ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് പാൻജിയ എന്ന ഒരൊറ്റ വൻകരയും അതിനെ ചുറ്റി പന്തലാസ എന്ന ഒരൊറ്റ സമുദ്രവുമാണ് ഉണ്ടായിരുന്നത്. പന്തലാസയാണ് മാതൃസമുദ്രം എന്നറിയപ്പെടുന്നത്
ലോകത്തിലെ സമുദ്രങ്ങളെ പ്രധാനമായും അഞ്ചായി തരംതിരിച്ചിരിക്കുന്നു
1 പസഫിക് സമുദ്രം ( ശാന്തസമുദ്രം)
2 അറ്റ്ലാന്റിക് സമുദ്രം
3 ഇന്ത്യൻ മഹാസമുദ്രം
4 അന്റാർട്ടിക്ക് സമുദ്രം
5 ആർട്ടിക് സമുദ്രം
ലോകത്തിലെ ഏറ്റവും വലിയ സമുദ്രവും ഏറ്റവും ആഴം കൂടിയ സമുദ്രവും പസഫിക് സമുദ്രം ആണ്. ത്രികോണ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ആണ് പസഫിക് സമുദ്രം. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത് ഫെർഡിനന്റ് മഗല്ലൻ.
പസഫിക് മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ചലഞ്ചർ ഗർത്തം. ഇത് മറിയാന ട്രഞ്ചിൽ ആണ് സ്ഥിതി ചെയ്യുന്നത്. പസഫിക്സമുദ്രത്തിലെ ശരാശരി ആഴം 5 കിലോമീറ്റർ ആണ്.
വിസ്തീർണത്തിൽ രണ്ടാമത്തെ വലിയ സമുദ്രമാണ് അറ്റ്ലാന്റിക് സമുദ്രം. ഇംഗ്ലീഷ് അക്ഷരമാലയിലെ S ആകൃതിയിൽ കാണുന്ന സമുദ്രമാണ് അറ്റ്ലാന്റിക് സമുദ്രം.
അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് പ്യൂർട്ടോറിക്ക ട്രഞ്ച്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഭാഗമാണ് അറ്റ്ലാന്റിക്.
കപ്പലുകളുടെ ശ്മശാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന സർഗാസോ കടൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ്. സമുദ്രത്തിൽ വൻതോതിൽ തിങ്ങിക്കിടക്കുന്ന സർഗാസം എന്ന കടൽ സസ്യത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത്. പോർച്ചുഗീസ് നാവികരാണ് സർഗാസോ കടൽ എന്ന പേര് നൽകിയത്.
ബർമുഡ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശം വടക്കുപടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിലാണ്. ഒട്ടേറെ വിമാനങ്ങളും കപ്പലുകളും ഈ ഭാഗത്ത് അപ്രത്യക്ഷമായിട്ടുള്ളതിനാൽ ചെകുത്താന്റെ ത്രികോണം എന്നും ഈ മേഖല അറിയപ്പെടുന്നു.
ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം. വിസ്തൃതിയിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ആണ് മഡഗാസ്കർ. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ജാവ ഗർത്തം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള അമേരിക്കൻ സൈനിക കേന്ദ്രമായ ദ്വീപാണ് ഡീഗോഗാർഷ്യ.
ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്ന സമുദ്രമാണ് അന്റാർട്ടിക്ക് സമുദ്രം. തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രമാണ് അന്റാർട്ടിക്ക്.
ഏറ്റവും വലിപ്പം കുറഞ്ഞ സമുദ്രമാണ് ആർട്ടിക് സമുദ്രം. ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ആർട്ടിക് ബേസിൻ. ഇംഗ്ലീഷ് അക്ഷരമാലയിലെ D അക്ഷരത്തിന്റെ ആകൃതിയിലാണ് ഈ സമുദ്രം കാണപ്പെടുന്നത്
മൂന്നു മഹാസമുദ്രങ്ങളുമായി തീരം പങ്കിടുന്ന രണ്ട് രാജ്യങ്ങളാണ് അമേരിക്കയും കാനഡയും. അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയും ആയിട്ടാണ് അമേരിക്കയും കാനഡയും തീരം പങ്കിടുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സമുദ്ര തീരമുള്ള രാജ്യം കാനഡ ആണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഏറ്റവും കൂടുതൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം ആണ് ഗുജറാത്ത്. കടൽത്തീരം കൂടുതലുള്ള കേരളത്തിലെ ജില്ലയാണ് കണ്ണൂർ.
