യുവജനങ്ങൾക്കുവേണ്ടി റോബർട്ട്. S.ബേഡൻ പവ്വൽ സ്ഥാപിച്ച സംഘടനയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. തയ്യാറായിരിക്കുക എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. ലോക സ്കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത് ജനീവയിൽ ആണ്.
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അഥവാ A.D.B യുടെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിൽ.
ലോകത്തിലെ ഏറ്റവും സമ്പന്നമായ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് G-8. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ഇറ്റലി, കാനഡ, ജർമനി, റഷ്യ എന്നിവയാണ് അംഗരാജ്യങ്ങൾ. G-8 ൽ അവസാനം അംഗമായി തീർന്ന രാജ്യമാണ് റഷ്യ. ഇപ്പോൾ റഷ്യ സംഘടനയ്ക്ക് പുറത്താണ് നിൽക്കുന്നത്
ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ പീറ്റർ ബെൻസൺ. ആസ്ഥാനം സ്ഥിതിചെയ്യുന്നത് ലണ്ടനിൽ.
ഇന്റർപോളിന്റെ ആസ്ഥാനം ഫ്രാൻസിലെ ലയോൺസിൽ ആണ്. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സിബിഐ (C.B.I)ആണ്.
യുദ്ധത്തിനു ഇരയായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1864 ൽ ഹെൻട്രി ഡുനാന്റിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനയാണ് റെഡ് ക്രോസ്. റെഡ് ക്രോസ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് ജനീവയിൽ ആണ്.
1901 ലെ പ്രഥമ സമാധാന നോബൽ പുരസ്കാരം റെഡ് ക്രോസ് സ്ഥാപകനായ ഹെൻട്രി ഡുനാന്റിനാണ് ലഭിച്ചത്
ആസിയാൻ (Association of South East Asian Nations) ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ആണ്.
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് അഥവാ ഒപെക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഓസ്ട്രിയൻ തലസ്ഥാനം ആയ വിയന്നയിൽ ആണ്. ക്രൂഡ് ഓയിലിന്റെ വിലയും ഉൽപാദനവും നിയന്ത്രിക്കാനായി 1960 രൂപംകൊണ്ട സംഘടനയാണ് OPEC.
NATO (North Atlantic Treaty Organisation ) യുടെ ആസ്ഥാനം ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ആണ്.
1991 ലെ മാസ്ട്രിച്ച് ഉടമ്പടി പ്രകാരമാണ് യൂറോപ്യൻ യൂണിയൻ നിലവിൽ വന്നത്. യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയാണ് യൂറോ. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്ഥാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ആണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
1985 ൽ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ചേർന്ന് സമ്മേളനത്തിലാണ് SAARC( South Asian Association for Regional Cooperation) രൂപീകൃതമായത്. നേപ്പാളിലെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആണ് SAARC ന്റെ സ്ഥിരം ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക എന്നിവയാണ് SAARC അംഗരാജ്യങ്ങൾ. SAARC എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ബംഗ്ലാദേശ് പ്രസിഡണ്ട് ആയിരുന്ന സിയാ- ഉർ- റഹ്മാനാണ്.
1955ൽ ഇന്ത്യോനേഷ്യയിലെ ബാന്ദുഗിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു, ഈജിപ്ഷ്യൻ പ്രസിഡണ്ട് ആയിരുന്ന കേണൽ നാസർ, യുഗ്ലോസാവിയൻ പ്രസിഡന്റ് മാർഷൽ ടിറ്റോ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന സമ്മേളനമാണ NAM (Non Aligned Movement) അഥവാ ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് തീരുമാനമെടുത്തത്.
മൂന്നാംലോക രാജ്യങ്ങളുടെ സംഘടനയായ ചേരിചേരാ പ്രസ്ഥാനം1961ൽ പഞ്ചശീലതത്വങ്ങളിൽ അധിഷ്ഠിതമായ രൂപം കൊണ്ടു. യുഗ്ലോസാവിയയിലെ ബെൽഗ്രേഡിൽ വെച്ചാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത്. Head Quarters :Central Jakarta, Indonesia
കോമൺവെൽത്തിന്റെ ആസ്ഥാനം ലണ്ടനിലെ മാൾബറോ ഹൗസ് ആണ്. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ ബ്രിട്ടീഷ് രാജാവാണ്.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആസ്ഥാനം കാനഡയിലെ മോൺട്രിയലിൽ. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആസ്ഥാനം സ്പെയിനിലെ മാഡ്രിഡിൽ.
ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) ആസ്ഥാനം ജനീവയിൽആണ് . 1919ൽ രൂപംകൊണ്ട ILO 1946 ൽ ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ പ്രത്യേക ഏജൻസിയായി മാറി.
