ഹിരോഷിമ (ജപ്പാൻ )
1945 ഓഗസ്റ്റ് 6 രാവിലെ 8.16
വൈമാനികൻ - പോൾ ടിബറ്റ്സ്
വിമാനം -എനോല ഗേ
ലിറ്റിൽ ബോയ് (യുറേനിയം ബോംബ് ) 10 കിലോ ടൺ
നാഗസാക്കി (ജപ്പാൻ )
1945 ഓഗസ്റ്റ് 9
വൈമാനികൻ - ചാൾസ് സ്വീനി
വിമാനം - ബോക്സ്‌കാർ
ഫാറ്റ്മാൻ (പ്ലൂട്ടോണിയം ബോംബ് ) 21 കിലോ ടൺ
ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണുബോംബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചു ജീവിക്കുന്ന ആളുകൾ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു
രണ്ടാം ലോകയുദ്ധത്തിന് അന്ത്യംകുറിച്ച സംഭവമാണ് ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനങ്ങൾ
അണുബോംബ് നിർമാണം ത്വരിതപ്പെടുത്താൻ അമേരിക്കയെ പ്രേരിപ്പിച്ച സംഭവം ആണ് അമേരിക്കയിലെ പേൾ ഹാർബർ തുറമുഖം ജപ്പാൻ ആക്രമിച്ചത്.
അമേരിക്കയുടെ ആദ്യ ആണവപദ്ധതിയായ
മാൻഹാട്ടൻ പ്രോജക്ടിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ആണ് റോബർട്ട് ഓപ്പൺ ഹെയ്മർ.ഇദ്ദേഹം ആറ്റം ബോംബിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.
മാൻഹാട്ടൻ പ്രോജക്ടിന്റെ ഭരണനിയന്ത്രണം നടത്തിയത് ജനറൽ ലെസ്ലി. ആർ. ഗ്രേവ്സ് ആയിരുന്നു.
ജപ്പാനിൽ അണുബോംബ് പ്രയോഗിക്കുന്ന സമയത്ത് അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന ഹാരി എസ്. ട്രൂമാൻആണ്
അമേരിക്കയുടെ ആണവ ആക്രമണങ്ങളെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം എന്ന് വിശേഷിപ്പിച്ചത്.
ആണവദുരന്തം അനുഭവിച്ച സുമിക്കോ എന്ന പെൺകുട്ടിയെക്കുറിച്ച് The girl from Hiroshima എന്ന നോവൽ രചിച്ചത് റൊമാൻ കിം.
ഹിരോഷിമയിലെ സമാധാനപാർക്ക് സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്നു ബരാക്ക് ഒബാമ.
1945 ജൂലായ് 16ന് ന്യൂമെക്സിക്കോയിലെ അലാമാ ഗോർഡോ മരുഭൂമിയിലാണ് ആദ്യ അണുബോംബ് സ്ഫോടനം ഓപ്പറേഷൻ ട്രിനിറ്റി എന്ന പേരിൽ പരീക്ഷിച്ചത്. ആ ബോംബിന്റെ പേര് ബീസ്റ്റ് എന്നായിരുന്നു.
ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകളാണ് ഹിരോഷിമ ഡയറി. 1945 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 30 വരെയുള്ള ഹിരോഷിമയുടെ ദുരന്തചിത്രം വിവരിക്കുന്ന ഡയറി എഴുതിയത്
ഡോ. മിച്ചിഹിക്കോ ഹാച്ചിയ
No comments:
Post a Comment