31 January 2017

ദേശസ്നേഹികളുടെ രാജകുമാരാൻ


സുഭാഷ് ചന്ദ്രബോസ് :
*ജനങ്ങൾ സ്നേഹപൂർവ്വം നേതാജി എന്ന് വിളിച്ചു.
*ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി സംബോധന   ചെയ്ത നേതാവ്
*ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ ചരിത്രത്തിലെ        തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്
*ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാപകൻ
*ജയ്‌ ഹിന്ദ്‌ എന്ന് ആദ്യമായി ഉപയോഗിച്ചത്
*ദില്ലി ചലോ എന്ന മുദ്രാവാക്യം മുഴക്കിയത്
*എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം    എന്ന് പറഞ്ഞ നേതാവ്
*ജന്മദിനം ജനുവരി 23 ദേശപ്രേം ദിനമായി ആചരിക്കുന്നു
*ഇന്ത്യൻ നാഷണൽ ആർമി (ആസാദ് ഹിന്ദ്‌ ഫൗജ് )  സ്ഥാപകൻ

*ജപ്പാന്റെ സഹായത്തോടെ ആൻഡമാൻ നിക്കോബാർ  ദ്വീപ്‌ സമൂഹത്തെ ബ്രട്ടീഷ് ആധിപത്യത്തിൽ നിന്നും  മോചിപ്പിച്ച് ഷഹീദ് സ്വരാജ് ദ്വീപ്‌ എന്നിങ്ങനെ നാമകരണം  ചെയ്തു
 *ആൻ ഇന്ത്യൻ പിൽഗ്രിം (അപൂർണമായ ആത്മകഥ ),  ഇന്ത്യൻ സ്ട്രഗിൾ എന്നിവയുടെ രചയിതാവ്
*സിങ്കപ്പൂർ ആസ്ഥാനമായി സ്വതന്ത്ര ഇന്ത്യയുടെ  താൽക്കാലിക ഗവണ്മെന്റ് രൂപികരിച്ചു

*ബ്രട്ടീഷ് വീട്ടുതടങ്കലിൽ നിന്നും രക്ഷപെട്ടു,മൗലവി  സിയാവുദീൻ എന്ന പേരിൽ വിദേശത്തേക്ക് കടന്നു  ജർമ്മനിയിലെത്തി ഹിറ്റ്ലറെ കണ്ട ഇന്ത്യൻ നേതാവ്

*എമിലി ഷെങ്കൽ എന്ന വിദേശ വനിതയെ വിവാഹം  ചെയ്ത നേതാവ്

*ഒർലാൻഡോ മസാട്ട എന്ന വ്യാജനാമം സ്വീകരിച്ച നേതാവ്

30 January 2017

സത്യാഗ്രഹികളുടെ രാജകുമാരാൻ - Gandhiji

"ഭഗവദ് ഗീത എന്റെ അമ്മയാണ് "
Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about Mohan Das Karamchand Gandi

മോഹൻദാസ്‌ കരം ചന്ദ് ഗാന്ധി :1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ദിവാൻ കരം ചന്ദിന്റെയും പുത്‌ലിഭായി യുടെയും മകനായി ജനനം ഇംഗ്ലണ്ടിൽ നിയമപഠനം പൂർത്തിയാക്കി.1883 ൽ കസ്തൂർബാ യെ വിവാഹം കഴിച്ചു ജീവിതം ഇന്ത്യയ്ക്കായി ഉഴിഞ്ഞു വച്ച മഹാന്റെ ജീവിതത്തിലെ ചില ഏടുകൾ :

ആദ്യ സത്യാഗ്രഹം :1906  ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‌വാളിൽ ഇന്ത്യക്കാർക്കെതിരെയുള്ള ഏഷ്യാറ്റിക് ഓർഡിനൻസിൽ പ്രതിഷേധിക്കാൻ

ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം : 1917 ബിഹാറിലെ ചമ്പാരൻ ജില്ലയിൽ നീലം കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 

