https://youtu.be/cbgxU3NnxjE
ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗ്രിഗർ മെൻഡൽ. സസ്യ സങ്കര പരീക്ഷണങ്ങൾ എന്നത് ഇദ്ദേഹത്തിന്റെ രചനയാണ്. ജെനിറ്റിക്സ് എന്ന പേര് നിർദ്ദേശിച്ചത് ബേക്സൺ
ക്രോമസോമിന്റെ അടിസ്ഥാനഘടകമാണ് ഡിഎൻഎ. ഓരോ ക്രോമസോമിലും രണ്ടുവീതം ഡിഎൻഎ തന്മാത്രകൾ കാണപ്പെടുന്നു. ജീനുകൾ കാണപ്പെടുന്നത് ഡിഎൻഎയിൽ ആണ്
ഡിഎൻഎയിൽ കാണപ്പെടുന്ന നൈട്രജൻ ബേസുകളാണ് അഡനീൻ, ഗുവനീൻ, തൈമീൻ, സൈറ്റെസിൻ എന്നിവ.
ഡിഎൻഎയിൽ അടങ്ങിയിട്ടുള്ള പാരമ്പര്യ സ്വഭാവത്തിന്റെ അടിസ്ഥാന വാഹകരാണ് ജീൻ.
പാരമ്പര്യഘടകങ്ങൾ ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്നു എന്ന് സിദ്ധാന്തിച്ചത് വാൾട്ടർ എസ് സട്ടൻ, ബോവറി എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്നാണ്
മനുഷ്യരിൽ 23 ജോഡി അഥവാ 46 ക്രോമസോമുകൾ ആണ് ഉള്ളത്. ഒരു ജീവിയിലെ ക്രോമസോമുകളുടെ എണ്ണം ആണ് ആ ജീവി വർഗ്ഗത്തിന്റെ തനിമ നിലനിർത്തുന്നത്
ഡി ഓക്സി റൈബോ ന്യുക്ലിക് ആസിഡ് അഥവാ ഡിഎൻഎ(DNA)യുടെ ഗോവണി മാതൃക കണ്ടെത്തിയത് ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക് എന്നിവർ ചേർന്നാണ്. ജീൻ എന്ന പദം മുന്നോട്ട് വെച്ചത് വില്യം ജൊഹാൻസൺ
സമുദ്രത്തിൽ കലരുന്ന എണ്ണ മലിനീകരണം തടയാൻ ജനിതക എൻജിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയയാണ് സൂപ്പർബഗ്
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുആയ ലൂയി ബ്രൗൺ 1978 ൽ ബ്രിട്ടനിലാണ് പിറന്നത്
.ക്ലോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഇയാൻ വിൽമുട്ട്
1997 ഫെബ്രുവരിയിൽ സ്കോട്ട്‌ലൻഡിലെ റോസ് ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പിറന്ന ഡോളി എന്ന ചെമ്മരിയാട് ആണ് ക്ലോണിങ്ങിലൂടെ ആദ്യമായി പിറന്ന ജീവി
ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച പൂച്ചയാണ് കോപ്പി ക്യാറ്റ്, ആദ്യത്തെ കുതിര പ്രോമിത്യു, ആദ്യത്തെ നായ സ്നപ്പി, ആദ്യത്തെ കുരങ്ങ് ടെട്രാ, ആദ്യത്തെ പശു വിക്ടോറിയ
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു 1978 ഒക്ടോബറിൽ കൊൽക്കത്തയിൽ പിറന്ന ബേബി ദുർഗ. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഡോക്ടർ സുഭാഷ് മുഖോപാധ്യായ ആയിരുന്നു
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു 1986 ൽ മുംബൈയിൽ പിറന്ന ബേബി ഹർഷ. ഡോക്ടർ ഇന്ദിര ഹിന്ദുജ യായിരുന്നു ഇതിനു പിന്നിൽ
ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ചത് 1990ലാണ്. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ജീവി ഹീമോഫിലസ് ഇൻഫ്ലുവെൻസ.
ആർഎൻഎ അഥവാ റൈബോ ന്യൂക്ലിക് ആസിഡിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകൾ ആണ് ആഡനീൻ,ഗുവനീൻ യുറാസിൽ,സൈറ്റെസിൻ എന്നിവ.മാംസ്യ തന്മാത്രകളുടെ നിർമാണമാണ് ആർ എൻ എ യുടെ മുഖ്യധർമ്മം.
ശരീരകോശങ്ങളിൽ നടക്കുന്ന കോശ വിഭജനം ആണ് ക്രമഭംഗം എന്നറിയപ്പെടുന്നത്
.പ്രത്യുത്പാദന കോശങ്ങളിൽ നടക്കുന്ന കോശവിഭജനം ആണ് ഊനഭംഗം
ലിംഗ ക്രോമസോമുകളിൽ ഒന്ന് കൂടുന്നതാണ് ക്ലിൻ ഫെൽടെർ സിൻഡ്രോം എന്ന രോഗാവസ്‌ഥക്കു കാരണം. ലിംഗ ക്രോമസോമുകളിൽ ഒന്ന് കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ് ടർണർ സിൻഡ്രോം
മനുഷ്യരിലെ 22 ജോഡി സ്വരൂപ ക്രോമസോമുകളിൽ ഒന്ന് കൂടുന്നതാണ് ഡൗൺ സിൻഡ്രോമിന് കാരണം
രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ ഇത് റോയൽ ഡിസീസസ്, ക്രിസ്മസ് രോഗം എന്നീ പേരുകളിൽ അറിയപ്പെടുന്നു
സിക്കിൾസെൽ അനീമിയ ഒരു പാരമ്പര്യ രോഗമാണ്, വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ അരുണരക്താണുക്കൾ അരിവാൾ പോലെ വളയുന്ന അവസ്ഥയാണിത്. കേരളത്തിൽ വയനാട്ടിലെ ആദിവാസികൾക്കിടയിൽ ഈ രോഗം കണ്ടുവരുന്നു
പിതൃത്വം തെളിയിക്കാൻ ഉള്ള ടെസ്റ്റുകളിലും കുറ്റാന്വേഷണ രംഗത്തും ഉപയോഗിക്കുന്നതാണ് ഡിഎൻഎ ഫിംഗർ പ്രിന്റിംഗ്, അലക്ജഫ്രിയാണ് ഉപജ്ഞാതാവ്
No comments:
Post a Comment