AD:45
ഗ്രീക്ക് നാവികൻ ആയിരുന്നു ഹിപ്പാലസ് തെക്കുപടിഞ്ഞാറൻ കാലവർഷ കാറ്റിന്റെ [മൺസൂൺ ]ഗതി കണ്ടുപിടിച്ചു. പേർഷ്യൻ ഉൾക്കടലിൽ നിന്നും മുസരിസ് അഥവാ കൊടുങ്ങല്ലൂരിലേക്ക് ഉള്ള സമുദ്രസഞ്ചാരം സാധ്യമാക്കിയത് ഈ കണ്ടുപിടിത്തമായിരുന്നു
AD: 52
യേശുക്രിസ്തുവിന്റെ ശിഷ്യനായിരുന്നു സെന്റ് തോമസ് കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയിൽ വന്നിറങ്ങി
AD: 68
ജറുസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചു ഇതിനെത്തുടർന്ന് ജൂതന്മാർ കേരളത്തിൽ എത്തി. യഹൂദന്മാരുടെ ആരാധന കേന്ദ്രമായ സിനഗോഗ് കേരളത്തിൽ ആദ്യമായി സ്ഥാപിച്ചത് കൊടുങ്ങല്ലൂർ ആയിരുന്നു.
AD: 74
ലോകചരിത്രത്തിൽ ആദ്യമായി വിശ്വവിജ്ഞാന കോശം രചിച്ച പ്ലീനിയുടെ നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ കേരളത്തെ പറ്റി പരാമർശം
AD:345
ക്നാനായ തൊമ്മന്റെ നേതൃത്വത്തിലുള്ള ഒന്നാം സിറിയൻ കുടിയേറ്റം: ക്നാനായി തോമയുടെ നേതൃത്വത്തിൽ ഒരു സംഘം സിറിയക്കാരായ ക്രിസ്ത്യാനികൾ കേരളത്തിലെത്തി
AD: 550
കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ് എന്ന യൂറോപ്യൻ സഞ്ചാരി കേരളത്തിലെത്തി.കേരളത്തിലെ തെങ്ങുകൃഷിയെപറ്റിയുള്ള ഏറ്റവും ആദ്യത്തെ രേഖ ഇദ്ദേഹത്തിന്റേതാണ്. കുരുമുളകിന്റെ നാട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം മലയത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ക്രിസ്തീയ സമൂഹത്തെ കുറിച്ചുള്ള ആദ്യത്തെ വിവരങ്ങൾ കാണുന്നത് ഇദ്ദേഹത്തിന്റെ യൂണിവേഴ്സൽ ക്രിസ്ത്യൻ ടോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ നിന്നാണ്
AD:644
അറേബ്യയിൽനിന്ന് മാലിക് ബിൻ ദിനാർഎന്ന ഇസ്ലാമിക പണ്ഡിതൻകേരളത്തിൽഎത്തി.
AD: 788
അദ്വൈതം പ്രചരിപ്പിച്ച് ഹിന്ദുമതത്തിന് പുതുജീവിൻ നൽകിയ ശങ്കരാചാര്യർ കാലടിയിൽ ജനിച്ചു. ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങൾ ആണ് കിഴക്ക് ഗോവർധന മഠം (പുരി). തെക്ക് ശൃംഗേരി മഠം (മൈസൂർ). പടിഞ്ഞാറ് ശാരദാമഠം (ദ്വാരക). വടക്ക് ജ്യോതിർമഠം (ബദരീനാഥ്). എഡി 820ൽ ശങ്കരാചാര്യർ അന്തരിച്ചു.
AD: 800-820
കുലശേഖര ആഴ് വാരുടെ ഭരണ കാലം. രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകനും തമിഴിലെ പ്രശസ്ത ഭക്തി പ്രബന്ധമായ പെരുമാൾ തിരുമൊഴിയുടെ കർത്താവുമായ ഇദ്ദേഹം രചിച്ച 'തപതീസംവരണം' 'സുഭദ്രാധനഞ്ജയം' എന്നീ രണ്ട് നാടകങ്ങളാണ് സംസ്കൃത സാഹിത്യത്തിൽ കേരള ചരിത്ര പ്രാധാന്യമുള്ള ആദ്യ കൃതികൾ.
AD 820- 844
കുലശേഖര വംശത്തിലെ രണ്ടാമത്തെ രാജാവ് രാജശേഖര വർമ്മയുടെ ഭരണകാലം. ഇദ്ദേഹത്തിന്റെ വാഴപ്പിള്ളി ശാസനം ആണ് ചേരരാജാക്കന്മാരുടേതായി കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ള ആദ്യത്തെ ശാസനം.
AD : 825
കൊല്ലവർഷം ആരംഭിച്ചു. കുലശേഖര വംശത്തിലെ രണ്ടാമത്തെ രാജാവായ രാജശേഖരവർമ്മയാണ് കൊല്ലവർഷം ആരംഭിച്ചത്
AD 849
അയ്യനടികൾ തിരുവടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് ചെപ്പേട് എഴുതിക്കൊടുത്തു.
