതിരിച്ചിരിക്കുന്നു
 1 പസഫിക് സമുദ്രം ( ശാന്തസമുദ്രം)
 2 അറ്റ്ലാന്റിക് സമുദ്രം
 3 ഇന്ത്യൻ മഹാസമുദ്രം
 4  അന്റാർട്ടിക്ക്‌ സമുദ്രം
 5 ആർട്ടിക് സമുദ്രം

 ലോകത്തിലെ ഏറ്റവും വലിയ സമുദ്രവും ഏറ്റവും ആഴം കൂടിയ സമുദ്രവും പസഫിക് സമുദ്രം ആണ്. ത്രികോണ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ആണ് പസഫിക് സമുദ്രം. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത് ഫെർഡിനന്റ്  മഗല്ലൻ.

 പസഫിക് മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ചലഞ്ചർ ഗർത്തം. ഇത് മറിയാന ട്രഞ്ചിൽ  ആണ് സ്ഥിതി ചെയ്യുന്നത്. പസഫിക്സമുദ്രത്തിലെ ശരാശരി ആഴം 5 കിലോമീറ്റർ ആണ്.

 വിസ്തീർണത്തിൽ രണ്ടാമത്തെ വലിയ സമുദ്രമാണ് അറ്റ്ലാന്റിക് സമുദ്രം. ഇംഗ്ലീഷ് അക്ഷരമാലയിലെ S ആകൃതിയിൽ കാണുന്ന സമുദ്രമാണ് അറ്റ്ലാന്റിക് സമുദ്രം.

 അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് പ്യൂർട്ടോറിക്ക ട്രഞ്ച്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഭാഗമാണ് അറ്റ്ലാന്റിക്.

 കപ്പലുകളുടെ ശ്മശാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന സർഗാസോ കടൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ്. സമുദ്രത്തിൽ വൻതോതിൽ തിങ്ങിക്കിടക്കുന്ന സർഗാസം എന്ന കടൽ സസ്യത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത്. പോർച്ചുഗീസ് നാവികരാണ് സർഗാസോ കടൽ എന്ന പേര് നൽകിയത്.

 ബർമുഡ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശം വടക്കുപടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിലാണ്. ഒട്ടേറെ വിമാനങ്ങളും കപ്പലുകളും ഈ ഭാഗത്ത് അപ്രത്യക്ഷമായിട്ടുള്ളതിനാൽ ചെകുത്താന്റെ  ത്രികോണം എന്നും ഈ മേഖല അറിയപ്പെടുന്നു.

 ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം. വിസ്തൃതിയിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ആണ് മഡഗാസ്കർ. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ജാവ ഗർത്തം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള അമേരിക്കൻ സൈനിക കേന്ദ്രമായ ദ്വീപാണ് ഡീഗോഗാർഷ്യ.

 ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രമാണ് അന്റാർട്ടിക്ക്  സമുദ്രം. തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രമാണ് അന്റാർട്ടിക്ക്.

 ഏറ്റവും വലിപ്പം കുറഞ്ഞ സമുദ്രമാണ് ആർട്ടിക് സമുദ്രം. ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ആർട്ടിക് ബേസിൻ. ഇംഗ്ലീഷ് അക്ഷരമാലയിലെ D  അക്ഷരത്തിന്റെ  ആകൃതിയിലാണ് ഈ സമുദ്രം കാണപ്പെടുന്നത്

 മൂന്നു മഹാസമുദ്രങ്ങളുമായി തീരം പങ്കിടുന്ന രണ്ട് രാജ്യങ്ങളാണ് അമേരിക്കയും കാനഡയും. അറ്റ്ലാന്റിക് സമുദ്രം,  പസഫിക് സമുദ്രം,  ആർട്ടിക് സമുദ്രം എന്നിവയും ആയിട്ടാണ് അമേരിക്കയും കാനഡയും തീരം പങ്കിടുന്നത്.

 ലോകത്ത് ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള രാജ്യം കാനഡ ആണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം ആണ് ഗുജറാത്ത്. കടൽത്തീരം കൂടുതലുള്ള കേരളത്തിലെ ജില്ലയാണ് കണ്ണൂർ.

 ഭൂമിയിലെ ഏറ്റവും നീളം കൂടിയ പർവ്വത നിരയാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി സമുദ്രത്തിനടിയിൽ സ്ഥിതിചെയ്യുന്ന മിഡ്- അറ്റ്ലാന്റിക് റിഡ്ജ്. ഭൗമോപരിതലത്തിലെ ഏറ്റവും നീളം കൂടിയ പർവ്വത നിരയാണ് ആൻഡീസ് പർവ്വതനിര.


 ചെങ്കടലിന്  ചുവപ്പുനിറം നൽകുന്നത് ടൈക്കോഡസ്മിയം ഏരിത്രിയം( Trichodesmium erythraeum) എന്ന പായലിന്റെ  സാന്നിധ്യമാണ്.


വട്ടമേശസമ്മേളങ്ങൾ


ബ്രിട്ടീഷുകാർ വിളിച്ചുകൂട്ടിയ വട്ടമേശ സമ്മേളനങ്ങളുടെ പ്രധാന ലക്ഷ്യം ഇന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങൾ ആയിരുന്നു.

 1930-ലെ സൈമൺ കമ്മീഷൻ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്തത്.

 വട്ടമേശ സമ്മേളനങ്ങൾ  നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ജോർജ്ജ് അഞ്ചാമനും,  പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡും  ആയിരുന്നു

 ഒന്നാം വട്ടമേശ സമ്മേളന കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ഇർവിൻ പ്രഭുവും രണ്ടും മൂന്നും വട്ടമേശ സമ്മേളന കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വില്ലിങ്ടൺ പ്രഭുവും ആയിരുന്നു.

 1930 നവംബർ 12ന് ജോർജ് അഞ്ചാമൻ  രാജാവ് ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന റാംസേ മക്ഡൊണാൾഡ് അധ്യക്ഷതവഹിച്ചു.

ബ്രിട്ടനിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതാക്കളും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളും ഒരുമിച്ച ആദ്യത്തെ സംഭവമായിരുന്നു ഒന്നാം വട്ടമേശസമ്മേളനം. ഇന്ത്യയിൽ നിന്ന് 89 പ്രതിനിധികൾ ഒന്നാം  വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.

 ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യാ  ഗവൺമെന്റിന്റെ പ്രതിനിധിയായി പങ്കെടുത്ത സി പി രാമസ്വാമി അയ്യർ ആണ് പിന്നീട് തിരുവിതാംകൂർ ദിവാനായി തീർന്നത്.

 ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ മലയാളിയായിരുന്നു കെ എം പണിക്കർ

 1931 മാർച്ച് 5ന്  ഒപ്പ് വയ്ക്കപ്പെട്ട ഗാന്ധി-ഇർവിൻ ഉടമ്പടി പ്രകാരമാണ് കോൺഗ്രസ്സ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്. കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ആണ് രണ്ടാം വട്ടമേശ സമ്മേളനം. 1931 സെപ്റ്റംബർ ഏഴിനാണ് രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചത്.

 രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ ഫലമായിട്ടാണ് 1932 ആഗസ്റ്റ് 16ന് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്.

 ഗാന്ധിജി,  സരോജിനിനായിഡു, മദൻമോഹൻ മാളവ്യ എന്നിവർ രണ്ടാം വട്ടമേശ  സമ്മേളനത്തിൽ പങ്കെടുത്തു. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ആണ് രണ്ടാം വട്ടമേശ സമ്മേളനം.

 1932 നവംബർ 17ന് മൂന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചു. മൂന്നാം വട്ടമേശ സമ്മേളനത്തിൽ  ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ലേബർ പാർട്ടി പങ്കെടുത്തില്ല.

 വട്ടമേശ സമ്മേളനങ്ങളുടെ ഫലമായി ഉണ്ടായ പ്രധാന നിയമനിർമ്മാണമായിരുന്നു 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

 മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ വനിതയാണ് ബീഗം ജഹനാര ഷാനവാസ്. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യയിലെ പ്രമുഖ നേതാക്കളായിരുന്നു ഡോക്ടർ ബി. ആർ. അംബേദ്കർ, തേജ് ബഹാദൂർ സാപ്രു, എം. ആർ ജയകർ എന്നിവർ

 മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഹൈദരാബാദ് ദിവാനായിരുന്നു മുഹമ്മദ് അക്ബർ ഹൈദാരി. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത മൈസൂർ ദിവാൻ ആണ് മിർസ ഇസ്മയിൽ.

 രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്നത് ആര് :(LDC ബീവറേജ് 2016)

Ans. മദൻ മോഹൻ മാളവ്യ


നവോത്ഥാനം -മുൻവർഷ ചോദ്യങ്ങൾ

ചട്ടമ്പിസ്വാമികൾ ജനിച്ചവർഷം?
 1853 ആഗസ്റ്റ് 25( Secretariat Assistant-2013)

 വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച് സവർണ്ണ ജാഥ നടത്തിയ സാമൂഹിക പരിഷ്കർത്താവ്?
 മന്നത്ത് പത്മനാഭൻ( Secretariat Assistant-2013)

 വിവേകോദയം മാസികയുടെ സ്ഥാപക പത്രാധിപർ? കുമാരനാശാൻ( Secretariat Assistant-2013)

 ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്? വാഗ്ഭടാനന്ദൻ( Secretariat Assistant-2013)

 സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര് എന്തായിരുന്നു?
 മൂൽശങ്കർ ( Secretariat Assistant-2015)

 പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ആര്?
പൊയ്കയിൽ യോഹന്നാൻ അഥവാ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ( Secretariat Assistant-2015)

 മോക്ഷപ്രദീപം എന്ന കൃതിയുടെ രചയിതാവാര്?
 ബ്രഹ്മാനന്ദശിവയോഗി( Secretariat Assistant-2015)

 വൈക്കം അബ്ദുൾ  ഖാദർ മൗലവി സ്വദേശാഭിമാനി പത്രം ആരംഭിച്ചത് എവിടെ നിന്ന്? അഞ്ചുതെങ്ങ്( Secretariat Assistant-2015)

 നായർ സർവീസ് സൊസൈറ്റി രൂപീകൃതമായതെന്ന്?
 1914ൽ  നായർ ഭൃത്യജനസംഘം എന്ന പേരിൽ ആരംഭിച്ച്  1915ൽ  എൻഎസ്എസ് എന്ന പേരു സ്വീകരിച്ചു( Secretariat Assistant-2015)

 1913 ൽ ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ചതാര്?
 ശ്രീനാരായണ ഗുരു( Secretariat Assistant-2015)

 വിവേകാനന്ദന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രഭാഷണം എന്നായിരുന്നു? 1893 സെപ്റ്റംബർ 11(യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2016)

 ആനന്ദ മഹാസഭയുടെ സ്ഥാപകൻ ആര്? ബ്രഹ്മാനന്ദശിവയോഗി(യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2016)

 വാഗ്ഭടാനന്ദൻ എന്ന പേരിലറിയപ്പെട്ടിരുന്ന കേരളീയ സാമൂഹിക പരിഷ്കർത്താവിന്റെ  യഥാർത്ഥ പേര് എന്തായിരുന്നു?
 കുഞ്ഞിക്കണ്ണൻ(യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2016)

 ജാതിനാശിനി സഭയുടെ സ്ഥാപകൻ ആര്?
 ആനന്ദതീർത്ഥൻ(യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2016)

മന്നത്ത് പത്മനാഭന്റെ  നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിക്കപ്പെട്ടത് ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്?
 വൈക്കം സത്യാഗ്രഹം( എൽഡിസി എറണാകുളം 2014)

ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്? വാഗ്ഭടാനന്ദ ഗുരു( എൽഡിസി വയനാട് 2014)

അന്യർക്കു വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ് എന്ന് പറഞ്ഞതാര്?
 വിവേകാനന്ദൻ( എൽ ഡി സി പാലക്കാട് 2014)

ബ്രഹ്മസമാജ സ്ഥാപകൻ?
 രാജാറാം മോഹൻ റോയ്( എൽ ഡി സി കോട്ടയം 2014)

അദ്വൈതദർശനം എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
 ശ്രീ ശങ്കരാചാര്യർ( എൽ ഡി സി കോട്ടയം 2014)

മദ്രാസ് മഹാജന സഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?
 M.വീരരാഘവ ആചാരി, ജി സുബ്രഹ്മണ്യ അയ്യർ, ആനന്ദചാർലു (LDC തസ്തികമാറ്റം -2014)

സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആരായിരുന്നു?
 ശ്രീനാരായണ ഗുരു(VEO Gr-II-2014)

ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
 രാജാറാം മോഹൻ റോയ്( ബിൽ കളക്ടർ 2015)

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി?
 ചാവറ കുര്യാക്കോസ് ഏലിയാസ്(വനിതാ പോലീസ് കോൺസ്റ്റബിൾ 2015)

 A.K ഗോപാലൻ പട്ടിണി ജാഥ നയിച്ചത് എവിടെനിന്ന് എവിടേക്കായിരുന്നു?
 കണ്ണൂർ to മദ്രാസ്(വനിതാ പോലീസ് കോൺസ്റ്റബിൾ 2015)

 ദിനമണി എന്ന പത്രത്തിന്റെ സ്ഥാപകൻ?
 ആർ ശങ്കർ(വനിതാ പോലീസ് കോൺസ്റ്റബിൾ 2015)

നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
 ബ്രഹ്മാനന്ദ ശിവയോഗി (വനിതാ പോലീസ് കോൺസ്റ്റബിൾ 2015)

അയ്യങ്കാളി സ്ഥാപിച്ച പുലയ മഹാജനസഭയുടെ ആദ്യകാല പേര് എന്തായിരുന്നു?
സാധുജനപരിപാലനസംഘം( മേട്രൻ Gr-1 സോഷ്യൽ ജസ്റ്റിസ് 2015)

 മുത്തുക്കുട്ടി എന്ന് പേരുണ്ടായിരുന്ന സാമൂഹിക പരിഷ്കർത്താവ്?
 വൈകുണ്ഠസ്വാമികൾ( മേട്രൻ Gr-1 സോഷ്യൽ ജസ്റ്റിസ് 2015)

 പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?
 ആത്മാറാം പാണ്ഡുരംഗ( മേട്രൻ Gr-1 സോഷ്യൽ ജസ്റ്റിസ് 2015)

 അൽഅമീൻ എന്ന പത്രത്തിന്റെ പത്രാധിപർ?
 മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്( മേട്രൻ Gr-1 സോഷ്യൽ ജസ്റ്റിസ് 2015)

 എന്റെ ജീവിത കഥ ആരുടെ ആത്മകഥയാണ്?
 എ കെ ഗോപാലൻ(VEO Grd-2 ഇടുക്കി 2015)

 ദൈവദശകം എന്ന കൃതി എഴുതിയ സാമൂഹിക പരിഷ്കർത്താവ് ?
 ശ്രീനാരായണ ഗുരു(VEO Grd-2 ഇടുക്കി 2015)

 ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന പറഞ്ഞ സാമൂഹിക പരിഷ്കർത്താവ്?
 സഹോദരൻ അയ്യപ്പൻ? ( സ്റ്റോർ ഇഷ്യൂവർ ഗ്രേഡ്-2 കെഎസ്ആർടിസി 2016)

അഖിലത്തിരട്ട് എന്ന കൃതിയുടെ കർത്താവ് ആര്?
 വൈകുണ്ഠസ്വാമികൾ( സ്റ്റോർ ഇഷ്യൂവർ ഗ്രേഡ്-2 കെഎസ്ആർടിസി 2016)

 സാധുജന പരിപാലന യോഗം എന്ന സംഘടന സ്ഥാപിച്ചതാര്?
 അയ്യങ്കാളി( സ്റ്റോർ ഇഷ്യൂവർ ഗ്രേഡ്-2 കെഎസ്ആർടിസി 2016)

ചട്ടമ്പിസ്വാമിയുടെ പ്രശസ്തമായ കൃതിയാണ്?
 വേദാധികാരനിരൂപണം( വനിതാ പോലീസ് 2016NCA)

 ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
1913( വനിതാ പോലീസ് 2016NCA)

 അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി ആയി 1911ൽ ഏത് നിയമനിർമാണസഭയിലേക്കാണ്  തിരഞ്ഞെടുത്തത്?
 തിരുവിതാംകൂർ( വനിതാ പോലീസ് 2016NCA)

കുമാരനാശാനെ വിപ്ലവത്തിന്റെ കവി എന്ന് വിശേഷിപ്പിച്ചതാര്?
 തായാട്ട് ശങ്കരൻ(LDകമ്പയിലർ 2016 NCA)

പെരിയോർ എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്? ഇ വി രാമസ്വാമി നായ്ക്കർ(LDകമ്പയിലർ 2016 NCA)

രാമകൃഷ്ണ മിഷൻ സ്ഥാപിച്ചതാര്? സ്വാമി വിവേകാനന്ദൻ(LDകമ്പയിലർ 2016 NCA)

ബ്രഹ്മസമാജ സ്ഥാപകൻ?
 രാജാറാം മോഹൻറോയ് ( light keeper and signaller-2016)

 ജാതിക്കുമ്മി എന്ന കൃതി രചിച്ചതാര്?
 പണ്ഡിറ്റ് കറുപ്പൻ ( light keeper and signaller-2016)

 1931ൽ  38 ദിവസം നീണ്ടുനിന്ന യാചന യാത്ര നടത്തിയ സാമൂഹിക പരിഷ്കർത്താവ്?
 വീ.ടി ഭട്ടതിരിപ്പാട്( light keeper and signaller-2016)

 സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ച  സാമൂഹിക പരിഷ്കർത്താവ്?
 ശ്രീനാരായണ ഗുരു( VEO-2016NCA)

 മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി 1859ൽ  കേരളത്തിൽ നടന്ന സമരം?
 ചാന്നാർ കലാപം( VEO-2016NCA)