ഭൂമിയിലെ ഏറ്റവും നീളം കൂടിയ പർവ്വത നിരയാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി സമുദ്രത്തിനടിയിൽ സ്ഥിതിചെയ്യുന്ന മിഡ്- അറ്റ്ലാന്റിക് റിഡ്ജ്. ഭൗമോപരിതലത്തിലെ ഏറ്റവും നീളം കൂടിയ പർവ്വത നിരയാണ് ആൻഡീസ് പർവ്വതനിര.
ചെങ്കടലിന് ചുവപ്പുനിറം നൽകുന്നത് ടൈക്കോഡസ്മിയം ഏരിത്രിയം( Trichodesmium erythraeum) എന്ന പായലിന്റെ സാന്നിധ്യമാണ്.
ബ്രിട്ടീഷുകാർ വിളിച്ചുകൂട്ടിയ വട്ടമേശ സമ്മേളനങ്ങളുടെ പ്രധാന ലക്ഷ്യം ഇന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങൾ ആയിരുന്നു.
1930-ലെ സൈമൺ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്തത്.
വട്ടമേശ സമ്മേളനങ്ങൾ നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ജോർജ്ജ് അഞ്ചാമനും, പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡും ആയിരുന്നു
ഒന്നാം വട്ടമേശ സമ്മേളന കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ഇർവിൻ പ്രഭുവും രണ്ടും മൂന്നും വട്ടമേശ സമ്മേളന കാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വില്ലിങ്ടൺ പ്രഭുവും ആയിരുന്നു.
1930 നവംബർ 12ന് ജോർജ് അഞ്ചാമൻ രാജാവ് ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന റാംസേ മക്ഡൊണാൾഡ് അധ്യക്ഷതവഹിച്ചു.
ബ്രിട്ടനിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതാക്കളും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളും ഒരുമിച്ച ആദ്യത്തെ സംഭവമായിരുന്നു ഒന്നാം വട്ടമേശസമ്മേളനം. ഇന്ത്യയിൽ നിന്ന് 89 പ്രതിനിധികൾ ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധിയായി പങ്കെടുത്ത സി പി രാമസ്വാമി അയ്യർ ആണ് പിന്നീട് തിരുവിതാംകൂർ ദിവാനായി തീർന്നത്.
ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ മലയാളിയായിരുന്നു കെ എം പണിക്കർ
1931 മാർച്ച് 5ന് ഒപ്പ് വയ്ക്കപ്പെട്ട ഗാന്ധി-ഇർവിൻ ഉടമ്പടി പ്രകാരമാണ് കോൺഗ്രസ്സ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്. കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ആണ് രണ്ടാം വട്ടമേശ സമ്മേളനം. 1931 സെപ്റ്റംബർ ഏഴിനാണ് രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചത്.
രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ ഫലമായിട്ടാണ് 1932 ആഗസ്റ്റ് 16ന് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്.
ഗാന്ധിജി, സരോജിനിനായിഡു, മദൻമോഹൻ മാളവ്യ എന്നിവർ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ആണ് രണ്ടാം വട്ടമേശ സമ്മേളനം.
1932 നവംബർ 17ന് മൂന്നാം വട്ടമേശ സമ്മേളനം ആരംഭിച്ചു. മൂന്നാം വട്ടമേശ സമ്മേളനത്തിൽ ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ലേബർ പാർട്ടി പങ്കെടുത്തില്ല.
