ലോകത്തിലെ സമുദ്രങ്ങളെ പ്രധാനമായും അഞ്ചായി തരംതിരിച്ചിരിക്കുന്നു
1 പസഫിക് സമുദ്രം ( ശാന്തസമുദ്രം)
2 അറ്റ്ലാന്റിക് സമുദ്രം
3 ഇന്ത്യൻ മഹാസമുദ്രം
4 അന്റാർട്ടിക്ക് സമുദ്രം
5 ആർട്ടിക് സമുദ്രം
ലോകത്തിലെ ഏറ്റവും വലിയ സമുദ്രവും ഏറ്റവും ആഴം കൂടിയ സമുദ്രവും പസഫിക് സമുദ്രം ആണ്. ത്രികോണ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ആണ് പസഫിക് സമുദ്രം. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത് ഫെർഡിനന്റ് മഗല്ലൻ.
പസഫിക് മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ചലഞ്ചർ ഗർത്തം. ഇത് മറിയാന ട്രഞ്ചിൽ ആണ് സ്ഥിതി ചെയ്യുന്നത്. പസഫിക്സമുദ്രത്തിലെ ശരാശരി ആഴം 5 കിലോമീറ്റർ ആണ്.
വിസ്തീർണത്തിൽ രണ്ടാമത്തെ വലിയ സമുദ്രമാണ് അറ്റ്ലാന്റിക് സമുദ്രം. ഇംഗ്ലീഷ് അക്ഷരമാലയിലെ S ആകൃതിയിൽ കാണുന്ന സമുദ്രമാണ് അറ്റ്ലാന്റിക് സമുദ്രം.
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് പ്യൂർട്ടോറിക്ക ട്രഞ്ച്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഭാഗമാണ് അറ്റ്ലാന്റിക്.
കപ്പലുകളുടെ ശ്മശാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന സർഗാസോ കടൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ്. സമുദ്രത്തിൽ വൻതോതിൽ തിങ്ങിക്കിടക്കുന്ന സർഗാസം എന്ന കടൽ സസ്യത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത്. പോർച്ചുഗീസ് നാവികരാണ് സർഗാസോ കടൽ എന്ന പേര് നൽകിയത്.
ബർമുഡ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശം വടക്കുപടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിലാണ്. ഒട്ടേറെ വിമാനങ്ങളും കപ്പലുകളും ഈ ഭാഗത്ത് അപ്രത്യക്ഷമായിട്ടുള്ളതിനാൽ ചെകുത്താന്റെ ത്രികോണം എന്നും ഈ മേഖല അറിയപ്പെടുന്നു.
ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം. വിസ്തൃതിയിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ആണ് മഡഗാസ്കർ. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ജാവ ഗർത്തം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള അമേരിക്കൻ സൈനിക കേന്ദ്രമായ ദ്വീപാണ് ഡീഗോഗാർഷ്യ.
ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രമാണ് അന്റാർട്ടിക്ക് സമുദ്രം. തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രമാണ് അന്റാർട്ടിക്ക്.
ഏറ്റവും വലിപ്പം കുറഞ്ഞ സമുദ്രമാണ് ആർട്ടിക് സമുദ്രം. ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ആർട്ടിക് ബേസിൻ. ഇംഗ്ലീഷ് അക്ഷരമാലയിലെ D അക്ഷരത്തിന്റെ ആകൃതിയിലാണ് ഈ സമുദ്രം കാണപ്പെടുന്നത്
മൂന്നു മഹാസമുദ്രങ്ങളുമായി തീരം പങ്കിടുന്ന രണ്ട് രാജ്യങ്ങളാണ് അമേരിക്കയും കാനഡയും. അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയും ആയിട്ടാണ് അമേരിക്കയും കാനഡയും തീരം പങ്കിടുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള രാജ്യം കാനഡ ആണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം ആണ് ഗുജറാത്ത്. കടൽത്തീരം കൂടുതലുള്ള കേരളത്തിലെ ജില്ലയാണ് കണ്ണൂർ.
ഭൂമിയിലെ ഏറ്റവും നീളം കൂടിയ പർവ്വത നിരയാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി സമുദ്രത്തിനടിയിൽ സ്ഥിതിചെയ്യുന്ന മിഡ്- അറ്റ്ലാന്റിക് റിഡ്ജ്. ഭൗമോപരിതലത്തിലെ ഏറ്റവും നീളം കൂടിയ പർവ്വത നിരയാണ് ആൻഡീസ് പർവ്വതനിര.
ചെങ്കടലിന് ചുവപ്പുനിറം നൽകുന്നത് ടൈക്കോഡസ്മിയം ഏരിത്രിയം( Trichodesmium erythraeum) എന്ന പായലിന്റെ സാന്നിധ്യമാണ്.
No comments:
Post a Comment