 വില്ലുവണ്ടി യാത്ര നടത്തിയ കേരളത്തിലെ നവോത്ഥാന നായകൻ? അയ്യങ്കാളി( VEO-2016NCA)

 പൊതുവഴിയിൽ നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി  മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തിയത് എങ്ങോട്ട്?
 വൈക്കം - തിരുവനന്തപുരം( VEO-2016NCA)

 ഗുരുവായൂർ സത്യാഗ്രഹത്തിന്റെ  വളണ്ടിയർ ക്യാപ്റ്റൻ?
എ കെ ഗോപാലൻ( VEO-2016NCA)
(LDC -2014 തസ്തികമാറ്റം)

ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റി യുമായി ബന്ധം ഉണ്ടായിരുന്നു സാമൂഹിക പരിഷ്കർത്താവ്?
 വാഗ്ഭടാനന്ദൻ(അസി. സെയിൽസ് മാൻ സിവിൽ സപ്ലൈസ് -2016)

 ആറാട്ടുപുഴ വേലായുധ പണിക്കർ ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
 മുക്കുത്തി സമരം(അസി. സെയിൽസ് മാൻ സിവിൽ സപ്ലൈസ് -2016)

 സാധുജന ദൂതൻ മാസികയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
 പാമ്പാടി ജോൺ ജോസഫ്(അസി. സെയിൽസ് മാൻ സിവിൽ സപ്ലൈസ് -2016)

 കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
 ശ്രീനാരായണ ഗുരു(പോലിസ് 2016)

കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചതാര്?
 വൈകുണ്ഠസ്വാമികൾ(LDC ബീവറേജ് 2016)

 നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി?
 മന്നത്ത് പത്മനാഭൻ(പോലിസ് 2016)

 ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
 പന്മന(പോലിസ് 2016)

5 May 2019

Indian Research Station in Arctic and Antarctic region PSC Repeated Questions

Arctic and Antarctic


 ഹിമാദ്രി എന്ന പര്യവേക്ഷണ കേന്ദ്രം ഭൂമിയുടെ ഏതു മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്
     ( LDC  കോഴിക്കോട് 2011)
               Ans. ആർട്ടിക് പ്രദേശം

ഇന്ത്യയുടെ ആദ്യ ആർട്ടിക് പര്യവേക്ഷണ കേന്ദ്രമായ  ഹിമാദ്രി 2008 മുതൽ  പ്രവർത്തനമാരംഭിച്ചു. നോർവേയിലെ സ്വാൽബാർട് (Svalbard )ദ്വീപ്സമൂഹ മേഖലയിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

കടലിനടിയിൽ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ആദ്യ നിരീക്ഷണ ശാലയാണ് IndARC.ഇന്ത്യയുടെ രണ്ടാമത്തെ ആർട്ടിക് പര്യവേക്ഷണ കേന്ദ്രമാണിത്.

IndARC is India's first underwater moored observatory in the Arctic region. It was deployed in 2014

ഇന്ത്യയുടെ പര്യവേക്ഷണ സംഘം ആദ്യമായി അന്റാർട്ടിക്കയിൽ എത്തിയത് 1981ലാണ്.

ഇന്ത്യയുടെ ആദ്യ അന്റാർട്ടിക്ക പര്യവേഷണ കേന്ദ്രം ആണ് ദക്ഷിണ ഗംഗോത്രി. 1983 ൽ നിർമ്മാണം ആരംഭിച്ച ദക്ഷിണ ഗംഗോത്രി 1984 പ്രവർത്തനമാരംഭിച്ചു.

 1989ൽ  സ്ഥാപിച്ച മൈത്രി ആണ് അന്റാർട്ടിക്കയിലെ  ഇന്ത്യയുടെ രണ്ടാമത്തെ പര്യവേഷണ കേന്ദ്രം. മൈത്രി സ്റ്റേഷന് പുറത്ത് ശുദ്ധജലം നൽകുന്ന തടാകമാണ് പ്രിയദർശിനി തടാകം.

 അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം ആണ് ഭാരതി.

 ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് അന്റാർട്ടിക്കയിലാണ്. ഗോവൻ പോസ്റ്റൽ ഡിവിഷനു കീഴിലാണ് ഇത്

 നാഷണൽ സെന്റർ ഫോർ അന്റാർട്ടിക്ക്‌  ആൻഡ് ഓഷൻ റിസർച്ച് ( National Centre for Antarctic and Ocean Research) എന്ന സ്ഥാപനമാണ് ഇന്ത്യയുടെ ആർട്ടിക്,  അന്റാർട്ടിക്ക്‌  പര്യവേക്ഷണങ്ങൾക്ക്  നേതൃത്വം നൽകുന്നത്. 1998-ൽ  സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ഗോവയിലെ വാസ്കോഡഗാമ ആണ്

The National Centre for Antarctic and Ocean Research (NCAOR) is an Indian research and development institution, situated in Vasco da Gama  Goa.In July 2018 it has been renamed as THE NATIONAL CENTRE FOR POLAR AND OCEAN RESEARCH.

 അന്റാർട്ടിക്കയിൽ സമാധാനപരമായ പര്യവേഷണങ്ങൾക്കായി രൂപീകരിച്ച ഉടമ്പടിയാണ് അന്റാർട്ടിക്ക ഉടമ്പടി.



CURRENT AFFAIRS MARCH - 2019



ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ തലവനായ ജി സതീഷ് റെഡ്ഡി 2019ലെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഏറോനോട്ടിക്സ് ആൻഡ് അസ്‌ട്രോനോട്ടിക്സിന്റെ   മിസൈൽ സിസ്റ്റം അവാർഡിന് അർഹനായി. ഈ അവാർഡ് കരസ്ഥമാക്കുന്ന അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ വ്യക്തിയാണ് അദ്ദേഹം

 2022ലെ ഏഷ്യൻ ഗെയിംസിന് ക്രിക്കറ്റ് കൂടി ഉൾപ്പെടുത്താൻ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ജനറൽ അസംബ്ലി തീരുമാനിച്ചു. 2022 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത് ചൈനയിലെ ഹോങ്ഷു നഗരം.

 2019 ലെ ലോക ജല ദിനാചരണത്തിന്റെ  യുഎൻ മുദ്രാവാക്യമാണ് Leaving no one behind. മാർച്ച് 22 നാണ് ലോക ജലദിനം

Dictionary of Martyrs : Indias's freedom Struggle എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തസാക്ഷികളുടെ വ്യക്തി വിവരങ്ങളടങ്ങിയ റഫറൻസ് ഗ്രന്ഥം ഗവൺമെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കി.

 One Nation One Card  എന്ന മുദ്രാവാക്യവുമായി
 National Common Mobility Card ഗവൺമെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കി

 മാസം 15000 രൂപ വരെ വരുമാനം ഉള്ള അസംഘടിത തൊഴിലാളികൾക്ക് മാസം 3000 രൂപ വാർദ്ധക്യകാല പെൻഷൻ നൽകുന്ന പദ്ധതിയായ പ്രധാൻമന്ത്രി ശ്രം  യോഗി മാൻ ധൻ  യോജനയ്ക്ക് (PM- SYM)തുടക്കമായി.

കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് ടീക്കാറാം മീണ

കേരളത്തിൽനിന്നും പുതിയതായി ഭൗമ സൂചികയിൽ ഇടം നേടിയ ഉൽപന്നങ്ങളാണ് മറയൂർ ശർക്കരയും വയനാട് റോബസ്റ്റാ കോഫിയും.കേരളത്തിൽ നിന്നും ആദ്യമായി ഭൗമസൂചികയിൽ ഇടംപിടിച്ചത് ആറന്മുള കണ്ണാടിയാണ്


നിർദ്ദിഷ്ട കർത്താർപൂർ ഇടനാഴിപഞ്ചാബിലെ ഗുരുദാസ് പൂരിലെ ഗുരുനാനാക് ദേരയെ  പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി  ബന്ധിപ്പിക്കുന്നു.

 ശത്രു സൈനികരുടെ പിടിയിലായി തിരിച്ചെത്തുന്ന സൈനികനോട്‌ സംഭവിച്ച  കാര്യങ്ങൾ ചോദിച്ചറിയുന്ന നടപടിയാണ് ഡി ബ്രീഫിങ് എന്നറിയപ്പെടുന്നത്. വ്യോമസേന വിമാനം തകർന്നു പാക് സൈനികരുടെ പിടിയിലായി തിരിച്ചെത്തിയ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ആണ്  ഇന്ത്യയിൽ ഒടുവിൽ ഡിബ്രീഫിങ്ങിന് വിധേയൻ ആയത്.

 സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്.

 2018 -2019 സീസണിൽ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ആണ് ചെന്നൈ സിറ്റി എഫ്.സി.

