9 December 2017

ഡാന്യൂബ്



പത്ത് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഡാന്യൂബ് ആണ് ഏറ്റവും അധികം രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി

നാല് യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഡാന്യൂബ് ഒഴുകുന്നു.

ഓസ്ട്രിയയുടെ തലസ്ഥാനം ആയ വിയന്ന, ഹംഗറി യുടെ തലസ്ഥാനം ആയ ബുഡാപെസ്റ്റ്, സെർബിയയുടെ തലസ്ഥാനം ആയ ബെൽഗ്രേഡ്, സ്ലോവേക്യയുടെ തലസ്ഥാനം ആയ ബ്രാട്ടിസ്ലാവ എന്നിവ

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി ആയ ഡാന്യൂബ് ജർമനിയിലെ ബ്ലാക്ക്‌ ഫ്ളോറെസ്റ്റിൽ നിന്നും ഉത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്നു

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി വോൾഗ റഷ്യയിലെ വാൾഡായി കുന്നുകളിൽ നിന്നും ഉത്ഭവിച്ച് കാസ്പിയൻ കടലിൽ പതിക്കുന്നു

സർദാർ വല്ലഭായ് പട്ടേൽ

Vallabhbhai Jhaverbhai Patel , popularly known as Sardar Patel, was the 1st Deputy Prime Minister of India. He was an Indian barristerand statesman, a senior leader of the Indian National Congress and a founding father of the Republic of India who played a leading role in the country's struggle for independenceand guided its integration into a united, independent nation.

🍍ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയും ആയിരുന്ന സർദാർ വല്ലഭായ് പട്ടേൽ ആണ് ഇന്ത്യൻ ബിസ്മാർക്ക്, ഇന്ത്യയുടെ ഉരുക്ക്മനുഷ്യൻ എന്നെല്ലാം അറിയപ്പെടുന്നത്

🍍ഇന്ത്യൻ ഭരണ സർവീസിന്റെ ശില്പി

🍍സ്വതന്ത്ര ഇന്ത്യയിലെ 500ൽ അധികം നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിനു നേതൃത്വം നൽകി

🍍1875 ഒക്‌ടോബർ 31 ന്  ഗുജറാത്തിലെ നാദിയാഡിൽ ജനിച്ചു

🍍1928 ലെ ബാർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകി

🍍1931ലെ കറാച്ചി സമ്മേളനത്തിൽ കോൺഗ്രസ്‌ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു

🍍സർദാർ എന്ന സ്ഥാനപ്പേര് നല്കിയത് ഗാന്ധിജി

🍍1950 ഡിസംബർ 15 ന് അന്തരിച്ചു

🍍 1991 ഭാരതരത്ന നൽകി ആദരിച്ചു

7 December 2017

മയ്യഴി പുഴ - Mahe River


ഫ്രഞ്ച് അധീനതയിൽ ആയിരുന്ന മയ്യഴിയെ ബ്രട്ടീഷ് നിയന്ത്രണത്തിൽ ഉണ്ടായിരുന്നു പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്ന മയ്യഴി പുഴയാണ് കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്ന് അറിയപ്പെട്ടിരുന്നത്.

ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്നത് ഇംഗ്ലീഷ് ചാനൽ ആണ്.

 ഇംഗ്ലീഷ് ചാനലിൽ ഭൂമിക്കടിയിലൂടെ ഉള്ള തീവണ്ടിപാത ആണ് ചാനൽ ടണൽ

മയ്യഴി പുഴ വയനാട് ചുരത്തിൽ നിന്നും ഉത്ഭവിച്ചു 54 കിലോമീറ്റർ ദൂരം  ഒഴുകി അറബിക്കടലിൽ പതിക്കുന്നു