ആദ്യജയിൽ വാസം :1908 ജോഹന്നാസ് ബർഗിൽ, അവസാനത്തെത്  ആഗാഖാൻ കൊട്ടാരത്തിൽ  ആകെ ജയിൽ ദിനങ്ങൾ 2888 ദിവസം 

ഇന്ത്യയിലെ ആദ്യ നിരാഹാരസമരം :1918 ൽ അഹമ്മദാബാദ് മിൽ സമരം 

ജാലിയൻവാല ബാഗ്‌ കൂട്ടക്കൊലയെ തുടർന്ന് തന്റെ കൈസർ -ഇ -ഹിന്ദ്‌ പദവി 1920 ൽ മടക്കി കൊടുത്തു 

1920 ൽ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനം 1922  ഫെബ്രുവരി 5 ന്റെ ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഉപേക്ഷിച്ചു 

അയിത്തോഛാടനം ലക്‌ഷ്യം വച്ച് 1932 ൽ അഖിലേന്ത്യാ ഹരിജൻ സമാജം രൂപികരിച്ചു 

ഒന്നുകിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിർവഹിച്ചു ഞാൻ മടങ്ങും.അല്ലെങ്കിൽ എന്റെ മൃതശരീരം അറബിക്കടലിൽ ഒഴുകുന്നത്‌ കാണാം എന്ന് പ്രഖ്യാപിച്ചു  1930 മാർച്ച് 12 ന് ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചു ചരിത്ര പ്രസിദ്ധമായ ദണ്ഡി മാർച്ചോടെ സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിച്ചു. സബർമതി യിൽ നിന്ന് ആരംഭിച്ച യാത്രയിൽ 78 പേർ പങ്കെടുത്തു. 385 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ഏപ്രിൽ 6 ന് ദണ്ഡി കടപുറത്തു എത്തി ഉപ്പു നിയമം ലംഖിച്ചു. 

1931 ൽ  ലണ്ടനിൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു 

1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തോട് അനുബന്ധിച്ചു പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക      (DO OR DIE )എന്ന മുന്ദ്രാവാക്യം മുഴക്കി 

1940 ൽ വ്യക്തി സത്യാഗ്രഹത്തിനായി വിനോബാഭാവയെ യും നെഹ്രുവിനെയും തിരഞ്ഞെടുത്തു 

1942 ൽ ക്രിപ്സ് മിഷനെ കാലഹരണപ്പെട്ട ചെക്ക് ( POST DATED CHEQUE ) എന്ന് വിശേഷിപ്പിച്ചു 

1946 ൽ  ജവഹർലാൽ നെഹ്‌റു വിനെ രാഷ്ട്രീയ അനന്തരാവകാശിയായി പ്രഖ്യാപിച്ചു  

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു : ഗോപാലകൃഷ്ണ ഗോഖലെ 

ഗാന്ധിജി രബിന്ദ്രനാഥ  ടാഗോറിനെ സംബോധ ചെയ്തിരുന്നത്:ഗുരുദേവ് 

ഗാന്ധിജിയെ ആദ്യം മഹാത്മാ എന്ന് സംബോധന ചെയ്തത് : രബീന്ദ്ര നാഥ ടാഗോർ 

ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫക്കീർ എന്ന് വിളിച്ചത് : വിൻസ്റ്റൺ ചർച്ചിൽ 

ഗാന്ധിജി  ദേശസ്നേഹികളിൽ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ചത് ആരെ : സുഭാഷ്‌ ചന്ദ്ര ബോസ് 

ആധുനിക കാലത്തെ അത്ഭുത സംഭവം എന്നാണ് ക്ഷേത്രം പ്രവേശന വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് 

സത്യാഗ്രഹികളുടെ രാജകുമാരൻ  എന്ന് ഗാന്ധി വിശേഷിപ്പിച്ചത് ആരെ : യേശുക്രിസ്തുവിനെ 


ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി : മഹാദേവ ദേശായി 

1948 ജനുവരി 30 ന്  ബിർള ഹൌസിൽ വച്ചു നാഥുറാം ഗോഡ്സെ യുടെ ബെറീറ്റ എന്ന ഇറ്റാലിയൻ  പിസ്റ്റളിൽ നിന്നും  വെടിയേറ്റ്‌ മരണം 