 ഇന്ത്യ ഫിസ്‌ക്കൽ ഫെഡറലിസം എന്ന പുസ്തകം രചിച്ചത് വൈ. വി  റെഡ്ഡി

 ഇന്ത്യയുടെ എ സാറ്റ്   അഥവാ ആന്റി സാറ്റലൈറ്റ് മിസൈൽ പദ്ധതിയുടെ പേരാണ് മിഷൻ ശക്തി. ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ മിസൈൽ വികസിപ്പിച്ചത് ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ  ആണ്.

 ട്രെയിൻ ബോഗി നിർമ്മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖല സ്ഥാപനമാണ് കേരളത്തിലെ ഓട്ടോകാസ്റ്റ്.

 കമ്പ്യൂട്ടിങ്ങിലെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന ടൂറിങ് അവാർഡിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ രംഗത്തെ മികവിന് ജഫ്രി ഹിന്റൺ, യാൻ ലെകൺ,  യോഷു ബെൻഗോ എന്നിവർ  അർഹരായി.

 യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ 2018ലെ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള രാജ്യമാണ് ഇന്ത്യ.

 2020- ൽ ടോക്യോയിൽ  നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അത്‌ലറ്റിക് താരമാണ് കെ.ടി ഇർഫാൻ

 വെസ്റ്റ് നൈൽ പനി പകരാൻ കാരണമായ ജീവിവർഗമാണ്  ക്യൂലക്സ് കൊതുകുകൾ. വെസ്റ്റ് നൈൽ പനി ഒരു വൈറസ് രോഗമാണ്.

 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2019ലെ ചാമ്പ്യന്മാരാണ് ബംഗളൂരു എഫ്. സി

 ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ ആദ്യ ലോക്പാൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.



https://youtu.be/doxHElhq3K4










Hiroshima and Nagasaki Related facts PSC Repeated Questions



ഹിരോഷിമ (ജപ്പാൻ )
 1945 ഓഗസ്റ്റ് 6 രാവിലെ 8.16
വൈമാനികൻ - പോൾ ടിബറ്റ്സ്
വിമാനം -എനോല ഗേ
ലിറ്റിൽ ബോയ് (യുറേനിയം ബോംബ് ) 10 കിലോ ടൺ

നാഗസാക്കി (ജപ്പാൻ )
1945 ഓഗസ്റ്റ് 9
വൈമാനികൻ - ചാൾസ് സ്വീനി
വിമാനം - ബോക്സ്‌കാർ
ഫാറ്റ്മാൻ (പ്ലൂട്ടോണിയം ബോംബ് ) 21 കിലോ ടൺ


ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണുബോംബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചു ജീവിക്കുന്ന ആളുകൾ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു


രണ്ടാം ലോകയുദ്ധത്തിന് അന്ത്യംകുറിച്ച സംഭവമാണ് ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനങ്ങൾ 

അണുബോംബ് നിർമാണം ത്വരിതപ്പെടുത്താൻ അമേരിക്കയെ പ്രേരിപ്പിച്ച സംഭവം ആണ് അമേരിക്കയിലെ  പേൾ ഹാർബർ തുറമുഖം ജപ്പാൻ ആക്രമിച്ചത്.

അമേരിക്കയുടെ ആദ്യ ആണവപദ്ധതിയായ
മാൻഹാട്ടൻ പ്രോജക്ടിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ആണ് റോബർട്ട് ഓപ്പൺ ഹെയ്മർ.ഇദ്ദേഹം ആറ്റം ബോംബിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.

മാൻഹാട്ടൻ പ്രോജക്ടിന്റെ ഭരണനിയന്ത്രണം നടത്തിയത് ജനറൽ ലെസ്ലി. ആർ. ഗ്രേവ്സ് ആയിരുന്നു.

ജപ്പാനിൽ അണുബോംബ് പ്രയോഗിക്കുന്ന സമയത്ത് അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന ഹാരി എസ്. ട്രൂമാൻആണ്
അമേരിക്കയുടെ ആണവ ആക്രമണങ്ങളെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം എന്ന് വിശേഷിപ്പിച്ചത്.

 ആണവദുരന്തം അനുഭവിച്ച സുമിക്കോ എന്ന പെൺകുട്ടിയെക്കുറിച്ച് The girl from Hiroshima എന്ന നോവൽ രചിച്ചത് റൊമാൻ കിം.

ഹിരോഷിമയിലെ സമാധാനപാർക്ക് സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്നു ബരാക്ക് ഒബാമ.


1945 ജൂലായ് 16ന് ന്യൂമെക്സിക്കോയിലെ അലാമാ ഗോർഡോ മരുഭൂമിയിലാണ് ആദ്യ അണുബോംബ് സ്ഫോടനം  ഓപ്പറേഷൻ ട്രിനിറ്റി എന്ന പേരിൽ പരീക്ഷിച്ചത്. ആ ബോംബിന്റെ പേര് ബീസ്റ്റ് എന്നായിരുന്നു.

ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകളാണ് ഹിരോഷിമ ഡയറി. 1945 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 30 വരെയുള്ള ഹിരോഷിമയുടെ ദുരന്തചിത്രം വിവരിക്കുന്ന ഡയറി എഴുതിയത്
ഡോ. മിച്ചിഹിക്കോ ഹാച്ചിയ

23 April 2019

Chemistry Repeated Questions and answers Chemical Names and Nick Names



Chemical Names Nick Names and Full Forms
ലോഹങ്ങളുടെ രാജാവ് - സ്വർണ്ണം

വെളുത്ത സ്വർണ്ണം - പ്ലാറ്റിനം

ക്വിക്ക് സിൽവർ - മെർക്കുറി

 രാസസൂര്യൻ - മഗ്നീഷ്യം

 ബ്ലൂ വിട്രിയോൾ (തുരിശ് )- കോപ്പർ സൾഫേറ്റ്

 ഗ്രീൻ വിട്രിയോൾ - ഫെറസ് സൾഫേറ്റ്

 വൈറ്റ് വിട്രിയോൾ - സിങ്ക് സൾഫേറ്റ്

 ഫിലോസഫേഴ്സ് വൂൾ - സിങ്ക് ഓക്സൈഡ്

 എപ്സം സാൾട്ട് - മഗ്നീഷ്യം സൾഫേറ്റ്

 സ്മെല്ലിങ് സാൾട്ട് - അമോണിയം കാർബണേറ്റ്

 ചിലി സാൾട്ട് പീറ്റർ - സോഡിയം നൈട്രേറ്റ്

 നൈറ്റർ - പൊട്ടാസ്യം നൈട്രേറ്റ്

 സ്ലേക്കഡ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്

 ക്വിക്ക് ലൈം - കാൽസ്യം ഓക്സൈഡ്

 ടാൽക്ക് - മഗ്നീഷ്യം സിലിക്കേറ്റ്

 എലിവിഷം - സിങ്ക് ഫോസ്‌ഫൈഡ്

 കണ്ണീർവാതകം - ക്ലോറോ അസെറ്റോഫിനോൺ

 ക്ലോറോഫോം -  ട്രൈ ക്ലോറോ മീഥേൻ

 ക്ലാവ് - ബേസിക് കോപ്പർ കാർബണേറ്റ്

 തുരുമ്പ് - ഫെറസ് ഹൈഡ്രോക്സൈഡ്

R.D.X - റിസർച്ച് ഡിപ്പാർട്ട്മെന്റ് എക്സ്പ്ലോസീവ്

 വിഡ്ഡികളുടെ സ്വർണ്ണം - അയൺ പൈറൈറ്റ്

 യെല്ലോ കേക്ക് - യുറേനിയം ഓക്സൈഡ്

കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്നത് ഡ്രൈ ഐസ്, സിൽവർ അയോഡൈഡ്

 ലെഡ് പെൻസിൽ - ഗ്രാഫൈറ്റ്

 വെള്ളാരം കല്ല്( ക്വാർട്ടസ് )- സിലിക്കൺ ഡൈ ഓക്സൈഡ്

 കാർബൊറാണ്ടം - സിലിക്കൺ കാർബൈഡ്

 കറുത്ത വജ്രം - കൽക്കരി

 അജിനോമോട്ടോ - മോണോസോഡിയം ഗ്ലൂട്ടാമേറ്റ്

 ആസ്ബസ്റ്റോസ് - കാൽസ്യം മഗ്നീഷ്യം സിലിക്കേറ്റ്

 ഹൈപ്പോ - സോഡിയം തയോ സൾഫേറ്റ്

 നവസാരം - അമോണിയം ക്ലോറൈഡ്

 നീറ്റുകക്ക - കാൽസ്യം ഓക്സൈഡ്

 മാർബിൾ/ ചുണ്ണാമ്പ്കല്ല് - കാൽസ്യം കാർബണേറ്റ്

 കുമ്മായം - കാൽസ്യം ഹൈഡ്രോക്സൈഡ്

 കറിയുപ്പ് - സോഡിയം ക്ലോറൈഡ്

 അപ്പക്കാരം- സോഡിയം ബൈകാർബണേറ്റ്

 അലക്കുകാരം - സോഡിയം കാർബണേറ്റ്

 കാസ്റ്റിക് പൊട്ടാഷ് - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

 കാസ്റ്റിക് സോഡ - സോഡിയം ഹൈഡ്രോക്സൈഡ്

 മുട്ടതോട് - കാൽസ്യം കാർബണേറ്റ്

 പ്ലാസ്റ്റർ ഓഫ് പാരീസ് - കാൽസ്യം സൾഫേറ്റ്

T.N.T- Tri Nitro Toluene 

20 April 2019

ELEMENTS IN PSC EXAMS - മൂലകങ്ങൾ



ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ. പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.

