Vitamins in Public Service Examinations
Vitamins Deficiency Disease in P S C Examinations
വൈറ്റമിൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് : കാസ്സിമിർ ഫങ്ക്
കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ - വൈറ്റമിൻ A, D, E, K
ജലത്തിൽ ലയിക്കുന്നവ - വൈറ്റമിൻ C & ബി കോംപ്ലക്സ്
വൈറ്റമിൻ B 1-തയാമൈൻ
വൈറ്റമിൻ B 2- റൈബോഫ്ലാബിൻ
വൈറ്റമിൻ B 5- നായാസിൻ
വൈറ്റമിൻ B 6- പൈറിഡോക്സിൻ
വൈറ്റമിൻ B 12- കോബാലമിൻ
വൈറ്റമിൻ H - ബയോട്ടിൻ
വൈറ്റമിൻ B 9-ഫോളിക് ആസിഡ്(ഫോളോസിൻ)
വൈറ്റമിൻ A - റെറ്റിനോൾ
മനുഷ്യശരീരത്തിൽ നിർമിക്കുന്ന വൈറ്റമിനുകൾ - ബയോട്ടിൻ, പാന്റോതെനിക് ആസിഡ്, നായാസിൻ, വൈറ്റമിൻ D, വൈറ്റമിൻ K
ജന്തുക്കളിൽ പ്രകൃത്യാലുള്ള വൈറ്റമിൻ: വൈറ്റമിൻ A
കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട വൈറ്റമിൻ - വൈറ്റമിൻ A
വൈറ്റമിൻ A യുടെ പ്രധാനസ്രോതസ്സുകൾ : പച്ചിലക്കറികൾ, മുട്ടയുടെ മഞ്ഞക്കരു, കരൾ, പാൽ, കാരറ്റ്, മീൻ എണ്ണ, ക്യാബേജ്, വെണ്ണ
കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്നത് : വൈറ്റമിൻ B-1
അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ - വൈറ്റമിൻ B 1
നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാൽ നശിക്കുന്ന പാലിലെ വൈറ്റമിൻ - റൈബോഫ്ലാബിൻ
ചുവന്നരക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്ന ജീവകം - ഫോളിക് ആസിഡ്
കൊബാൾട്ട് അടങ്ങിയ വൈറ്റമിൻ - വൈറ്റമിൻ B12
അസ്‌കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ - വൈറ്റമിൻ C
കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യത്തെ ജീവകം - വൈറ്റമിൻ C
ചൂടാക്കിയാൽ നഷ്ടപ്പെടുന്ന വൈറ്റമിൻ - വൈറ്റമിൻ C
സൂര്യപ്രകാശത്തിന്റെ സാനിധ്യത്തിൽ മാത്രം നിർമ്മിക്കപ്പെടുന്ന വൈറ്റമിൻ - വൈറ്റമിൻ D
പച്ചക്കറികളിൽ ഒന്നിൽ നിന്നും ലഭിക്കാത്ത വൈറ്റമിൻ- വൈറ്റമിൻ D
ഹോർമോൺ ആയി പ്രവർത്തിക്കുന്ന ഏക വൈറ്റമിൻ - വൈറ്റമിൻ D
വൈറ്റമിൻ D- കാൽസിഫെറോൾ
ടോക്കോഫിറോൾ എന്നറിയപ്പെടുന്ന വൈറ്റമിൻ - വൈറ്റമിൻ E
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ - വൈറ്റമിൻ K
വൈറ്റമിൻ K - ഫില്ലോക്വിനോൺ
ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിനുകൾ- ബയോട്ടിൻ, പാന്റോതെനിക് ആസിഡ്, വൈറ്റമിൻ K
വൈറ്റമിൻ അപര്യാപ്തതാ രോഗങ്ങൾ
വൈറ്റമിൻ A യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾ : നിശാന്ധത (മാലക്കണ്ണ് ), സിറോഫ്താൽമിയ
വൈറ്റമിൻ B1 ന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം : ബെറി ബെറി
വൈറ്റമിൻ B5: പെല്ലാഗ്ര
ഫോളിക് ആസിഡ് : അനീമിയ
വൈറ്റമിൻ B6: ഡെർമറ്റൈറ്റിസ്
വൈറ്റമിൻ C : സ്കർവി (നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നു)
വൈറ്റമിൻ D: കുട്ടികളിൽ -റിക്കറ്റ്സ് (കണ രോഗം )
വൈറ്റമിൻ D: മുതിർന്നവരിൽ - ഓസ്റ്റിയോ മലേഷ്യ
വൈറ്റമിൻ E : വന്ധ്യതാ
No comments:
Post a Comment