31 May 2019

വട്ടമേശസമ്മേളങ്ങൾ


ബ്രിട്ടീഷുകാർ വിളിച്ചുകൂട്ടിയ വട്ടമേശ സമ്മേളനങ്ങളുടെ പ്രധാന ലക്ഷ്യം ഇന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങൾ ആയിരുന്നു.

 1930-ലെ സൈമൺ കമ്മീഷൻ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്തത്.

 വട്ടമേശ സമ്മേളനങ്ങൾ  നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ജോർജ്ജ് അഞ്ചാമനും,  പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡും  ആയിരുന്നു

 ഒന്നാം വട്ടമേശ സമ്മേളന കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ഇർവിൻ പ്രഭുവും രണ്ടും മൂന്നും വട്ടമേശ സമ്മേളന കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വില്ലിങ്ടൺ പ്രഭുവും ആയിരുന്നു.

 1930 നവംബർ 12ന് ജോർജ് അഞ്ചാമൻ  രാജാവ് ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന റാംസേ മക്ഡൊണാൾഡ് അധ്യക്ഷതവഹിച്ചു.

ബ്രിട്ടനിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതാക്കളും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളും ഒരുമിച്ച ആദ്യത്തെ സംഭവമായിരുന്നു ഒന്നാം വട്ടമേശസമ്മേളനം. ഇന്ത്യയിൽ നിന്ന് 89 പ്രതിനിധികൾ ഒന്നാം  വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.

 ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യാ  ഗവൺമെന്റിന്റെ പ്രതിനിധിയായി പങ്കെടുത്ത സി പി രാമസ്വാമി അയ്യർ ആണ് പിന്നീട് തിരുവിതാംകൂർ ദിവാനായി തീർന്നത്.

 ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ മലയാളിയായിരുന്നു കെ എം പണിക്കർ

 1931 മാർച്ച് 5ന്  ഒപ്പ് വയ്ക്കപ്പെട്ട ഗാന്ധി-ഇർവിൻ ഉടമ്പടി പ്രകാരമാണ് കോൺഗ്രസ്സ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്. കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ആണ് രണ്ടാം വട്ടമേശ സമ്മേളനം. 1931 സെപ്റ്റംബർ ഏഴിനാണ് രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചത്.

 രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ ഫലമായിട്ടാണ് 1932 ആഗസ്റ്റ് 16ന് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്.

 ഗാന്ധിജി,  സരോജിനിനായിഡു, മദൻമോഹൻ മാളവ്യ എന്നിവർ രണ്ടാം വട്ടമേശ  സമ്മേളനത്തിൽ പങ്കെടുത്തു. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ആണ് രണ്ടാം വട്ടമേശ സമ്മേളനം.

 1932 നവംബർ 17ന് മൂന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചു. മൂന്നാം വട്ടമേശ സമ്മേളനത്തിൽ  ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ലേബർ പാർട്ടി പങ്കെടുത്തില്ല.

 വട്ടമേശ സമ്മേളനങ്ങളുടെ ഫലമായി ഉണ്ടായ പ്രധാന നിയമനിർമ്മാണമായിരുന്നു 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

 മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ വനിതയാണ് ബീഗം ജഹനാര ഷാനവാസ്. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യയിലെ പ്രമുഖ നേതാക്കളായിരുന്നു ഡോക്ടർ ബി. ആർ. അംബേദ്കർ, തേജ് ബഹാദൂർ സാപ്രു, എം. ആർ ജയകർ എന്നിവർ

 മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഹൈദരാബാദ് ദിവാനായിരുന്നു മുഹമ്മദ് അക്ബർ ഹൈദാരി. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത മൈസൂർ ദിവാൻ ആണ് മിർസ ഇസ്മയിൽ.

 രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്നത് ആര് :(LDC ബീവറേജ് 2016)

Ans. മദൻ മോഹൻ മാളവ്യ


No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...