മനുഷ്യൻ  ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്. ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്. ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.

ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.

ആറ്റോമിക നമ്പറിന്റെ  അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക്  രൂപംനൽകിയത് മോസ് ലി

മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ്  സിലിക്കൺ /ജെർമേനിയം.

 ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം വെള്ളി പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു

ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം. താപം വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ്  വെള്ളി.

ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.

 ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ. ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.

 ഇലക്ട്രോ  നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.
കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.

 Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.

 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം. ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ

കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ

ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്

പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് ഇന്റർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി യാണ്(IUPAC).ആസ്ഥാനം ജനീവ

 ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ആണ് റീനിയം. ഏറ്റവും താഴ്ന്ന തിളനിലയുള്ളത് ഹീലിയം. ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ടിൻ.

തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് അയഡിൻ.
സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹമൂലകം ആണ് ബ്രോമിൻ.

ജീവികളുടെ DNAയിലും RNAയിലും കാണപ്പെടുന്ന മൂലകം ആണ് ഫോസ്ഫറസ്.ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ആണ് അസ്റ്റാറ്റിൻ

ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണം. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം.Quick Silver എന്ന് അറിയപ്പെടുന്നത് മെർക്കുറി.

രാസസൂര്യൻ എന്നറിയപ്പെടുന്നത്
മഗ്നീഷ്യം.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയം.
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം.

മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഇറിഡിയം.
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യം.രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്.

വൈറ്റമിൻ ബി -12ൽ അടങ്ങിയിരിക്കുന്ന ലോഹം കൊബാൾട്ട്.ശുക്ലത്തിൽ അടങ്ങിയ ലോഹം സിങ്ക്.ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം മഗ്നീഷ്യം.

പ്ലംബിസം എന്നറിയപ്പെടുന്നത് ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ്.ഇതായ് ഇതായ് രോഗത്തിന് കാരണം കാഡ്മിയം ലോഹമാണ്.മീനമാത രോഗത്തിന് കാരണം മെർക്കുറി ലോഹം.

പൊട്ടാസൃത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ഹൈപ്പോകലോമിയ.
ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത്.

കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.
സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.

മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹമാണ് ടൈറ്റാനിയം.കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമാണ് വനേഡിയം

പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ആണ് ചെമ്പ് (80%) ഈയം,  വെള്ളി,  സ്വർണ്ണം, ഇരുമ്പ് എന്നിവയാണ് മറ്റു ലോഹങ്ങൾ

ഏറ്റവും ഭാരം കൂടിയ ലോഹമാണ് ഓസ്മിയം.
ഇരുമ്പിനൊപ്പം കാർബൺ ചേർത്താണ് ഉരുക്ക് അഥവാ സ്റ്റീൽ നിർമ്മിക്കുന്നത്.

അടുക്കളപ്പാത്രങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് സ്റ്റെയിൻലെസ് സ്റ്റീൽ.സ്റ്റീലിനൊപ്പം ക്രോമിയം ലോഹം കൂടി ചേർത്താണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിക്കുന്നത്.

തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി.ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റലർജി

ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങളാണ് അയിരുകൾ

ഇരുമ്പിന്റെ  അയിരുകളാണ് മാഗ്നറ്റെെറ്റ് ഹേമറ്റൈറ്റ് എന്നിവ.ടൈറ്റാനിയത്തിന് ആയിരുകളാണ്  റൂടൈൽ ലും ഇൽമനൈറ്റും.

നിക്കലിന്റെ അയിര് പെന്റ്ലാൻഡൈറ്റ്.
ചെമ്പിന്റെ അയിരാണ് ചാൽക്കോപൈറിറ്റ്.
സിങ്കിന്റെ ആയിരുകളാണ് കലാമൈൻ സ്മിത്ത് സോണൈറ്റ് എന്നിവ.

പ്ലാറ്റിനത്തിന്റെ അയിരുകളാണ് പോളിക്സീൻ,  സ്‌പെറിലൈറ്റ് എന്നിവ.വെള്ളിയുടെ ആയിരാണ് ആർഗനൈറ്റ്.

സോഡിയത്തിന്റെ അയിരാണ് ആംഭിബോൾ.
ആന്റിമണി ലോഹത്തിന്റെ അയിരാണ് സ്റ്റിബ് നൈറ്റ്.മെർക്കുറിയുടെ അയിരാണ് സിന്നബാർ.

അലൂമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്.
പിച്ച് ബ്ലെൻഡ് യുറേനിയത്തിന്റെ അയിരാണ്.
ലെഡിന്റെ അയിരാണ് ഗലീന.

തോറിയത്തിന്റെ അയിരാണ് മോണോസൈറ്റ്.
ടിന്നിന്റെ അയിര് കാസിറ്ററൈറ്റ്.
മോളിബഡിനത്തിന്റെ ആയിരുകൾ ആണ് വുൾഫെനൈറ്റ്, പവലൈറ്റ് എന്നിവ.

വനേഡിയത്തിന്റെ അയിരാണ് പാട്രോനൈറ്റ്.
ക്ലോറിന്റെ അയിരാണ് ഹോൺ സിൽവർ.  വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകമാണ് ജെർമേനിയം.

 ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ആണ് ഹൈഡ്രജൻ. തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകമാണ് വെളുത്ത ഫോസ്ഫറസ്.

 സൂര്യനിൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം ആണ് യുറേനിയം.

 റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകമാണ് സൾഫർ. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ആണ് ഹൈഡ്രജൻ.

 ഡ്രൈ സെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്. പോസിറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്നത് കാർബൺ.

 ഇലക്ട്രിക് ബൾബുകളിൽ ഫിലമെന്റ് ആയി  ഉപയോഗിക്കുന്ന ലോഹമൂലകമാണ് ടങ്സ്റ്റൺ. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് നൈട്രജൻ.

 കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ആണ് ഹീലിയം. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് സിങ്ക്.

 ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമാണ് മെർക്കുറി.ദ്രവണാങ്കം ഏറ്റവും കൂടിയത് ടങ്സ്റ്റൺ. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹമാണ് ഈയം(ലെഡ് )

 ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന്  ഇടംനേടിയ ആദ്യ മൂലകമാണ് നിഹോണിയം. ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹമാണ് കാലിഫോർണിയം.

 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ് സോഡിയവും പൊട്ടാസ്യവും

 മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമാണ് ലിഥിയം


18 April 2019

തപാൽ സ്റ്റാമ്പുകൾ - Postal Stamp in PSC Exams

PSC Repeated Questions

ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം ഇംഗ്ലണ്ട് ആണ്
1840 മെയ് 6  ആണ് ബ്രിട്ടനിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് പെന്നി ബ്ലാക്ക് എന്നായിരുന്നു ഇതിന്റെ പേര്

പെന്നി ബ്ലാക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം വിക്ടോറിയ രാജ്ഞിയുടേത് ആയിരുന്നു

തപാൽ സ്റ്റാമ്പുകളുടെ പിതാവ് എന്നറിയപ്പെടുന്നത് റോളണ്ട് ഹിൽ

 ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ആണ് സിന്ധ് ഡാക്ക്. 1852 കറാച്ചിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറക്കിയത്. ഏഷ്യയിൽ തന്നെ ആദ്യമായി പുറത്തിറങ്ങിയ തപാൽസ്റ്റാമ്പ് ആയിരുന്നു സിന്ധ് ഡാക്ക്.

 സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ ആയിരുന്നു മഹാത്മാഗാന്ധി.

 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിത മീരാഭായ്

 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാണ് ശ്രീനാരായണഗുരു

 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത സിസ്റ്റർ അൽഫോൺസ.

 ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയതുട്ടിലും പ്രത്യക്ഷപ്പെട്ട ഏക കേരളീയനാണ് ശ്രീനാരായണഗുരു.

 ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇന്ത്യക്കാരനാണ് ഗാന്ധിജി. ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രം സ്റ്റാമ്പുകളിൽ അച്ചടിച്ച ആദ്യ രാജ്യം അമേരിക്കയാണ്.

 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ

 ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യമാണ് ഭൂട്ടാൻ. 2006 ൽ ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സുഗന്ധ സ്റ്റാമ്പിന് ചന്ദനത്തിന്റെ  മണമായിരുന്നു

ദാദഭായ് നവറോജി - Dadabhai Naoroji In PSC Exams


LDC VEO LGS University Assistant Exam Special 

ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആണ് ദാദാഭായ് നവറോജി

ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ദാദാഭായ് നവറോജി ആണ്

ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിക്കുന്നത് തുറന്നുകാട്ടിയ നവറോജിയുടെ ഗ്രന്ഥമാണ് പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരനും  ദാദാഭായി നവറോജി ആണ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു ദാദാഭായി നവറോജി.മൂന്ന് തവണ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
 ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പിതാവ് എന്നും ദാദാഭായി നവറോജി അറിയപ്പെടുന്നു

1886 ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ച് ദാദാഭായി നവറോജി ആയിരുന്നു


അതിർത്തികൾ -Indian Borders In PSC Exams

Important questions about Borders

ഇന്ത്യയുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്. ഇന്ത്യയ്ക്ക് ഏറ്റവും കുറച്ച് കരഅതിർത്തിയുള്ളത് അഫ്ഗാനിസ്ഥാനുമായിട്ടാണ്.

