22 February 2017

പ്രാചീന കേരളത്തിലൂടെ


FOR PUBLIC SERVICE COMMISSION EXAMS (PSC EXAMS )

കേരളത്തെ കുറിച്ച് പരാമർശങ്ങൾ ഉള്ള ഏറ്റവും പഴയ കൃതി : ഐതരേയ ആരണ്യകം

ഓണത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി : മധുരൈകാഞ്ചി

കൊടുങ്ങല്ലൂരിനെ കുറിച്ച് പരാമർശിക്കുന്ന നാച്ചുറൽ ഹിസ്റ്ററി യുടെ രചയിതാവ് : പ്ലീനി

പ്രാചീനകാലത്ത് മുസരീസ് എന്നറിയപ്പെടുന്ന ദേശം : കൊടുങ്ങലൂർ

കളിമൺപാത്ര നിർമാണ വിദ്യ കേരളത്തിൽ വ്യാപിച്ചത് : ചൈനക്കാരുമായുള്ള ബന്ധത്തിൽ നിന്ന്

അമ്പലപ്പുഴ കരുമാടിയിൽ നിന്നും കിട്ടിയ ബുദ്ധവിഗ്രഹം അറിയപ്പെടുന്നത് : കരുമാടിക്കുട്ടൻ

പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ ജൈനമത കേന്ദ്രം : തൃക്കോണമതിലകം

പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ ബുദ്ധമതകേന്ദ്രം : ശ്രീമൂലവാസം

ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം: കാന്തള്ളൂർ ശാല

ദക്ഷിണഇന്ത്യയിലെ അശോകാൻ എന്നറിയപ്പെടുന്ന ആയ് വംശ രാജാവ്: വിക്രമാദിത്യ വരഗുണൻ

സെന്റ്‌ തോമസ്‌ മാലിയങ്കരയിൽ എത്തിയ വർഷം : എ ഡി 52

തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി : സ്ഥാണു രവിയുടെ ഗവർണർ അയ്യനടികൾ (A.D 849)

ജൂതശാസനം പുറപ്പെടുവിച്ചത് : ഭാസ്കര രവിവർമ്മ (എ ഡി  1000)

അഞ്ചുവണ്ണം എന്നറിയപ്പെടുന്നത് : ജൂതൻമാരുടെ വർത്തക സംഘം (കച്ചവടസംഘം )

മണിഗ്രാമം എന്നറിയപ്പെടുന്നത് : പ്രാചീന കേരളത്തിലെ ക്രസ്ത്യൻ വർത്തക സംഘം

വിദേശ ദേശങ്ങളുമായി വ്യാപാരത്തിൽ ഏർപ്പെട്ട വർത്തകസംഘം : വളഞ്ചിയർ

രത്നവ്യാപാരത്തിൽ ഏർപ്പെട്ട കേരളത്തിലെ വർത്തകസംഘം : മണിഗ്രാമം

സർവ്വജ്ഞാനമുനി ഏത് രാജാവിന്റെ സദസ്യനായിരുന്നു : ഭാസ്കര രവിവർമ്മൻ

പെരുമാക്കൻ മാരുടെ കാലത്തെ നൂറ്റവർ സംഘത്തിന്റെ പ്രധാനകടമ : രാജ്യരക്ഷ

പെരുമാക്കൻ മാരുടെ കാലത്ത്  കച്ചങ്ങൾ എന്നറിയപ്പെട്ടിരുന്നത് : പൊതുപെരുമാറ്റചട്ടങ്ങൾ

കേരളത്തിലെ പ്രധാന കച്ചം : മൂഴിക്കുളം കച്ചം

ശങ്കരാചാര്യർ ജനിച്ച വർഷം : A. D 788

കൊല്ലവർഷം ആരംഭിച്ചത് : A. D 825

കൊല്ലവർഷം ആരംഭിച്ച ഭരണാധികാരി : ഉദയമാർത്താണ്ഡവർമ്മൻ

ആതുലൻ ആരുടെ സദസ്യനായിരുന്നു : മൂഷക രാജാവായ ശ്രീകണ്ഠൻ

മൂഷക വംശം എന്ന കൃതി രചിച്ചത് : മാതുലൻ

ചേര കേന്ദ്രമായിരുന്നു തിരുവഞ്ചികുളം അഥവാ മഹോദയപുരത്തിന്റെ  ഇപ്പോഴത്തെ പേര് : കൊടുങ്ങല്ലൂർ

ഏഴിമല രാജ്യത്തെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി : നന്നൻ

മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച പ്രാചീന ഗ്രീക്ക് നാവികൻ : ഹിപ്പാലസ്

ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രംമായ തുറമുഖം : കൊല്ലം

ജൈനമേട് കുന്നു സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല : പാലക്കാട്‌

തീർത്തും ഒരു ബൗദ്ധ കാവ്യം ആയി അറിയപ്പെടുന്ന തമിഴ് കൃതി : മണിമേഖല

പ്രാചീന കേരളത്തിലെ വൈഷ്ണവ സന്യാസിമാർ ഏതു പേരിൽ അറിയപ്പെട്ടിരുന്നു : ആൾവാർമാർ

ശൈശവ സന്യാസിമാർ അറിയപ്പെട്ടിരുന്നത് : നായനാർമാർ

ഉദയം പേരൂർ സുന്നഹദോസ് നടന്ന വർഷം : 1599 ജൂൺ 20

1653 ലെ കൂനൻ കുരിശുസത്യം നടന്നതെവിടെ വച്ച് : മട്ടാഞ്ചേരി

ശങ്കരാചാര്യർ ജനിച്ചത് എവിടെ  : കാലടി

പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് : ശങ്കരാചാര്യർ

ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു : ഗോവിന്ദപാദർ

ശങ്കരാചാര്യർ സ്ഥാപിച്ച 4മഠങ്ങൾ ഏതൊക്കെ :
ബദരീനാഥ്,  പുരി, ദ്വാരക, ശ്രംഗേരി

ശങ്കരാചാര്യർ സമാധി ആയത് എന്ന് : A. D 820

സംസ്കൃത നാടകമായ കേരളീയ കലാരൂപം : കൂടിയാട്ടം

ശങ്കരനാരായണൻ രചിച്ച ശങ്കരനാരായണിയം എന്ന കൃതി ഏത് വിഷയത്തെയാണു പ്രതിപാദിക്കുന്നത് : ഗണിതം

ക്രഷ്ണഗാഥാ രചിച്ചത് : കോലത്ത് നാട് വാണ ഉദയവർമ്മന്റെ സദസ്യൻ ചെറുശ്ശേരി

മധ്യകാലഘട്ടത്തിൽ തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത് എങ്ങനെ : വേണാട്
ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം : കൊല്ലം

കേരളം സന്ദർശിച്ച ചൈനീസ് സഞ്ചാരി : മാഹുവാൻ

ദുഗ്ഗണിതം എന്നപേരിൽ ഗണിത ശാസ്ത്ര സമ്പ്രദായം രൂപപ്പെടുത്തിയ കേരളീയൻ : വടശ്ശേരി നമ്പൂതിരി

പതിനെട്ടര കവികൾ അലങ്കരിച്ച രാജസദസ്സ് ആരുടേതായിരുന്നു: മാനവിക്രമൻ സാമൂതിരി

പതിനെട്ടര കവികളിൽ അരക്കവി ആരായിരുന്നു : പൂനം നമ്പൂതിരി

ക്രൈസ്തവ നേതാവായിരുന്ന ഇരവികോർത്തനു മണിഗ്രാമ പട്ടം നൽകിയ ശാസനം : വീരരാഘവ പട്ടയം

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...