സുഭാഷ് ചന്ദ്രബോസ് :
*ജനങ്ങൾ സ്നേഹപൂർവ്വം നേതാജി എന്ന് വിളിച്ചു.
*ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി സംബോധന ചെയ്ത നേതാവ്
*ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ ചരിത്രത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്
*ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാപകൻ
*ജയ് ഹിന്ദ് എന്ന് ആദ്യമായി ഉപയോഗിച്ചത്
*ദില്ലി ചലോ എന്ന മുദ്രാവാക്യം മുഴക്കിയത്
*എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ നേതാവ്
*ജന്മദിനം ജനുവരി 23 ദേശപ്രേം ദിനമായി ആചരിക്കുന്നു
*ഇന്ത്യൻ നാഷണൽ ആർമി (ആസാദ് ഹിന്ദ് ഫൗജ് ) സ്ഥാപകൻ
*ജപ്പാന്റെ സഹായത്തോടെ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തെ ബ്രട്ടീഷ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച് ഷഹീദ് സ്വരാജ് ദ്വീപ് എന്നിങ്ങനെ നാമകരണം ചെയ്തു
*ആൻ ഇന്ത്യൻ പിൽഗ്രിം (അപൂർണമായ ആത്മകഥ ), ഇന്ത്യൻ സ്ട്രഗിൾ എന്നിവയുടെ രചയിതാവ്
*സിങ്കപ്പൂർ ആസ്ഥാനമായി സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവണ്മെന്റ് രൂപികരിച്ചു
*ബ്രട്ടീഷ് വീട്ടുതടങ്കലിൽ നിന്നും രക്ഷപെട്ടു,മൗലവി സിയാവുദീൻ എന്ന പേരിൽ വിദേശത്തേക്ക് കടന്നു ജർമ്മനിയിലെത്തി ഹിറ്റ്ലറെ കണ്ട ഇന്ത്യൻ നേതാവ്
*എമിലി ഷെങ്കൽ എന്ന വിദേശ വനിതയെ വിവാഹം ചെയ്ത നേതാവ്
*ഒർലാൻഡോ മസാട്ട എന്ന വ്യാജനാമം സ്വീകരിച്ച നേതാവ്
No comments:
Post a Comment