ഗാന്ധിജി ആരംഭിച്ച വാരികകൾ 
ഇന്ത്യൻ ഒപ്പീനിയൻ -1904 
യങ് ഇന്ത്യ -1918
നവജീവൻ- 1918
ഹരിജൻ -1933

ഗാന്ധി സിനിമകൾ
1 ഗാന്ധി BY റിച്ചാർഡ്‌ ആന്റൻബറോ. ബെൻ കിങ്‌സ്‌ലി ഗാന്ധിയുടെ റോളിൽ
മേക്കിങ് ഓഫ്‌ മഹാത്മാ BY ശ്യാം ബെനഗൽ

ഗാന്ധിആശ്രമങ്ങൾ
സബർമതി - അഹമ്മദാബാദ്
സേവാഗ്രാം - വാർദ്ധ
ടോൾസ്റ്റോയ് ഫാം - ജോഹന്നാസ് ബർഗ്
ഫീനിക്സ് സെറ്റിൽമെന്റ് -ഡർബൻ
ഗാന്ധി ആശ്രമം -  ബംഗ്ലാദേശ്
















MAJOR RIVERSIDE CITIES IN INDIA


CITY                        RIVER



Agra                       -  Yamuna
Ahammadabad   -  Sabarmathi
Allahabad             - Ganga & Yamuna
Ayodhya                -  Sarayu
Badarinath          -  Alakananda
kolkatta                -  Hooghly
Cuttack                 -  Mahanadi
Delhi                    -  Yamuna
Guwahati            - Brahmaputra
Haridwar            - Ganga
Hyderabad        - Musi
kanpoor            - Ganga
kota                  -   chambal
Lucknow     -          Gomati
Ludhiyana   -           Sutlej
Madhura(UP)    -       Yamuna
Nasik                 -    Godavari
Patna                 -    Ganga
Srinagar             -    Jhalam
Surat                  -    Tapthi
Ujjain                  -    Shipra
Varanasi            -    Ganga
Vijayawada        -    Krishna

28 January 2017

ലോഹസങ്കരങ്ങൾ

 ഒരു ലോഹ പദാർത്ഥമെങ്കിലും ഉൾപെട്ട രണ്ടൊ അതിലധികമോ ഘടക മൂലകങ്ങൾ ചേർന്നതാണ് ലോഹസങ്കരങ്ങൾ. മനുഷ്യൻ ആദ്യമായി നിർമിച്ച ലോഹസങ്കരമാണ് ഓട് (വെങ്കലം)
     

ലോഹസങ്കരം  -  ഘടക മൂലകങ്ങൾ
സ്റ്റീൽ                                  : ഇരുമ്പ് & കാർബൺ
ഓട് /വെങ്കലം(BRONZE) : ചെമ്പ് &ടിൻ
പിച്ചള(ബ്രാസ് )                 : കോപ്പർ &സിങ്ക്
സ്റ്റൈയൻലെസ്സ് സ്റ്റീൽ    : ഇരുമ്പ്, നിക്കൽ &ക്രോമിയം
സോൾഡറിങ് വയർ        : ടിൻ &ലെഡ്

അൽനിക്കോ: നിക്കൽ & കൊബാൾട്ട്   കാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു

ഡ്യൂറാലുമിന് : വീമാനഭാഗങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു : കോപ്പർ,അലൂമിനിയം, മഗ്‌നീഷ്യം &മാംഗനീസ്‌

 ഗൺമെറ്റൽ : തോക്കിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു : കോപ്പർ സിങ്ക് &ടിൻ
സിലുമിന് :എൻജിൻ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു :
സിലിക്കൺ &അലൂമിനിയം