1945ൽ രൂപംകൊണ്ട ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ( FAO) ആസ്ഥാനം റോമിലാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട ആദ്യ ഏജൻസിയാണ് FAO.
1946 രൂപംകൊണ്ട UNESCO(United Nations Educational Scientific and Cultural Organisations) ആസ്ഥാനം പാരിസ് ആണ്.
1948ൽ രൂപംകൊണ്ട ലോകാരോഗ്യ സംഘടനയുടെ(WHO) ആസ്ഥാനം ജനീവയാണ്. ലോകാരോഗ്യ സംഘടനയുടെ പ്രസിഡണ്ടായ ഭാരതീയ വനിതയാണ് രാജകുമാരി അമൃത്കൗർ
അന്താരാഷ്ട്ര ആണവ ഏജൻസിയുടെ(IAEA- International Atomic Energy Agency ) ആസ്ഥാനം ഓസ്ട്രിയയിലെ വിയന്നയിൽ ആണ്. IAEA രൂപം കൊണ്ടത് 1957 ൽ. "Atom for peace and development " എന്നതാണ് അന്താരാഷ്ട്ര ആണവ ഏജൻസിയുടെ ആപ്തവാക്യം.
1946 രൂപവൽക്കരിച്ച UNICEF (United Nations Childrens Fund formerly United Nations International Childrens Emergency Fund)) ആസ്ഥാനം അമേരിക്കയിലെ ന്യൂയോർക്കിലാണ്. 1953-ലാണ് യൂണിസെഫിനെ ഐക്യരാഷ്ട്രസംഘടനയുടെ സ്ഥിരം ഏജൻസി അംഗീകരിച്ചത്. ആഗോളതലത്തിൽ ശിശുക്ഷേമം നടപ്പിലാക്കുക എന്നതാണ് യൂണിസെഫിന്റെ ദൗത്യം.
1950 ഡിസംബർ 14 നിലവിൽ വന്ന UNHCR(United Nations High Commissioner for Refugees) ന്റെ ആസ്ഥാനം ജനീവയാണ്.
1945 ഡിസംബർ 27 ൽ രൂപംകൊണ്ട ലോകബാങ്ക് പ്രവർത്തനമാരംഭിച്ചത് 1946 ജൂൺ 25 നാണ്. ലോക ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് വാഷിംഗ്ടൺ D.C യിൽ.
എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെ ബാങ്കാണ് അന്താരാഷ്ട്ര നാണയനിധി (IMF- International Monetary Fund ).1945 ഡിസംബർ 27 ൽ രൂപംകൊണ്ട IMF പ്രവർത്തനമാരംഭിച്ചത് 1947 മാർച്ച് 1 നാണ്. IMF ന്റെയും ആസ്ഥാനം സ്ഥിതിചെയ്യുന്നത് വാഷിംഗ്ടൺ D.C യിൽ ആണ്.
1944 ജൂലൈ 22ന് അമേരിക്കയിലെ ബ്രറ്റൺവുഡിൽ ചേർന്ന ലോക നേതാക്കന്മാരുടെയും സാമ്പത്തിക വിദഗ്ധരുടെയും സമ്മേളനത്തിലാണ് ലോകബാങ്കും ഐ. എം. ഫും സ്ഥാപിക്കാനുള്ള ധാരണയായത്. അതുകൊണ്ട് ഈ സ്ഥാപനങ്ങളെ ബ്രറ്റൺവുഡ് ഇരട്ടകൾ എന്ന് വിളിക്കുന്നു.
W.M.O (World Meteorological Organisation) ന്റെ ആസ്ഥാനം ജനീവയിൽ ആണ്.
ലോക വ്യാപാര സംഘടന (W.T.O) യുടെ ആസ്ഥാനം ജനീവയിലാണ്. 1948 ജനുവരി ഒന്നിന് രൂപവത്കരിച്ച ഗാട്ട് കരാർ ആണ്, 1995 ജനുവരി 1ന് W.T.O ആയി രൂപാന്തരപ്പെട്ടത്
1946 ൽ രൂപം കൊണ്ട UNHRC (United Nations Human Rights Council) ന്റെ ആസ്ഥാനം ജനീവ
1947ൽ രൂപം കൊണ്ട ICAO(International Civil Aviation Organisation) ന്റെ ആസ്ഥാനം മോൺട്രിയൽ.
UNIDO (United Nations Industrial Development Organisation ) ന്റെ ആസ്ഥാനം വിയന്നയിൽ.
UNDP (United Nations Development Programme)ന്റെ ആസ്ഥാനം ന്യൂയോർക്ക്
UPU(Universal Postal Union )ന്റെ ആസ്ഥാനം ബേൺ.
ITU (International Telecommunication Union)ന്റെ ആസ്ഥാനം ജനീവ.
IFAD(International Fund for Agricultural Development) ന്റെ ആസ്ഥാനം റോം.
No comments:
Post a Comment