വട്ടമേശ സമ്മേളനങ്ങളുടെ ഫലമായി ഉണ്ടായ പ്രധാന നിയമനിർമ്മാണമായിരുന്നു 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ വനിതയാണ് ബീഗം ജഹനാര ഷാനവാസ്. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യയിലെ പ്രമുഖ നേതാക്കളായിരുന്നു ഡോക്ടർ ബി. ആർ. അംബേദ്കർ, തേജ് ബഹാദൂർ സാപ്രു, എം. ആർ ജയകർ എന്നിവർ
മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഹൈദരാബാദ് ദിവാനായിരുന്നു മുഹമ്മദ് അക്ബർ ഹൈദാരി. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത മൈസൂർ ദിവാൻ ആണ് മിർസ ഇസ്മയിൽ.
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്നത് ആര് :(LDC ബീവറേജ് 2016)
ഹിമാദ്രി എന്ന പര്യവേക്ഷണ കേന്ദ്രം ഭൂമിയുടെ ഏതു മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്
( LDC കോഴിക്കോട് 2011)
Ans. ആർട്ടിക് പ്രദേശം
ഇന്ത്യയുടെ ആദ്യ ആർട്ടിക് പര്യവേക്ഷണ കേന്ദ്രമായ ഹിമാദ്രി 2008 മുതൽ പ്രവർത്തനമാരംഭിച്ചു. നോർവേയിലെ സ്വാൽബാർട് (Svalbard )ദ്വീപ്സമൂഹ മേഖലയിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
കടലിനടിയിൽ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ആദ്യ നിരീക്ഷണ ശാലയാണ് IndARC.ഇന്ത്യയുടെ രണ്ടാമത്തെ ആർട്ടിക് പര്യവേക്ഷണ കേന്ദ്രമാണിത്.
IndARC is India's first underwater moored observatory in the Arctic region. It was deployed in 2014
ഇന്ത്യയുടെ പര്യവേക്ഷണ സംഘം ആദ്യമായി അന്റാർട്ടിക്കയിൽ എത്തിയത് 1981ലാണ്.
ഇന്ത്യയുടെ ആദ്യ അന്റാർട്ടിക്ക പര്യവേഷണ കേന്ദ്രം ആണ് ദക്ഷിണ ഗംഗോത്രി. 1983 ൽ നിർമ്മാണം ആരംഭിച്ച ദക്ഷിണ ഗംഗോത്രി 1984 പ്രവർത്തനമാരംഭിച്ചു.
1989ൽ സ്ഥാപിച്ച മൈത്രി ആണ് അന്റാർട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ പര്യവേഷണ കേന്ദ്രം. മൈത്രി സ്റ്റേഷന് പുറത്ത് ശുദ്ധജലം നൽകുന്ന തടാകമാണ് പ്രിയദർശിനി തടാകം.
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം ആണ് ഭാരതി.
ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് അന്റാർട്ടിക്കയിലാണ്. ഗോവൻ പോസ്റ്റൽ ഡിവിഷനു കീഴിലാണ് ഇത്
നാഷണൽ സെന്റർ ഫോർ അന്റാർട്ടിക്ക് ആൻഡ് ഓഷൻ റിസർച്ച് ( National Centre for Antarctic and Ocean Research) എന്ന സ്ഥാപനമാണ് ഇന്ത്യയുടെ ആർട്ടിക്, അന്റാർട്ടിക്ക് പര്യവേക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത്. 1998-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ഗോവയിലെ വാസ്കോഡഗാമ ആണ്
The National Centre for Antarctic and Ocean Research (NCAOR) is an Indian research and development institution, situated in Vasco da Gama Goa.In July 2018 it has been renamed as THE NATIONAL CENTRE FOR POLAR AND OCEAN RESEARCH.
അന്റാർട്ടിക്കയിൽ സമാധാനപരമായ പര്യവേഷണങ്ങൾക്കായി രൂപീകരിച്ച ഉടമ്പടിയാണ് അന്റാർട്ടിക്ക ഉടമ്പടി.
ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ തലവനായ ജി സതീഷ് റെഡ്ഡി 2019ലെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്സ് ആൻഡ് അസ്‌ട്രോനോട്ടിക്സിന്റെ മിസൈൽ സിസ്റ്റം അവാർഡിന് അർഹനായി. ഈ അവാർഡ് കരസ്ഥമാക്കുന്ന അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ വ്യക്തിയാണ് അദ്ദേഹം
2022ലെ ഏഷ്യൻ ഗെയിംസിന് ക്രിക്കറ്റ് കൂടി ഉൾപ്പെടുത്താൻ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ജനറൽ അസംബ്ലി തീരുമാനിച്ചു. 2022 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത് ചൈനയിലെ ഹോങ്ഷു നഗരം.
2019 ലെ ലോക ജല ദിനാചരണത്തിന്റെ യുഎൻ മുദ്രാവാക്യമാണ് Leaving no one behind. മാർച്ച് 22 നാണ് ലോക ജലദിനം
Dictionary of Martyrs : Indias's freedom Struggle എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തസാക്ഷികളുടെ വ്യക്തി വിവരങ്ങളടങ്ങിയ റഫറൻസ് ഗ്രന്ഥം ഗവൺമെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കി.
One Nation One Card എന്ന മുദ്രാവാക്യവുമായി
National Common Mobility Card ഗവൺമെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കി
മാസം 15000 രൂപ വരെ വരുമാനം ഉള്ള അസംഘടിത തൊഴിലാളികൾക്ക് മാസം 3000 രൂപ വാർദ്ധക്യകാല പെൻഷൻ നൽകുന്ന പദ്ധതിയായ പ്രധാൻമന്ത്രി ശ്രം യോഗി മാൻ ധൻ യോജനയ്ക്ക് (PM- SYM)തുടക്കമായി.
കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് ടീക്കാറാം മീണ
കേരളത്തിൽനിന്നും പുതിയതായി ഭൗമ സൂചികയിൽ ഇടം നേടിയ ഉൽപന്നങ്ങളാണ് മറയൂർ ശർക്കരയും വയനാട് റോബസ്റ്റാ കോഫിയും.കേരളത്തിൽ നിന്നും ആദ്യമായി ഭൗമസൂചികയിൽ ഇടംപിടിച്ചത് ആറന്മുള കണ്ണാടിയാണ്
നിർദ്ദിഷ്ട കർത്താർപൂർ ഇടനാഴിപഞ്ചാബിലെ ഗുരുദാസ് പൂരിലെ ഗുരുനാനാക് ദേരയെ പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നു.
ശത്രു സൈനികരുടെ പിടിയിലായി തിരിച്ചെത്തുന്ന സൈനികനോട് സംഭവിച്ച കാര്യങ്ങൾ ചോദിച്ചറിയുന്ന നടപടിയാണ് ഡി ബ്രീഫിങ് എന്നറിയപ്പെടുന്നത്. വ്യോമസേന വിമാനം തകർന്നു പാക് സൈനികരുടെ പിടിയിലായി തിരിച്ചെത്തിയ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ആണ് ഇന്ത്യയിൽ ഒടുവിൽ ഡിബ്രീഫിങ്ങിന് വിധേയൻ ആയത്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്.
2018 -2019 സീസണിൽ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ആണ് ചെന്നൈ സിറ്റി എഫ്.സി.
ഇന്ത്യ ഫിസ്‌ക്കൽ ഫെഡറലിസം എന്ന പുസ്തകം രചിച്ചത് വൈ. വി റെഡ്ഡി
ഇന്ത്യയുടെ എ സാറ്റ് അഥവാ ആന്റി സാറ്റലൈറ്റ് മിസൈൽ പദ്ധതിയുടെ പേരാണ് മിഷൻ ശക്തി. ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ മിസൈൽ വികസിപ്പിച്ചത് ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ ആണ്.
ട്രെയിൻ ബോഗി നിർമ്മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖല സ്ഥാപനമാണ് കേരളത്തിലെ ഓട്ടോകാസ്റ്റ്.
കമ്പ്യൂട്ടിങ്ങിലെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന ടൂറിങ് അവാർഡിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ രംഗത്തെ മികവിന് ജഫ്രി ഹിന്റൺ, യാൻ ലെകൺ, യോഷു ബെൻഗോ എന്നിവർ അർഹരായി.