 7 അയൽ രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു. ബംഗ്ലാദേശ്, ചൈന, പാകിസ്ഥാൻ,  അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ എന്നിവരാണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.

 ഇന്ത്യയുമായി കര അതിർത്തി ഉള്ളതിൽ ഏറ്റവും വലിയ രാജ്യം ചൈനയും ചെറിയ രാജ്യം ഭൂട്ടാനും ആണ്.

ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ജമ്മുകാശ്മീർ ആണ്

 പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളാണ് ഗുജറാത്ത് രാജസ്ഥാൻ പഞ്ചാബ് ജമ്മുകാശ്മീർ എന്നിവ.
പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ.

 ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തിരേഖയാണ് റാഡ്ക്ലി ഫ് രേഖ

 ഇന്ത്യയും ചൈനയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് മക്മോഹൻ രേഖ

 പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് ഡ്യൂറന്റ് രേഖ

 ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ആണ് പാക് കടലിടുക്ക്

 അമേരിക്കയും കാനഡയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ്  49-ാം സമാന്തരരേഖ. രണ്ട് രാജ്യങ്ങൾക്കിടയിൽ ഉള്ള ഏറ്റവും നീളംകൂടിയ അതിർത്തി രേഖയാണ് ഇത്. മെഡിസിൻ ലൈൻ എന്ന അപരനാമത്തിലും ഇതറിയപ്പെടുന്നു

 ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് മുപ്പത്തിയെട്ടാം സമാന്തരരേഖ

 നമീബിയയും അംഗോളയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് പതിനാറാം സമാന്തരരേഖ

 ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്ന പ്രാചീന പർവ്വതനിരയാണ് യുറാൽ പർവ്വതനിര

 യൂറോപ്പിനെയും ആഫ്രിക്കയെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ആണ് ജിബ്രാൾട്ടർ കടലിടുക്ക്. സ്പെയിൻ മൊറോക്കോ എന്നി  രാജ്യങ്ങൾക്കിടയിൽ ആണ് ജിബ്രാൾട്ടർ കടലിടുക്ക്.

 ഏറ്റവുമധികം കടൽത്തീരം ഉള്ള രാജ്യമാണ് കാനഡ. ഏറ്റവുമധികം കടൽത്തീരമുള്ള ഏഷ്യൻ രാജ്യമാണ് ഇന്തോനേഷ്യ.

 ലോകത്തിൽ ഏറ്റവും അധികം കര അതിർത്തിയുള്ള രാജ്യമാണ് ചൈന.

 ഏറ്റവും അധികം രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് ചൈനയും റഷ്യയും. 14 രാജ്യങ്ങളുമായി ചൈനയും റഷ്യയും അതിർത്തി പങ്കിടുന്നു.

 ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്കാണ് ഇംഗ്ലീഷ് ചാനൽ. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാത ആയ ചാനൽ ടണൽ ഇംഗ്ലീഷ് ചാനലിൽ കടലിനടിയിലൂടെ യാണ് നിർമ്മിച്ചിരിക്കുന്നത്.

ഫ്രഞ്ച് അധീനതയിൽ ആയിരുന്ന മയ്യഴിയെ ബ്രട്ടീഷ് നിയന്ത്രണത്തിൽ ഉണ്ടായിരുന്നു പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്ന മയ്യഴി പുഴയാണ് കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്ന് അറിയപ്പെട്ടിരുന്നത്.





7 April 2019

Genetics

Genetics in PSC Exams

https://youtu.be/cbgxU3NnxjE

ആധുനിക ജനിതക  ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്  ഗ്രിഗർ മെൻഡൽ. സസ്യ സങ്കര പരീക്ഷണങ്ങൾ എന്നത് ഇദ്ദേഹത്തിന്റെ രചനയാണ്. ജെനിറ്റിക്സ് എന്ന പേര് നിർദ്ദേശിച്ചത് ബേക്സൺ

 ക്രോമസോമിന്റെ അടിസ്ഥാനഘടകമാണ് ഡിഎൻഎ. ഓരോ ക്രോമസോമിലും രണ്ടുവീതം ഡിഎൻഎ തന്മാത്രകൾ കാണപ്പെടുന്നു. ജീനുകൾ കാണപ്പെടുന്നത് ഡിഎൻഎയിൽ ആണ്

 ഡിഎൻഎയിൽ കാണപ്പെടുന്ന നൈട്രജൻ ബേസുകളാണ് അഡനീൻ, ഗുവനീൻ, തൈമീൻ, സൈറ്റെസിൻ എന്നിവ.

 ഡിഎൻഎയിൽ അടങ്ങിയിട്ടുള്ള പാരമ്പര്യ സ്വഭാവത്തിന്റെ  അടിസ്ഥാന വാഹകരാണ് ജീൻ.
 പാരമ്പര്യഘടകങ്ങൾ ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്നു എന്ന് സിദ്ധാന്തിച്ചത് വാൾട്ടർ എസ് സട്ടൻ, ബോവറി എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്നാണ്

 മനുഷ്യരിൽ 23 ജോഡി അഥവാ 46 ക്രോമസോമുകൾ ആണ് ഉള്ളത്. ഒരു ജീവിയിലെ ക്രോമസോമുകളുടെ എണ്ണം ആണ് ആ ജീവി വർഗ്ഗത്തിന്റെ തനിമ നിലനിർത്തുന്നത്

ഡി ഓക്സി റൈബോ ന്യുക്ലിക് ആസിഡ് അഥവാ ഡിഎൻഎ(DNA)യുടെ ഗോവണി മാതൃക കണ്ടെത്തിയത് ജെയിംസ് വാട്ട്സൺ,  ഫ്രാൻസിസ് ക്രിക്ക് എന്നിവർ ചേർന്നാണ്. ജീൻ എന്ന പദം മുന്നോട്ട് വെച്ചത് വില്യം ജൊഹാൻസൺ

 സമുദ്രത്തിൽ കലരുന്ന എണ്ണ മലിനീകരണം തടയാൻ ജനിതക എൻജിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയയാണ് സൂപ്പർബഗ്

 ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുആയ  ലൂയി ബ്രൗൺ 1978 ൽ ബ്രിട്ടനിലാണ് പിറന്നത്
.ക്ലോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഇയാൻ വിൽമുട്ട്

 1997 ഫെബ്രുവരിയിൽ സ്കോട്ട്‌ലൻഡിലെ റോസ് ലിൻ  ഇൻസ്റ്റിറ്റ്യൂട്ടിൽ പിറന്ന ഡോളി എന്ന ചെമ്മരിയാട് ആണ് ക്ലോണിങ്ങിലൂടെ ആദ്യമായി പിറന്ന ജീവി

 ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച പൂച്ചയാണ് കോപ്പി ക്യാറ്റ്,  ആദ്യത്തെ കുതിര പ്രോമിത്യു, ആദ്യത്തെ നായ സ്നപ്പി, ആദ്യത്തെ കുരങ്ങ് ടെട്രാ, ആദ്യത്തെ പശു വിക്ടോറിയ


 ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു 1978 ഒക്ടോബറിൽ കൊൽക്കത്തയിൽ പിറന്ന ബേബി ദുർഗ. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഡോക്ടർ സുഭാഷ് മുഖോപാധ്യായ ആയിരുന്നു

 ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു  1986 ൽ  മുംബൈയിൽ പിറന്ന ബേബി ഹർഷ. ഡോക്ടർ ഇന്ദിര ഹിന്ദുജ യായിരുന്നു ഇതിനു പിന്നിൽ

 ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ചത് 1990ലാണ്. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ജീവി ഹീമോഫിലസ് ഇൻഫ്ലുവെൻസ.


ആർഎൻഎ അഥവാ റൈബോ ന്യൂക്ലിക് ആസിഡിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകൾ ആണ് ആഡനീ‍ൻ,ഗുവനീൻ യുറാസിൽ,സൈറ്റെസിൻ എന്നിവ.മാംസ്യ തന്മാത്രകളുടെ നിർമാണമാണ് ആർ എൻ എ യുടെ മുഖ്യധർമ്മം.