എം. മുകുന്ദന്റെ പ്രശസ്തമായ രചനയാണ്‌ മയ്യഴി പുഴയുടെ തീരങ്ങളിൽ


Books and Authors



പുസ്തകങ്ങൾ

 ഹിസ്റ്ററി ഓഫ്‌ അനിമൽസ് - അരിസ്റ്റോട്ടിൽ

ബയോളജിക്കൽ ഡിസ്‌ട്രിബ്യുഷൻ ഓഫ്‌ ആനിമൽസ് - ആൽഫ്രഡ്‌ റസ്സൽ വാലസ്സ്

ഒറിജിൻ ഓഫ്‌ സ്പീഷിസ് - ചാൾസ് ഡാർവിൻ

ഒരു കുരുവിയുടെ പതനം - സാലിം അലി

ബേഡ്‌സ് ഓഫ്‌ ട്രാവൻകൂർ ആൻഡ് കൊച്ചിൻ - സാലിം അലി

കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ

സ്‌ട്രേ ഫെതേഴ്സ് - എ ഒ ഹ്യൂം

മോബിഡിക് - ഹെർമൻ മെൽവിൻ

ആനിമൽ ഫാം - ജോർജ് ഓർവൽ

സ്ഥാപകർ - Founder's


സ്ഥാപകർ

തിയോസഫിക്കൽ സൊസൈറ്റി(1875): മാഡം ബ്ലാവട്സ്‌കി, കേണൽ ഓൾക്കോട്ട്

ബ്രഹ്മസമാജം (1928): രാജാറാം മോഹൻറോയ്

ആര്യസമാജം (1875): സ്വാമി ദയാനന്ദസരസ്വതി

രാമകൃഷ്ണ മിഷൻ (1897): സ്വാമി വിവേകാനന്ദൻ

പ്രാർത്ഥന സമാജം (1867): ആത്മാറാം പാണ്ഡുരംഗ്

സെർവെന്റ്സ് ഓഫ്‌ ഇന്ത്യ സൊസൈറ്റി  (1905): ഗോപാലകൃഷ്ണ ഗോഖലെ

സർവോദയ പ്രസ്ഥാനം : ജയപ്രകാശ് നാരായണൻ

ഭൂദാന പ്രസ്ഥാനം : വിനോബാ ഭാവെ

സെൽഫ് റെസ്‌പെക്ട് മൂവ്മെന്റ് (1925): ഇ വി രാമസ്വാമി നായ്ക്കർ

ഭാരതീയ വിദ്യാഭവൻ : കെ എം  മുൻഷി

വനമഹോത്സവം : കെ എം  മുൻഷി

അനുശീലൻ സമിതി : പി മിത്ര

ഗദ്ദർ പാർട്ടി : ലാല ഹാർദ്ദയാൽ

റെഡ് ഷർട്ട്‌സ് : ഖാൻ അബ്ദുൾ ഗാഫർഖാൻ

സത്യശോധക് സമാജ് : ഗോവിന്ദ ഫുലെ

അഹമ്മദീയ മൂവ്മെന്റ് : മിർസ ഗുലാം അഹമ്മദ്

അലിഗഢ് മൂവ്മെന്റ് : സർ സയ്യദ് അഹമ്മദ് ഖാൻ

ഹോം റൂൾ പ്രസ്ഥാനം : ആനി ബസന്റ്, ബാലഗംഗാധര തിലകൻ

James Bond- Iyan Fleming - Agent 007


ബ്രട്ടീഷ് എഴുത്തുകാരനും പത്രപ്രവർത്തകനും ആയിരുന്ന ഇയാൻ ഫ്ലെമിങ് (Iyan Fleming)ആണ് ജെയിംസ് ബോണ്ട്‌ (James Bond)എന്ന കഥാപാത്രത്തെ സ്രഷ്ടിച്ചത്. 1953 ൽ പ്രസിദ്ധീകരിച്ച കാസിനോ റോയൽ (Casino Royal)ആയിരുന്നു ആദ്യത്തെ ജെയിംസ്‌ ബോണ്ട്‌ നോവൽ. ഇയാൻ ഫ്ലെമിങ്ങിന്റെ ജെമൈക്കയിലുള്ള വീടിന്റെ പേരായിരുന്നു ഗോൾഡൻ ഐ(Golden Eye). ഏജന്റ് 007 (Agent 007) എന്നറിയപ്പെടുന്ന സാങ്കൽപ്പിക കഥാപാത്രം ആണ് ജെയിംസ് ബോണ്ട്‌. ഇയാൻ ഫ്ലെമിങ് കുട്ടികൾക്കായി രചിച്ചതാണ് ചിട്ടി ചിട്ടി ബാങ് ബാങ്

R. P ദത്ത് - R. P DUTT

കമ്മ്യൂണിസ്റ് ചിന്തകനും എഴുത്തുകാരനും ആയിരുന്ന  രജനി പാൽമെ ദത്തിന്റെ   (R.P DUTT ) പ്രസിദ്ധമായ രചനയാണ്  ഇന്ത്യ ടുഡേ  (India Today ).ഇന്ത്യൻ ചരിത്രവും രാഷ്ട്രീയവും മാർക്സിസ്റ്റ്‌ രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്ന ഈ ഗ്രന്ഥം 1940 ൽ ആണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന രചനയാണ് ഫാസിസം ആൻഡ് സോഷ്യൽ റെവല്യൂഷൻ  ( Fascism and Social Revolution )