സ്വർണത്തിന്റെയും വെള്ളിയുടെയും സങ്കരമാണ് : ഗ്രീൻഗോൾഡ്‌

പഞ്ചലോഹങ്ങൾ എന്നറിയപെടുന്നത് :ചെമ്പ്, ഈയം, വെള്ളി, സ്വർണം, ഇരുമ്പ്. പഞ്ചലോഹ വിഗ്രഹങ്ങളില് ഏറ്റവും കൂടതൽ അടങ്ങിയിരിക്കുന്നത് ചെമ്പാണ്  ഏതാണ്ട് 80%

ഇന്ത്യൻ വിപ്ലവകാരികൾ

 

1 ഇന്ത്യൻ സായുധ കലാപത്തിന്റെ പിതാവ് & റാമോഷി എന്ന പേരിൽ വിപ്ലവ സംഘടന രൂപീകരിച്ചത് : വാസുദേവ് ബൽവന്ത് ഫാഡ്ക്കെ

2 ഗദ്ദാർ പാർട്ടി രൂപീകരിച്ചത് ആര് : ലാലാ ഹാർദയാൽ

3 ഇന്ത്യൻ വിപ്ലവകാരികളുടെ ബൈബിൾ എന്നറിയപ്പെടുന്നത് : ബന്തി ജീവൻ BY സചീന്ദ്രനാഥ സന്യാൽ - പോർട്ട്‌ബ്ലെയാറിലെ സെല്ലുലാർ ജയിലിൽ രണ്ടുതവണ അയക്കപെട്ടു

4  ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി രൂപീകരിച്ചത് ആരെല്ലാം : ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്ങ്,സുഖ്ദേവ്

5  ഷഹീദ് എന്നറിയപ്പെടുന്ന വിപ്ലവകാരി: ഭഗത് സിങ്  - നൗജവാൻ ഭാരത് സഭ എന്ന വിപ്ലവസംഘടനയക്ക്  രൂപം കൊടുത്തു

6 1931 മാർച്ച് 23 - ഭഗത് സിങ്,  സുഖ് ദേവ്,  രാജ്‌ഗുരു എന്നിവരെ ലാഹോർ ജയിലിൽ തൂക്കിലേറ്റി

7  വിപ്ലവത്തിൽ നിന്നും ആത്‌മീയതയിലേക്ക് തിരിഞ്ഞ് പുതുച്ചേരിയിൽ ആശ്രമം സ്ഥാപിച്ചതാര് : അരബിന്ദോ ഘോഷ്

8  മാസ്റർ ദാ എന്നറിയപ്പെട്ടിരുന്ന വിപ്ലവകാരി : സൂര്യസെൻ

9  സ്വാമി വിവേകാന്ദനെ വിപ്ലവകാരിയായ പ്രവാചകൻ എന്ന് വിശേഷിപ്പിച്ചത് : ഭൂപേന്ദ്രനാഥ ദത്ത

10 ലാഹോർ ജയിലിൽ 63 ദിവസത്തെ നിരാഹാരത്തെ തുടർന്ന് അന്തരിച്ച വിപ്ലവകാരി : ജതീന്ദ്രനാഥ് ദാസ്‌

26 January 2017

റിപ്പബ്ലിക് ദിന വിശേഷങ്ങൾ 2017



    രാജ്യത്തിൻറെ അറുപത്തിഎട്ടാം റിപ്പബ്ലിക്  ദിനം. അബുദാബി കിരിടാവകാശി ഷേക്ക്‌ മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാതിഥി ആയി പങ്കെടുത്തു. ആദ്യമായി ദേശീയ സുരക്ഷാ സേന (NSG) റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു.NSG വാഹനം ഷെർപ്പയും പരേഡിൽ പങ്കെടുത്തു.പരേഡിൽ നാവിക സേനയെ നയിച്ചത് മലയാളിയായ കമാൻഡർ അപർണ നായർ
കേരളത്തിൽ നിന്നും പദ്മ അവാർഡിന് അർഹരായവർ 

