ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ തലവനായ ജി സതീഷ് റെഡ്ഡി 2019ലെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്സ് ആൻഡ് അസ്‌ട്രോനോട്ടിക്സിന്റെ മിസൈൽ സിസ്റ്റം അവാർഡിന് അർഹനായി. ഈ അവാർഡ് കരസ്ഥമാക്കുന്ന അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ വ്യക്തിയാണ് അദ്ദേഹം
2022ലെ ഏഷ്യൻ ഗെയിംസിന് ക്രിക്കറ്റ് കൂടി ഉൾപ്പെടുത്താൻ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ജനറൽ അസംബ്ലി തീരുമാനിച്ചു. 2022 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത് ചൈനയിലെ ഹോങ്ഷു നഗരം.
2019 ലെ ലോക ജല ദിനാചരണത്തിന്റെ യുഎൻ മുദ്രാവാക്യമാണ് Leaving no one behind. മാർച്ച് 22 നാണ് ലോക ജലദിനം
Dictionary of Martyrs : Indias's freedom Struggle എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തസാക്ഷികളുടെ വ്യക്തി വിവരങ്ങളടങ്ങിയ റഫറൻസ് ഗ്രന്ഥം ഗവൺമെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കി.
One Nation One Card എന്ന മുദ്രാവാക്യവുമായി
National Common Mobility Card ഗവൺമെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കി
മാസം 15000 രൂപ വരെ വരുമാനം ഉള്ള അസംഘടിത തൊഴിലാളികൾക്ക് മാസം 3000 രൂപ വാർദ്ധക്യകാല പെൻഷൻ നൽകുന്ന പദ്ധതിയായ പ്രധാൻമന്ത്രി ശ്രം യോഗി മാൻ ധൻ യോജനയ്ക്ക് (PM- SYM)തുടക്കമായി.
കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് ടീക്കാറാം മീണ
കേരളത്തിൽനിന്നും പുതിയതായി ഭൗമ സൂചികയിൽ ഇടം നേടിയ ഉൽപന്നങ്ങളാണ് മറയൂർ ശർക്കരയും വയനാട് റോബസ്റ്റാ കോഫിയും.കേരളത്തിൽ നിന്നും ആദ്യമായി ഭൗമസൂചികയിൽ ഇടംപിടിച്ചത് ആറന്മുള കണ്ണാടിയാണ്
നിർദ്ദിഷ്ട കർത്താർപൂർ ഇടനാഴിപഞ്ചാബിലെ ഗുരുദാസ് പൂരിലെ ഗുരുനാനാക് ദേരയെ പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നു.
ശത്രു സൈനികരുടെ പിടിയിലായി തിരിച്ചെത്തുന്ന സൈനികനോട് സംഭവിച്ച കാര്യങ്ങൾ ചോദിച്ചറിയുന്ന നടപടിയാണ് ഡി ബ്രീഫിങ് എന്നറിയപ്പെടുന്നത്. വ്യോമസേന വിമാനം തകർന്നു പാക് സൈനികരുടെ പിടിയിലായി തിരിച്ചെത്തിയ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ആണ് ഇന്ത്യയിൽ ഒടുവിൽ ഡിബ്രീഫിങ്ങിന് വിധേയൻ ആയത്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്.
2018 -2019 സീസണിൽ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ആണ് ചെന്നൈ സിറ്റി എഫ്.സി.
ഇന്ത്യ ഫിസ്‌ക്കൽ ഫെഡറലിസം എന്ന പുസ്തകം രചിച്ചത് വൈ. വി റെഡ്ഡി
ഇന്ത്യയുടെ എ സാറ്റ് അഥവാ ആന്റി സാറ്റലൈറ്റ് മിസൈൽ പദ്ധതിയുടെ പേരാണ് മിഷൻ ശക്തി. ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ മിസൈൽ വികസിപ്പിച്ചത് ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ ആണ്.
ട്രെയിൻ ബോഗി നിർമ്മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖല സ്ഥാപനമാണ് കേരളത്തിലെ ഓട്ടോകാസ്റ്റ്.
കമ്പ്യൂട്ടിങ്ങിലെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന ടൂറിങ് അവാർഡിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ രംഗത്തെ മികവിന് ജഫ്രി ഹിന്റൺ, യാൻ ലെകൺ, യോഷു ബെൻഗോ എന്നിവർ അർഹരായി.
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ 2018ലെ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള രാജ്യമാണ് ഇന്ത്യ.
2020- ൽ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അത്‌ലറ്റിക് താരമാണ് കെ.ടി ഇർഫാൻ
വെസ്റ്റ് നൈൽ പനി പകരാൻ കാരണമായ ജീവിവർഗമാണ് ക്യൂലക്സ് കൊതുകുകൾ. വെസ്റ്റ് നൈൽ പനി ഒരു വൈറസ് രോഗമാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2019ലെ ചാമ്പ്യന്മാരാണ് ബംഗളൂരു എഫ്. സി
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ ആദ്യ ലോക്പാൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.
https://youtu.be/doxHElhq3K4
No comments:
Post a Comment