ഏതൊക്കെ വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം ആർക്കെന്ന് കൃത്യമായി പ്രതിപാദിക്കുന്നതാണ് ലിസ്റ്റുകൾ. യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ മൂന്ന് ലിസ്റ്റുകളാണുള്ളത്. ഭരണഘടനയുടെ ഏഴാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് (അനുച്ഛേദം 246ൽ) പ്രതിപാദിക്കുന്നത്.
യൂണിയൻ ലിസ്റ്റ് ഈ പട്ടികയിൽപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. 100 വിഷയങ്ങളാണ് ഈ പട്ടികയിലുള്ളത്.
പ്രതിരോധം, വിദേശകാര്യം, റെയിൽവേ, തുറമുഖം തപാൽ- ടെലിഫോൺ. പോസ്റ്റോഫീസ്, സേവിംഗ് ബാങ്ക്, ലോട്ടറി, സെൻസസ്, കസ്റ്റംസ് നികുതി, വരുമാന നികുതി തുടങ്ങിയ വിഷയങ്ങളാണ് ഇതിലുൾപ്പെടുന്നത്.
സ്റ്റേറ്റ് ലിസ്റ്റ് സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമം നിർമിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്.നിലവിൽ 61 വിഷയങ്ങളാണ് ഇതിലുള്ളത്. ക്രമസമാധാനം, പൊലീസ്, ജയിൽ, ഫിഷറീസ്, ഭൂനികുതി, കെട്ടിട നികുതി, ഗതാഗതം, തദ്ദശസ്വയംഭരണം. കാർഷികാദായ നികുതി, തുടങ്ങിയവയാണ് സ്റ്റേറ്റ് ലിസ്റ്റിലുള്ളത്.
കൺകറന്റ് ലിസ്റ്റ്കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും തുല്യമായി നിയമനിർമാണത്തിന് അധികാരങ്ങളുള്ള വിഷയമാണ് ഇതിൽ ഉൾപ്പെടുന്നത്. കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ 254-ആം വകുപ്പനുസരിച്ച് കേന്ദ്രനിയമത്തിനാണ് പ്രാബല്യം.
52 വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
1976ലെ 42ാം ഭരണഘടനാഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് 5 വിഷയങ്ങൾ കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റി. വിദ്യാഭ്യാസം, വനം, അളവുതൂക്കം, നീതിന്യായഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നിവയാണ് മാറ്റിയത്.
https://youtu.be/XgxiC3Ln7-8
No comments:
Post a Comment