30 January 2017

സത്യാഗ്രഹികളുടെ രാജകുമാരാൻ - Gandhiji

"ഭഗവദ് ഗീത എന്റെ അമ്മയാണ് "
Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about Mohan Das Karamchand Gandi

മോഹൻദാസ്‌ കരം ചന്ദ് ഗാന്ധി :1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ദിവാൻ കരം ചന്ദിന്റെയും പുത്‌ലിഭായി യുടെയും മകനായി ജനനം ഇംഗ്ലണ്ടിൽ നിയമപഠനം പൂർത്തിയാക്കി.1883 ൽ കസ്തൂർബാ യെ വിവാഹം കഴിച്ചു ജീവിതം ഇന്ത്യയ്ക്കായി ഉഴിഞ്ഞു വച്ച മഹാന്റെ ജീവിതത്തിലെ ചില ഏടുകൾ :

ആദ്യ സത്യാഗ്രഹം :1906  ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‌വാളിൽ ഇന്ത്യക്കാർക്കെതിരെയുള്ള ഏഷ്യാറ്റിക് ഓർഡിനൻസിൽ പ്രതിഷേധിക്കാൻ

ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം : 1917 ബിഹാറിലെ ചമ്പാരൻ ജില്ലയിൽ നീലം കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 

ആദ്യജയിൽ വാസം :1908 ജോഹന്നാസ് ബർഗിൽ, അവസാനത്തെത്  ആഗാഖാൻ കൊട്ടാരത്തിൽ  ആകെ ജയിൽ ദിനങ്ങൾ 2888 ദിവസം 

ഇന്ത്യയിലെ ആദ്യ നിരാഹാരസമരം :1918 ൽ അഹമ്മദാബാദ് മിൽ സമരം 

ജാലിയൻവാല ബാഗ്‌ കൂട്ടക്കൊലയെ തുടർന്ന് തന്റെ കൈസർ -ഇ -ഹിന്ദ്‌ പദവി 1920 ൽ മടക്കി കൊടുത്തു 

1920 ൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനം 1922  ഫെബ്രുവരി 5 ന്റെ ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഉപേക്ഷിച്ചു 

അയിത്തോഛാടനം ലക്‌ഷ്യം വച്ച് 1932 ൽ അഖിലേന്ത്യാ ഹരിജൻ സമാജം രൂപികരിച്ചു 

ഒന്നുകിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിർവഹിച്ചു ഞാൻ മടങ്ങും.അല്ലെങ്കിൽ എന്റെ മൃതശരീരം അറബിക്കടലിൽ ഒഴുകുന്നത്‌ കാണാം എന്ന് പ്രഖ്യാപിച്ചു  1930 മാർച്ച് 12 ന് ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചു ചരിത്ര പ്രസിദ്ധമായ ദണ്ഡി മാർച്ചോടെ സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിച്ചു. സബർമതി യിൽ നിന്ന് ആരംഭിച്ച യാത്രയിൽ 78 പേർ പങ്കെടുത്തു. 385 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ഏപ്രിൽ 6 ന് ദണ്ഡി കടപുറത്തു എത്തി ഉപ്പു നിയമം ലംഖിച്ചു. 

1931 ൽ  ലണ്ടനിൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു 

1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോട് അനുബന്ധിച്ചു പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക      (DO OR DIE )എന്ന മുന്ദ്രാവാക്യം മുഴക്കി 

1940 ൽ വ്യക്തി സത്യാഗ്രഹത്തിനായി വിനോബാഭാവയെ യും നെഹ്രുവിനെയും തിരഞ്ഞെടുത്തു 

1942 ൽ ക്രിപ്സ് മിഷനെ കാലഹരണപ്പെട്ട ചെക്ക് ( POST DATED CHEQUE ) എന്ന് വിശേഷിപ്പിച്ചു 

1946 ൽ  ജവഹർലാൽ നെഹ്‌റു വിനെ രാഷ്ട്രീയ അനന്തരാവകാശിയായി പ്രഖ്യാപിച്ചു  

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു : ഗോപാലകൃഷ്ണ ഗോഖലെ 

ഗാന്ധിജി രബിന്ദ്രനാഥ  ടാഗോറിനെ സംബോധ ചെയ്തിരുന്നത്:ഗുരുദേവ് 

ഗാന്ധിജിയെ ആദ്യം മഹാത്മാ എന്ന് സംബോധന ചെയ്തത് : രബീന്ദ്ര നാഥ ടാഗോർ 

ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫക്കീർ എന്ന് വിളിച്ചത് : വിൻസ്റ്റൺ ചർച്ചിൽ 

ഗാന്ധിജി  ദേശസ്നേഹികളിൽ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ചത് ആരെ : സുഭാഷ്‌ ചന്ദ്ര ബോസ് 

ആധുനിക കാലത്തെ അത്ഭുത സംഭവം എന്നാണ് ക്ഷേത്രം പ്രവേശന വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് 

സത്യാഗ്രഹികളുടെ രാജകുമാരൻ  എന്ന് ഗാന്ധി വിശേഷിപ്പിച്ചത് ആരെ : യേശുക്രിസ്തുവിനെ 


ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി : മഹാദേവ ദേശായി 

1948 ജനുവരി 30 ന്  ബിർള ഹൌസിൽ വച്ചു നാഥുറാം ഗോഡ്സെ യുടെ ബെറീറ്റ എന്ന ഇറ്റാലിയൻ  പിസ്റ്റളിൽ നിന്നും  വെടിയേറ്റ്‌ മരണം 

ഗാന്ധിജി ആരംഭിച്ച വാരികകൾ 
ഇന്ത്യൻ ഒപ്പീനിയൻ -1904 
യങ് ഇന്ത്യ -1918
നവജീവൻ- 1918
ഹരിജൻ -1933

ഗാന്ധി സിനിമകൾ
1 ഗാന്ധി BY റിച്ചാർഡ്‌ ആന്റൻബറോ. ബെൻ കിങ്‌സ്‌ലി ഗാന്ധിയുടെ റോളിൽ
മേക്കിങ് ഓഫ്‌ മഹാത്മാ BY ശ്യാം ബെനഗൽ

ഗാന്ധിആശ്രമങ്ങൾ
സബർമതി - അഹമ്മദാബാദ്
സേവാഗ്രാം - വാർദ്ധ
ടോൾസ്റ്റോയ് ഫാം - ജോഹന്നാസ് ബർഗ്
ഫീനിക്സ് സെറ്റിൽമെന്റ് -ഡർബൻ
ഗാന്ധി ആശ്രമം -  ബംഗ്ലാദേശ്
















No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...