5 December 2017

ഗർഭകാലം- gestation period

ഏറ്റവും ഗർഭകാലം കൂടിയ- ജീവി ഏഷ്യൻ ആന  ഏകദേശം 645 ദിവസം

മനുഷ്യന്റെ ഗർഭകാലം:270-280 ദിവസം
പൂച്ച  : 58-65 ദിവസം
പശു :279-282 ദിവസം
നായ :58-70 ദിവസം
കഴുത :365 ദിവസം
കുതിര : 330-342 ദിവസം
സിംഹം : 108 ദിവസം
മുയൽ :30-45 ദിവസം
ആട് : 150 ദിവസം

4 December 2017

യമുനാ നദി - River Yamuna



ഗംഗയുടെ ഏറ്റവും വലിയ പോഷകനദി ആയ  യമുന ഹിമാലയത്തിലെ യമുനോത്രി ഗ്ലേസിയർ നിന്നും ഉത്ഭവിക്കുന്നു.

ഉത്തർപ്രദേശിലെ അലഹബാദിൽ വച്ച് ഗംഗയിൽ ചേരുന്ന യമുനയുടെ നീളം 1376 കിലോമീറ്റർ

ചമ്പൽ, ബേട് വ,  കെൻ,  ടോൺസ്,  കുണ്ഡ എന്നിവയാണ് യമുനയുടെ പ്രധാന പോഷകനദികൾ

ഡൽഹി, മഥുര, ആഗ്ര, ഇട്ടാവ എന്നി പട്ടണങ്ങൾ യമുനാനദിയുടെ തീരത്താണ് 

AIDS-എയ്ഡ്‌സ്

AIDS- എയ്ഡ്‌സ്


Acquired Immuno Deficiency Syndrome എന്നതാണ് എയ്ഡ്‌സ് ന്റെ പൂർണ്ണരൂപം.1981ൽ അമേരിക്കയിൽ ആണ് ആദ്യമായി എയ്ഡ്‌സ് റിപ്പോർട്ട്‌ ചെയ്തത്

ELISA - Enzyme Linked Immuno Sorbant Assay  എന്നത് എയ്ഡ്‌സ് ന് കാരണം ആയ HIV യെ തിരിച്ചറിയാൻ നടത്തുന്ന പ്രാധമിക പരിശോധനയാണ്

HIV - Human Immuno Deficiency Virus ആണ്  എയ്ഡ്‌സ് ന് കാരണം

എയ്ഡ്‌സ് രോഗം സ്ഥിരികരിക്കാൻ നടത്തുന്ന ടെസ്റ്റ്‌ ആണ് വെസ്റ്റേൻ ബ്ലോട്ട്  ( Western Blott )

ഒട്ടകപക്ഷി - Ostrich

ഒട്ടകപ്പക്ഷി
ഏറ്റവും വലിയ മുട്ട ഇടുന്ന ജീവി ആണ് ഒട്ടകപ്പക്ഷി. ആഫ്രിക്കയാണ് ജന്മദേശം മുട്ടയ്ക്ക് ശരാശരി ഒന്നര കിലോഗ്രാം ഭാരം ഉണ്ട്. ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ് ഏറ്റവും വലിയ കോശം. ഒട്ടകപ്പക്ഷിയുടെ മുട്ടവിരിയാൻ 35-45 ദിവസങ്ങൾ വേണം

3 December 2017

ചെമ്പരത്തി - Chinese Rose

ചെമ്പരത്തി
ചൈനീസ്‌ റോസ് എന്നും അറിയപ്പെടുന്ന ചെമ്പരത്തി ഹിബിസ്കസ് ഇനത്തിൽ പെട്ട ചെടിയാണ്. ചെമ്പരത്തിയുടെ ജന്മദേശം ഏഷ്യയാണ്. മലേഷ്യ, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുടെ ദേശീയ പുഷപവും ചെമ്പരത്തി യാണ്. ലിറ്റ്മസ് ടെസ്റ്റിന് ചെമ്പരത്തി പൂ ഉപയോഗിക്കാറുണ്ട്

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...