ശരീരകോശങ്ങളിൽ നടക്കുന്ന കോശ വിഭജനം ആണ് ക്രമഭംഗം എന്നറിയപ്പെടുന്നത്
.പ്രത്യുത്പാദന കോശങ്ങളിൽ നടക്കുന്ന കോശവിഭജനം ആണ് ഊനഭംഗം

 ലിംഗ ക്രോമസോമുകളിൽ  ഒന്ന് കൂടുന്നതാണ് ക്ലിൻ ഫെൽടെർ സിൻഡ്രോം  എന്ന രോഗാവസ്‌ഥക്കു കാരണം. ലിംഗ ക്രോമസോമുകളിൽ ഒന്ന് കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ് ടർണർ സിൻഡ്രോം

 മനുഷ്യരിലെ 22 ജോഡി  സ്വരൂപ ക്രോമസോമുകളിൽ ഒന്ന് കൂടുന്നതാണ് ഡൗൺ സിൻഡ്രോമിന് കാരണം

 രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ ഇത് റോയൽ ഡിസീസസ്,  ക്രിസ്മസ് രോഗം എന്നീ പേരുകളിൽ അറിയപ്പെടുന്നു

 സിക്കിൾസെൽ അനീമിയ ഒരു പാരമ്പര്യ രോഗമാണ്, വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ അരുണരക്താണുക്കൾ അരിവാൾ പോലെ വളയുന്ന അവസ്ഥയാണിത്. കേരളത്തിൽ വയനാട്ടിലെ ആദിവാസികൾക്കിടയിൽ ഈ രോഗം കണ്ടുവരുന്നു

 പിതൃത്വം തെളിയിക്കാൻ ഉള്ള ടെസ്റ്റുകളിലും കുറ്റാന്വേഷണ രംഗത്തും ഉപയോഗിക്കുന്നതാണ് ഡിഎൻഎ ഫിംഗർ പ്രിന്റിംഗ്,  അലക്ജഫ്രിയാണ്  ഉപജ്ഞാതാവ്

3 April 2019

കോശങ്ങൾ - Cells

Human Cell Plant cells Histology Cytology


ജീവന്റെ അടിസ്ഥാന യൂണിറ്റ് ആണ് കോശങ്ങൾ

കലകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഹിസ്റ്റോളജി എന്നാണ്

കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് റോബർട്ട് ഹുക്ക്

ജന്തു ശരീരം കോശ നിർമ്മിതമാണെന്ന് കണ്ടെത്തിയത് തിയോഡർ ഷ്വാൻ

കോശത്തിലെ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത് ലൈസോസോം

കോശ മർമ്മത്തിലെ പ്രധാനഘടകമാണ് ആർഎൻഎ

ഏറ്റവും നീളം കൂടിയ കോശം നാഡികോശം അഥവാ ന്യൂറോൺ

കോശം നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥമാണ് പ്രോട്ടോപ്ലാസം

ആദ്യമായി സസ്യകോശങ്ങൾ കണ്ടെത്തിയത് റോബർട്ട് ഹുക്ക്

കോശ വിഭജനത്തിലൂടെയാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നത് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് റുഡോൾഫ് വിർച്ചോവ്

കോശത്തിലെ പ്രവർത്തി എടുക്കുന്ന കുതിരകൾ എന്നറിയപ്പെടുന്നത് പ്രോട്ടീനുകൾ അഥവാ മാംസ്യമാണ്
പ്രോട്ടീൻ നിർമാണ യൂണിറ്റുകൾ എന്നറിയപ്പെടുന്നത് അമിനോ ആസിഡുകൾ

കോശത്തിന്റെപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നത് എടിപി അഥവാ adenosine triphosphate കോശത്തിലെ ഇലക്ട്രിക് പവർ എന്നറിയപ്പെടുന്നത് എടിപി ആണ്

മനുഷ്യ ശരീരത്തിലെ ഏറ്റവുംവലിയ കോശമാണ് അണ്ഡംപുംബീജം ആണ് ഏറ്റവും ചെറുത്

ഏറ്റവും ചെറിയ കോശം ഉള്ളത് ബാക്ടീരിയക്കാണ്

ഏറ്റവും വലിയ കോശം എന്നറിയപ്പെടുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കുരു

മനുഷ്യരിൽ ഏറ്റവും അധികം ജീവിതദൈർഘ്യമുള്ള കോശങ്ങളാണ് നാഡീകോശങ്ങൾ

സസ്യകോശങ്ങൾ ഊർജ്ജ ഘടകങ്ങളായ എടിപി ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം എന്നറിയപ്പെടുന്നത്

ജീനുകളിൽ മാറ്റം വരുത്തുന്ന സാങ്കേതികവിദ്യയാണ് ഡിഎൻഎ ടെക്നോളജി എന്നറിയപ്പെടുന്നത്

വേരിൽ നിന്ന് ജലവും ലവണങ്ങളും ഇലകളിൽ എത്തിക്കുന്ന സസ്യകല യാണ് സൈലം

ഇലകളിൽ നിന്ന് ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്ന സസ്യകല യാണ് ഫ്ലോയം

മാതൃസസ്യത്തിലെ കോശത്തിൽ നിന്നും അതേ സ്വഭാവ സവിശേഷതകളുള്ള സസ്യങ്ങൾ ഉല്പാദിപ്പിക്കുന്ന രീതിയാണ് ടിഷ്യൂകൾച്ചർ എന്നറിയപ്പെടുന്നത്

കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത് മൈറ്റോകോൺട്രിയ.ഇവയ്ക്ക് തുല്യമായി സസ്യകോശങ്ങളിൽ കാണപ്പെടുന്ന കണങ്ങളാണ് ക്ലോറോ പ്ലാസ്റ്റുകൾ

 കോശങ്ങളെ കുറിച്ചുള്ള പഠനമാണ് സൈറ്റോളജി


15 February 2019

ഗുജറാത്ത് - Facts about Gujarat

Facts about the Indian State Gujarat for PSC and other competitive Exam Like SSC RRB KAS LDC BDO LGS University Assistant Secretariat Assistant VEO and Company Corporation Assistant



ഗുജറാത്ത്
 പ്രാചീനകാലത്ത് ഗുർജരം എന്നറിയപ്പെട്ടിരുന്നു

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ ആണ് ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം

 ഗാന്ധിനഗർ രൂപകൽപ്പന ചെയ്തത്
ലെ കൊർബൂസിയർ

ഗുജറാത്ത് മായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യമാണ് പാകിസ്ഥാൻ

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനമാണ് ഗുജറാത്ത്(1290)

ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ഗുജറാത്ത്

 ഇന്ത്യയിലാദ്യമായി ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനമാണ് ഗുജറാത്ത്

 സംസ്ഥാനം രൂപം കൊണ്ടപ്പോൾ മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിർബന്ധിതമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് ഗുജറാത്ത്

ഏറ്റവും കൂടുതൽ ഉപ്പ് പരുത്തി നിലക്കടല എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്ത്

 സിന്ധുനദീതടസംസ്കാര അവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത് ഗുജറാത്തിൽ നിന്നാണ്

ഇന്ത്യയിലെ ആദ്യത്തെ തുറമുഖ നഗരമാണ് ലോത്തൽ

 തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത്

ഇന്ത്യയിലെ ആദ്യ വിൻഡ് ഫാം ഗുജറാത്തിലാണ്

 ഗുജറാത്തിലെ മേജർ തുറമുഖമാണ് കണ്ട്ല

 ഇന്ത്യയിലെ ആദ്യ പ്രത്യേകസാമ്പത്തിക മേഖലയാണ് (ZEZ):കണ്ട്ല

 ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമാണ് അലാങ്

കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് അലാങ്

 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമാണ് പിപവാവ്

 ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക് പിറോട്ട

 ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല ഗുജറാത്തിലെ കച്ച്

 ടാറ്റ നാനോ കാർ ഫാക്ടറി സ്ഥാപിച്ചത് ഗുജറാത്തിലെ സാനന്ദിലാണ്

സർദാർ സരോവർ ജലവൈദ്യുതപദ്ധതി ഗുജറാത്തിലെ നർമ്മദാ നദിയിൽ ആണ്

സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ് നർമ്മദ ബചാവോ ആന്തോളൻ

 നർമ്മദ ബചാവോ ആന്ദോളൻ നേതാവ് മേധാപട്കർ

ഇന്ത്യയിലെ ആദ്യത്തെ മിൽക്ക് എടിഎം സ്ഥിതിചെയ്യുന്ന സ്ഥലം ആനന്ദ്

 ഗുജറാത്തിലെ പ്രധാന നൃത്തരൂപങ്ങളാണ് ഗർബ  ദണ്ഡിയ  രാസലീല എന്നിവ

 കക്രപ്പാർ  ആണവനിലയം ഗുജറാത്തിലാണ്

 ദേശീയ നിലക്കടല ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ജുനഗഡിൽ

ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം ആണ് കത്തിയവാഡ്

 വർഗീസ് കുര്യന്റെ  നേതൃത്വത്തിൽ ധവള വിപ്ലവത്തിന് തുടക്കം കുറിച്ചത് ആനന്ദിൽ ആണ്

 ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പണികഴിപ്പിച്ചത് സോളങ്കി രാജവംശം