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ 2018ലെ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള രാജ്യമാണ് ഇന്ത്യ.
2020- ൽ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അത്‌ലറ്റിക് താരമാണ് കെ.ടി ഇർഫാൻ
വെസ്റ്റ് നൈൽ പനി പകരാൻ കാരണമായ ജീവിവർഗമാണ് ക്യൂലക്സ് കൊതുകുകൾ. വെസ്റ്റ് നൈൽ പനി ഒരു വൈറസ് രോഗമാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2019ലെ ചാമ്പ്യന്മാരാണ് ബംഗളൂരു എഫ്. സി
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ ആദ്യ ലോക്പാൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഹിരോഷിമ (ജപ്പാൻ )
1945 ഓഗസ്റ്റ് 6 രാവിലെ 8.16
വൈമാനികൻ - പോൾ ടിബറ്റ്സ്
വിമാനം -എനോല ഗേ
ലിറ്റിൽ ബോയ് (യുറേനിയം ബോംബ് ) 10 കിലോ ടൺ
നാഗസാക്കി (ജപ്പാൻ )
1945 ഓഗസ്റ്റ് 9
വൈമാനികൻ - ചാൾസ് സ്വീനി
വിമാനം - ബോക്സ്‌കാർ
ഫാറ്റ്മാൻ (പ്ലൂട്ടോണിയം ബോംബ് ) 21 കിലോ ടൺ
ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണുബോംബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചു ജീവിക്കുന്ന ആളുകൾ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു
രണ്ടാം ലോകയുദ്ധത്തിന് അന്ത്യംകുറിച്ച സംഭവമാണ് ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനങ്ങൾ
അണുബോംബ് നിർമാണം ത്വരിതപ്പെടുത്താൻ അമേരിക്കയെ പ്രേരിപ്പിച്ച സംഭവം ആണ് അമേരിക്കയിലെ പേൾ ഹാർബർ തുറമുഖം ജപ്പാൻ ആക്രമിച്ചത്.
അമേരിക്കയുടെ ആദ്യ ആണവപദ്ധതിയായ
മാൻഹാട്ടൻ പ്രോജക്ടിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ആണ് റോബർട്ട് ഓപ്പൺ ഹെയ്മർ.ഇദ്ദേഹം ആറ്റം ബോംബിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.
മാൻഹാട്ടൻ പ്രോജക്ടിന്റെ ഭരണനിയന്ത്രണം നടത്തിയത് ജനറൽ ലെസ്ലി. ആർ. ഗ്രേവ്സ് ആയിരുന്നു.
ജപ്പാനിൽ അണുബോംബ് പ്രയോഗിക്കുന്ന സമയത്ത് അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന ഹാരി എസ്. ട്രൂമാൻആണ്
അമേരിക്കയുടെ ആണവ ആക്രമണങ്ങളെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം എന്ന് വിശേഷിപ്പിച്ചത്.
ആണവദുരന്തം അനുഭവിച്ച സുമിക്കോ എന്ന പെൺകുട്ടിയെക്കുറിച്ച് The girl from Hiroshima എന്ന നോവൽ രചിച്ചത് റൊമാൻ കിം.
ഹിരോഷിമയിലെ സമാധാനപാർക്ക് സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്നു ബരാക്ക് ഒബാമ.
1945 ജൂലായ് 16ന് ന്യൂമെക്സിക്കോയിലെ അലാമാ ഗോർഡോ മരുഭൂമിയിലാണ് ആദ്യ അണുബോംബ് സ്ഫോടനം ഓപ്പറേഷൻ ട്രിനിറ്റി എന്ന പേരിൽ പരീക്ഷിച്ചത്. ആ ബോംബിന്റെ പേര് ബീസ്റ്റ് എന്നായിരുന്നു.
ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകളാണ് ഹിരോഷിമ ഡയറി. 1945 ഓഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 30 വരെയുള്ള ഹിരോഷിമയുടെ ദുരന്തചിത്രം വിവരിക്കുന്ന ഡയറി എഴുതിയത്
ഡോ. മിച്ചിഹിക്കോ ഹാച്ചിയ