4 February 2017

ഇന്ത്യൻ ഭരണഘടന ഭാഗം -1

ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഖിതവും, ഫെഡറൽ സംവിധാനത്തിൽ അധിഷ്ഠിതമായ ഏകാത്മക ഭരണഘടനയുമായ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ചില അറിവുകൾ.


1946 ഡിസംബർ 9 നായിരുന്നു ഇന്ത്യൻ ഭരണഘടനാനിർമ്മാണ സമിതി ആദ്യമായി സമ്മേളിക്കുന്നത്. ഇന്നേ ദിവസം മുതിർന്ന അംഗം ഡോ. സച്ചിദാനന്ദ സിൻഹ യെ സമിതിയുടെ താൽക്കാലിക ചെയർമാനായി തിരഞ്ഞെടുത്തു. തുടർന്ന് 1946  ഡിസംബർ 11 ന് ചേർന്ന യോഗത്തിൽ ഡോ. രാജേന്ദ്രപ്രസാദിനെ ഭരണഘടനാ നിർമ്മാണ സമിതിയുടെ സ്ഥിരം ചെയർമാനായി തിരഞ്ഞെടുത്തു.

ആമുഖം
  ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നാണ് ജവഹർലാൽ നെഹ്രു ആമുഖത്തെ വിശേഷിപ്പിച്ചത്. ആമുഖം തയാറാക്കിയിരിക്കുന്നതും ജവഹർലാൽ നെഹ്രു ആണ്. ഭാരതം ഒരു സ്വതന്ത്ര, പരമാധികാര,സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് പ്രഖ്യാപിക്കുന്നു.

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ :

@ ഗവണ്മെന്റ് ഓഫ്‌ ഇന്ത്യാ ആക്ട് 1935
   ഫെഡറൽ സംവിധാനം 
   ഗവർണർ  
   പബ്ലിക്‌ സർവീസ് കമ്മിഷൻ 

@ ബ്രിട്ടൻ 
    പാർലിമെന്ററി സംവിധാനം 
    നിയമവാഴ്ച്ച 
    ഏക പൗരത്വം 
    ദ്വിമണ്ഡല സംവിധാനം 

@ അമേരിക്ക 
  മൗലികാവകാശങ്ങൾ 
  നീതിന്യായ പുനഃപരിശോധന 
  രാഷ്ട്രപതിയെ നീക്കം ചെയ്യൽ 
  ആമുഖം 

@ കാനഡ 
  സുപ്രീംകോടതിയുടെ ഉപദേശാധികാരം 
  
@ അയർലൻഡ് 
    മാർഗനിർദേശക തത്ത്വങ്ങൾ 
    രാഷ്‌ട്രപതിയുടെ തിരഞ്ഞെടുപ്പ് 
    രാജ്യസഭയിലേക്ക് അംഗങ്ങളുടെ നാമനിർദ്ദേശം 
@ ഓസ്ട്രേലിയ 
    കൺകറന്റ് ലിസ്റ്റ് 
    പാർലിമെന്റ് സംയുക്ത സമ്മേളനം
    വ്യാപാര -വാണിജ്യ കാര്യങ്ങൾ 
  
@ ജർമനി 
     അടിയന്തരാവസ്‌ഥ 

@ ദക്ഷിണാഫ്രിക്ക  
     ഭരണഘടനാ ഭേദഗതി 
     രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 

@ USSR 
     ആമുഖത്തിലെ നീതി എന്ന ആശയം 
      മൗലിക കർത്തവ്യങ്ങൾ 
@ ഫ്രാൻസ് 
     ആമുഖത്തിലെ സ്വാതന്ത്ര്യം, സമത്വം,          സാഹോദര്യം എന്നിആശയങ്ങൾ  
                         ( തുടരും )

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...