 സോമനാഥക്ഷേത്രം ആക്രമിച്ചു  കൊള്ളയടിച്ച വിദേശി ഭരണാധികാരിയാണ് മുഹമ്മദ് ഗസ്നി

ഗുജറാത്ത് സുൽത്താനേറ്റിന്റെ തലസ്ഥാനമായി 1411 ൽ അഹമ്മദ് ഷാ സ്ഥാപിച്ച നഗരമാണ് അഹമ്മദാബാദ്

 സബർമതി നദിയുടെ തീരത്താണ് അഹമ്മദാബാദ്

ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നും ഡെനീം സിറ്റി ഓഫ് ഇന്ത്യ എന്നും അഹമ്മദാബാദ് അറിയപ്പെടുന്നു

ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം അഹമ്മദാബാദിലാണ്

 അഹമ്മദാബാദിന്റെ  പഴയപേരാണ് കർണാവതി

ഡോക്ടർ ഇള ഭട്ട് അഹമ്മദാബാദ് ആസ്ഥാനമായി ആരംഭിച്ച സന്നദ്ധസംഘടനയാണ് സേവ

  എല്ലാ വർഷവും ജനുവരി 14ന് ഇൻറർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ നഗരമാണ് അഹമ്മദാബാദ്

 ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേ ആയ നാഷണൽ എക്സ്പ്രസ് വേ -1  അഹമ്മദാബാദ് നെയും വഡോദരയെയും  തമ്മിൽ ബന്ധിപ്പിക്കുന്നു

രത്ന  വ്യാപാരത്തിന് പ്രസിദ്ധമായ നഗരമാണ് സൂറത്ത്

 ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത് സൂറത്ത്

 താപ്തി  നദീതീരത്താണ് സൂറത്ത് സ്ഥിതിചെയ്യുന്നത്

 ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ചത് സൂറത്തിലാണ്

 ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ആണ് ഗ്യാൻഭാരതി

മഹാത്മാ ഗാന്ധി ജനിച്ചത് ജുനഗഡ് ജില്ലയിലെ പോർബന്തറിൽ ആണ് പോർബന്തറിന്റെ  ആദ്യകാലനാമം സുധാമപുരി

 സർദാർ പട്ടേൽ ജനിച്ചത് കരംസാദിലാണ്

 ഗുജറാത്തിൽനിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി

നരേന്ദ്രമോഡിയുടെ ജന്മസ്ഥലം മൊഹ്‌സാന  ജില്ലയിലെ വഡ്നഗർ

ഗിർ നാഷണൽ പാർക്ക്
ബ്ലാക്ക് ബക്ക് നാഷണൽ പാർക്ക്
വൻസ്ദ നാഷണൽ പാർക്ക്
 കച്ച്  വൈൽഡ് ലൈഫ് സാങ്ച്വറി
 നാരായൺ സരോവർ വന്യജീവിസങ്കേതം പോർബന്തർ പക്ഷിസങ്കേതം
നൽ സരോവർ  പക്ഷിസങ്കേതം എന്നിവ ഗുജറാത്തിലാണ്
കാട്ടു കഴുതകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതമാണ്   കച്ച് വൈൽഡ്  ലൈഫ്  സാങ്ച്വറി

14 February 2019

മധ്യപ്രദേശ് - Facts about Madhyapradesh

Facts about the Indian State Madhyapradesh for PSC and other competitive Exams



ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം മധ്യപ്രദേശ്

 ഇന്ത്യയിലെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് മധ്യപ്രദേശ്

 ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം മധ്യപ്രദേശ്

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം വെളുത്തീയം എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്

ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയാണ് മധ്യപ്രദേശിലെ പന്ന

 ഭോപ്പാൽ ഗ്യാസ് ദുരന്തത്തിന് കാരണമായ രാസ വാതകമാണ് മീഥൈൻ ഐസോസയനേറ്റ്

 ഭോപ്പാൽ ദുരന്തം അന്വേഷിച്ച കമ്മീഷൻ ആണ് എൻ കെ സിംഗ് കമ്മീഷൻ

 ലോകപ്രശസ്തമായ ഖജുരാഹോ ക്ഷേത്രങ്ങൾ മധ്യപ്രദേശിലാണ്

ലോത്ത, മച്ച, പാണ്ഡവാണി എന്നിവ മധ്യപ്രദേശിലെ പ്രധാന നൃത്തരൂപങ്ങളാണ്

 ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനമാണ് മധ്യപ്രദേശ്

 കൻഹ നാഷണൽ പാർക്ക് മധ്യപ്രദേശിലാണ്

 മധ്യപ്രദേശിലെ ഹോഷങ്കാബാദിലാണ്  സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതിചെയ്യുന്നത്

ബാങ്ക് നോട്ട് പ്രസ് സ്ഥിതി  ചെയ്യുന്നത് ദേവാസിൽ
 
കാളിദാസൻറെ ജന്മസ്ഥലം ഉജ്ജയിനി

2011ലെ സെൻസസ് പ്രകാരം  ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ലയാണ് മധ്യപ്രദേശിലെ അലിരാജ്പൂർ

അശോകചക്രവർത്തി സ്ഥാപിച്ച സാഞ്ചി സ്തൂപം മധ്യപ്രദേശിലെ
ബെട് വ   നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്

ലെൻസ് നിർമാണത്തിന് പേരുകേട്ട നഗരമാണ് ജബൽപൂർ

  കാളിദാസ സമ്മാനം, ലതാ മങ്കേഷ്കർ അവാർഡ്, താൻസെൻ സമ്മാനം, കബീർ സമ്മാനം, മഹാത്മാഗാന്ധി അവാർഡ് എന്നിവ നൽകുന്നത് മധ്യപ്രദേശ് സർക്കാരാണ്

 വിസ്മയങ്ങളുടെ കുന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകൂട് മധ്യപ്രദേശിലാണ്

പെഞ്ച്  കടുവാസങ്കേതം
 പന്ന കടുവസങ്കേതം
 ശിവപുരി നാഷണൽ പാർക്ക്
കൻഹ നാഷണൽ പാർക്ക്
ബാന്ദവ്ഘർ നാഷണൽ പാർക്ക്
ചമ്പൽ മുതല വളർത്തൽ കേന്ദ്രം ഇന്ദ്രാവതി നാഷണൽ പാർക്ക്
എന്നിവ മധ്യപ്രദേശിലാണ്

13 February 2019

ബീഹാർ - Facts about Bihar

Facts about the Indian state Bihar
For Various PSC Exam VEO KAS LDC BDO LGS University Assistant  and Secretariat Assistant


പ്രാചീനകാലത്ത് മഗധ (Magadha) എന്നറിയപ്പെട്ട സംസ്ഥാനം ബീഹാർ

 2011ലെ സെൻസസ് പ്രകാരം സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ആണ് ബീഹാർ

 2011ലെ സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം ആണ് ബീഹാർ

പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ആണ് ബീഹാർ

 ബീഹാറിന്റെ  ദുഃഖം എന്നറിയപ്പെടുന്നത് കോസി നദി

ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം പട്ന

ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വത്തിന് അടിത്തറപാകിയ യുദ്ധമാണ് ബക്സർ യുദ്ധം

1764ൽ  ബക്സർ യുദ്ധം നടന്നത് ബീഹാറിലാണ്

 ലോകത്തിലെ ആദ്യ റെസിഡൻഷ്യൽ സർവകലാശാലയാണ് നളന്ദ

 പ്രാചീന സർവകലാശാലകൾ ആയ നളന്ദ, വിക്രമശില എന്നിവ സ്ഥിതി ചെയ്തിരുന്നത് ബീഹാറിലാണ്

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ആയ ചമ്പാരൻ സത്യാഗ്രഹം നടന്നത് ബീഹാറിലാണ്

 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ഡോക്ടർ രാജേന്ദ്രപ്രസാദ്

 ബീഹാർ സിംഹം എന്നറിയപ്പെടുന്നത് കൺവർ സിംഗ്

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമായ മഹാത്മാഗാന്ധി സേതു പട്നയിൽ  സ്ഥിതി ചെയ്യുന്നു

 ബീഹാറിന്റെ  തലസ്ഥാനം ആണ് പട്ന.  പട്ന  പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്  പാടലീപുത്രം എന്നാണ്

 ഗംഗാ നദിയുടെ തീരത്താണ് പട്ന സ്ഥിതി ചെയ്യുന്നത്

ഇന്ത്യയിലാദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനമാണ് ബീഹാർ

 ബറോണി  എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് ബീഹാറിലാണ്

 ഇന്ദ്രപുരി ഡാം സോൺ നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്

 ജനജതിൻ, ബിദസിയ  എന്നിവ ബീഹാറിലെ നൃത്തരൂപങ്ങളാണ്

ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച ബോധഗയ ബീഹാറിലാണ്

 ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതിചെയ്യുന്നത് പട്നയിലാണ്

 മഹാവീരൻ  നിർവാണം പ്രാപിച്ച പാവപുരി സ്ഥിതിചെയ്യുന്നത് ബീഹാറിൽ

 മഹാബോധി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ബീഹാർ  സംസ്ഥാനത്തിലാണ്

മഹാത്മാഗാന്ധി സേതു റെയിൽവേ പാലം ഗംഗാ നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...