പദ്‌മവിഭൂഷൺ :K J  യേശുദാസ്‌ 
പദ്മശ്രീ 
1 മഹാകവി അക്കിത്തം 
2 കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 
3 സംഗീത വിദുഷി പാറശാല B പൊന്നമ്മാൾ 
4 കളരി ഗുരുക്കൾ മീനാക്ഷിയമ്മ 
5 ഹോക്കി ക്യാപ്റ്റൻ P R ശ്രീജേഷ് 

25 January 2017

ആസിഡ് ഒരു തിരിഞ്ഞ് നോട്ടം


എല്ലാ ആസിഡികളിലും ഉള്ള പൊതു ഘടകം : ഹൈഡ്രജൻ
ഓരോന്നിലും അടങ്ങിയിരിക്കുന്ന ആസിഡുകൾ 
ആമാശയരസത്തിൽ അടങ്ങിയ ആസിസ് : ഹൈഡ്രോക്ളോറിക് ആസിഡ്
വിനാഗിരി : അസെറ്റിക് ആസിഡ്
ഉറുമ്പിന്റെ ശരീരം : ഫോർമിക് ആസിഡ്
റബർ പാൽ കട്ടിയാക്കാൻ : ഫോർമിക് ആസിഡ്
മുന്തിരി &വാളൻപുളി: ടാർ ടാറിക് ആസിഡ്
പാൽ മോര് തൈര്  :ലാക്ടിക് ആസിഡ്
ഓറഞ്ച് നാരങ്ങ : സിട്രിക് ആസിഡ്
കാർ ബാറ്ററി &രാസവസ്തുക്കളുടെ രാജാവ് : സൾഫ്യൂറിക്‌ ആസിഡ്
സോഡാവാട്ടർ :കാർബോണിക് ആസിഡ്
ആപ്പിൾ :മാലിക് ആസിഡ്
തക്കാളി വാഴപ്പഴം & ചോക്ലേറ്റ് : ഓക്‌സാലിക് ആസിഡ്
കൊഴുപ്പ് എണ്ണ : സ്റ്റീയറിക് ആസിഡ്
മൂത്രം : യൂറിക് ആസിഡ്
എല്ലായിനം പഴങ്ങളിലും ചെറിയ തോതിൽഎങ്കിലും ബോറിക് ആസിസ് അടങ്ങിയിരിക്കുന്നു

സ്വർണത്തെ അലിയിപ്പിക്കുന്ന ദ്രാവകം ആണ് അക്വാറീജിയ, നൈട്രിക് ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയുടെ സംയുക്തമാണ് അക്വാറീജിയ

24 January 2017

കരൾ



കരളിനെ കുറിച്ചുള്ള പഠനം : ഹെപ്പറ്റോളജി
മനുഷ്യ ശരീരത്തിലെ രാസശാല എന്ന് അറിയപ്പെടുന്നു
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരളാണ്
പുനരുജ്ജീവന ശേഷിയുള്ള ശരീരത്തിലെ ഏക അവയവമാണ് കരൾ
കരൾ ഉല്പാദിപ്പിക്കുന്ന ദഹന രസമാണ് :പിത്തരസം
മനുഷ്യനിലെ ഏറ്റവും വലിയ ആന്തരീകാവയവം
കൊഴുപ്പ് വിറ്റമിൻ A  ഇരുമ്പ്  എന്നിവ ഏറ്റവും കൂടതൽ സംഭരിച്ചു വെച്ചിരിക്കുന്നത് കരൾ ആണ്
മദ്യപാനം മൂലം കരൾ കോശങ്ങൾക്കുണ്ടാവുന്ന ജീര്ണാവസ്ഥ ആണ് സിറോസിസ്
മനുഷ്യ ശരീരത്തിൽ യൂറിയ നിർമിക്കുന്നത് കരളിലാണ്
കരൾ ഉല്പാദിപ്പിക്കുന്ന വിഷവസ്തുവാണു അമോണിയ

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...