20 April 2019

ELEMENTS IN PSC EXAMS - മൂലകങ്ങൾ



ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ. പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.

മനുഷ്യൻ  ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്. ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്. ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.

ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.

ആറ്റോമിക നമ്പറിന്റെ  അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക്  രൂപംനൽകിയത് മോസ് ലി

മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ്  സിലിക്കൺ /ജെർമേനിയം.

 ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം വെള്ളി പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു

ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം. താപം വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ്  വെള്ളി.

ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.

 ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ. ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.

 ഇലക്ട്രോ  നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.
കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.

 Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.

 അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം. ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ

കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ

ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്

പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് ഇന്റർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി യാണ്(IUPAC).ആസ്ഥാനം ജനീവ

 ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ആണ് റീനിയം. ഏറ്റവും താഴ്ന്ന തിളനിലയുള്ളത് ഹീലിയം. ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ടിൻ.

തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് അയഡിൻ.
സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹമൂലകം ആണ് ബ്രോമിൻ.

ജീവികളുടെ DNAയിലും RNAയിലും കാണപ്പെടുന്ന മൂലകം ആണ് ഫോസ്ഫറസ്.ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ആണ് അസ്റ്റാറ്റിൻ

ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണം. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം.Quick Silver എന്ന് അറിയപ്പെടുന്നത് മെർക്കുറി.

രാസസൂര്യൻ എന്നറിയപ്പെടുന്നത്
മഗ്നീഷ്യം.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയം.
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം.

മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഇറിഡിയം.
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യം.രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്.

വൈറ്റമിൻ ബി -12ൽ അടങ്ങിയിരിക്കുന്ന ലോഹം കൊബാൾട്ട്.ശുക്ലത്തിൽ അടങ്ങിയ ലോഹം സിങ്ക്.ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം മഗ്നീഷ്യം.

പ്ലംബിസം എന്നറിയപ്പെടുന്നത് ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ്.ഇതായ് ഇതായ് രോഗത്തിന് കാരണം കാഡ്മിയം ലോഹമാണ്.മീനമാത രോഗത്തിന് കാരണം മെർക്കുറി ലോഹം.

പൊട്ടാസൃത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ഹൈപ്പോകലോമിയ.
ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത്.

കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.
സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.

മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്

ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹമാണ് ടൈറ്റാനിയം.കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമാണ് വനേഡിയം

പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ആണ് ചെമ്പ് (80%) ഈയം,  വെള്ളി,  സ്വർണ്ണം, ഇരുമ്പ് എന്നിവയാണ് മറ്റു ലോഹങ്ങൾ

ഏറ്റവും ഭാരം കൂടിയ ലോഹമാണ് ഓസ്മിയം.
ഇരുമ്പിനൊപ്പം കാർബൺ ചേർത്താണ് ഉരുക്ക് അഥവാ സ്റ്റീൽ നിർമ്മിക്കുന്നത്.

അടുക്കളപ്പാത്രങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് സ്റ്റെയിൻലെസ് സ്റ്റീൽ.സ്റ്റീലിനൊപ്പം ക്രോമിയം ലോഹം കൂടി ചേർത്താണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിക്കുന്നത്.

തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി.ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റലർജി

ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങളാണ് അയിരുകൾ

ഇരുമ്പിന്റെ  അയിരുകളാണ് മാഗ്നറ്റെെറ്റ് ഹേമറ്റൈറ്റ് എന്നിവ.ടൈറ്റാനിയത്തിന് ആയിരുകളാണ്  റൂടൈൽ ലും ഇൽമനൈറ്റും.

നിക്കലിന്റെ അയിര് പെന്റ്ലാൻഡൈറ്റ്.
ചെമ്പിന്റെ അയിരാണ് ചാൽക്കോപൈറിറ്റ്.
സിങ്കിന്റെ ആയിരുകളാണ് കലാമൈൻ സ്മിത്ത് സോണൈറ്റ് എന്നിവ.

പ്ലാറ്റിനത്തിന്റെ അയിരുകളാണ് പോളിക്സീൻ,  സ്‌പെറിലൈറ്റ് എന്നിവ.വെള്ളിയുടെ ആയിരാണ് ആർഗനൈറ്റ്.

സോഡിയത്തിന്റെ അയിരാണ് ആംഭിബോൾ.
ആന്റിമണി ലോഹത്തിന്റെ അയിരാണ് സ്റ്റിബ് നൈറ്റ്.മെർക്കുറിയുടെ അയിരാണ് സിന്നബാർ.

അലൂമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്.
പിച്ച് ബ്ലെൻഡ് യുറേനിയത്തിന്റെ അയിരാണ്.
ലെഡിന്റെ അയിരാണ് ഗലീന.

തോറിയത്തിന്റെ അയിരാണ് മോണോസൈറ്റ്.
ടിന്നിന്റെ അയിര് കാസിറ്ററൈറ്റ്.
മോളിബഡിനത്തിന്റെ ആയിരുകൾ ആണ് വുൾഫെനൈറ്റ്, പവലൈറ്റ് എന്നിവ.

വനേഡിയത്തിന്റെ അയിരാണ് പാട്രോനൈറ്റ്.
ക്ലോറിന്റെ അയിരാണ് ഹോൺ സിൽവർ.  വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകമാണ് ജെർമേനിയം.

 ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ആണ് ഹൈഡ്രജൻ. തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകമാണ് വെളുത്ത ഫോസ്ഫറസ്.

 സൂര്യനിൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ. അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം ആണ് യുറേനിയം.

 റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകമാണ് സൾഫർ. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ആണ് ഹൈഡ്രജൻ.

 ഡ്രൈ സെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്. പോസിറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്നത് കാർബൺ.

 ഇലക്ട്രിക് ബൾബുകളിൽ ഫിലമെന്റ് ആയി  ഉപയോഗിക്കുന്ന ലോഹമൂലകമാണ് ടങ്സ്റ്റൺ. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് നൈട്രജൻ.

 കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ആണ് ഹീലിയം. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് സിങ്ക്.

 ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമാണ് മെർക്കുറി.ദ്രവണാങ്കം ഏറ്റവും കൂടിയത് ടങ്സ്റ്റൺ. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹമാണ് ഈയം(ലെഡ് )

 ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന്  ഇടംനേടിയ ആദ്യ മൂലകമാണ് നിഹോണിയം. ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹമാണ് കാലിഫോർണിയം.

 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ് സോഡിയവും പൊട്ടാസ്യവും

 മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമാണ് ലിഥിയം


No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...