ഇതുപ്രകാരം കൊല്ലത്തെ ക്രിസ്ത്യാനികൾക്ക് വിലപ്പെട്ട ഒട്ടധികം അവകാശങ്ങളും അധികാരങ്ങളും ലഭിച്ചു. വിശ്വാസയോഗ്യമായ ചരിത്രരേഖകളിലൂടെ അറിയാവുന്ന വയനാട്ടിലെ ആദ്യത്തെ ഭരണാധികാരിയാണ് അയ്യനടികൾ തിരുവടികൾ
AD 851
അറബി സഞ്ചാരിയായ സുലൈമാൻ കേരള സന്ദർശനം നടത്തി. 'കൊല്ലം, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം' ആണെന്ന് രേഖപ്പെടുത്തിയത് സുലൈമാൻ ആണ്.
AD 869
ശങ്കരനാരായണൻ, ജ്യോതിശാസ്ത്ര ഗ്രന്ഥമായ ശങ്കരനാരായണീയം രചിച്ചു
AD 974
കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനമായ മാമ്പള്ളി ശാസനം
വേണാട്ടിലെ ശ്രീവല്ലഭൻ കോത പുറപ്പെടുവിച്ചു.
AD 988
വിക്രമാദിത്യ വരഗുണൻ പാലിയം ശാസനം പുറപ്പെടുവിച്ചു.
AD 1000
രാജരാജചോളൻ കേരളത്തെ ആക്രമിച്ചു. കാന്തളൂർശാല നശിപ്പിക്കപ്പെട്ടു.
ഭാസ്ക്കര രവിവർമ്മ ഒന്നാമൻ മഹോദയപുരത്ത് വെച്ച് ജൂതന്മാർക്ക് ജൂതശാസനം എഴുതിക്കൊടുത്തു. ജോസഫ് റബ്ബാൻ എന്ന ജൂത പ്രമാണിക്ക് ചുങ്കവും മറ്റു നികുതികളും സ്വന്തമായി പിരിച്ചെടുത്തുകൊള്ളുക, പല്ലക്കേറുക തുടങ്ങിയ 72 അവകാശങ്ങളോട് കൂടി അഞ്ചുവണ്ണ സ്ഥാനം അനുവദിച്ചു കൊടുക്കുന്നതാണ് ഈ ശാസനം.
AD 1292
ഇറ്റലിയിൽ നിന്നുള്ള മാർക്കോപോളോ കൊല്ലവും കേരളത്തിലെ മറ്റു സ്ഥലങ്ങളും സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തി.
AD 1295
കോഴിക്കോട് നഗരം സ്ഥാപിക്കപ്പെട്ടു
AD 1324
ഫ്രിയാർ ജോർഡാനസ് എന്ന ക്രിസ്ത്യൻ മിഷനറി, മിഷനറി പ്രവർത്തനങ്ങൾക്കായി കൊല്ലത്ത് എത്തിച്ചേർന്നു. ഇദ്ദേഹത്തിന്റെ മിറാബിലിയ ഡിസ്ക്രിപ്ഷ്യ എന്ന ഗ്രന്ഥമാണ് കേരളത്തിലെ മരുമക്കത്തായത്തെ കുറിച്ച് സൂചിപ്പിച്ച ആദ്യവിദേശ ഗ്രന്ഥം.
AD 1341
പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിക്കുകയും അതോടെ തുറമുഖം എന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിക്കുകയും ചെയ്തു.
AD 1342- 1347
എത്യോപ്യൻ സഞ്ചാരി ആയിരുന്ന ഇബ്നുബത്തൂത്ത കോഴിക്കോട് സന്ദർശിച്ചു.
AD 1409
ചൈനീസ് സഞ്ചാരിയായിരുന്ന മഹ്വാൻ കേരളം സന്ദർശിച്ചു
AD 1443
പേർഷ്യൻ ചക്രവർത്തിയുടെ പ്രതിപുരുഷൻ എന്ന നിലയിൽ കോഴിക്കോട് സന്ദർശനം നടത്തിയ അബ്ദുൾ റസാഖ് കോഴിക്കോട് എത്തി.
AD 1498
മെയ് 20ന് പോർച്ചുഗീസ് നാവികൻ ആയിരുന്ന വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്തെ പന്തലായിനി കടപ്പുറത്ത് കപ്പലിറങ്ങി. വാസ്കോഡ ഗാമയാണ് ഇന്ത്യയിലേക്കുള്ള നാവിക മാർഗം കണ്ടെത്തിയ ആദ്യ യൂറോപ്പ്കാരൻ.
AD 1499
ഗാമയുടെ പാത പിന്തുടർന്ന് മറ്റൊരു പോർച്ചുഗീസ് നാവികൻ ആയിരുന്നു പെഡ്രോ അൽവാരിസ് കബ്രാൾ കോഴിക്കോട് എത്തി
AD 1500
പെഡ്രോ അൽവാരിസ് കബ്രാൾ കൊച്ചിയിൽ എത്തി.
AD 1427- 1500
പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്ന, കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരിയുടെ ജീവിതകാലം.
AD 1495- 1575
ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതകാലം.
No comments:
Post a Comment