സുംഗവംശം
അവസാന മൗര്യരാജാവായ ബ്രഹദ്രഥനെ വധിച്ചാണ് പുഷ്യമിത്രസുംഗൻ സുംഗവംശം സ്ഥാപിച്ചത്. ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വംശമാണ് സുംഗവംശം
പുഷ്യമിത്ര സുംഗനാണ് സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. പാടലീപുത്രം ആയിരുന്നു സുംഗവംശത്തിന്റെ തലസ്ഥാനം
പുഷ്യമിത്രന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച ഗ്രീക്ക് സൈന്യാധിപൻ ആണ് മിനാൻഡർ
പുഷ്യമിത്രനുശേഷം അധികാരത്തിൽ വന്ന ഭരണാധികാരിയാണ് അഗ്നിമിത്രൻ. കാളിദാസന്റെ മാളവികാഗ്നിമിത്രത്തിൽ അഗ്നിമിത്രന്റെയും മാളവികയുടെയും പ്രണയകഥയാണ് പറയുന്നത്.
സുംഗവംശത്തിലെ അവസാന ഭരണാധികാരിയാണ് ദേവഭൂതി. ദേവഭൂതിയെ വധിച്ച വസുദേവകണ്വനാണ് കണ്വരാജവംശം സ്ഥാപിച്ചത്. ആന്ധ്രാക്കാർ എന്നറിയപ്പെടുന്ന ശതവാഹന വംശത്തിന്റെ സ്ഥാപകൻ സിമുഖനാണ്.
കാഡ്ഫീസസ് ഒന്നാമനാണ് കുശാന വംശം സ്ഥാപിച്ചത്.പെഷവാർ (പുരുഷപുരം ) ആയിരുന്നു കുശാനവംശത്തിന്റെ തലസ്ഥാനം.
കുശാനവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു കനിഷ്കൻ. രണ്ടാം അശോകൻ എന്നും കനിഷ്കൻ അറിയപ്പെടുന്നു
A.D 78 ലാണ് കനിഷ്കൻ ഭരണം ആരംഭിച്ചത്. എഡി 78 മുതൽ കനിഷ്കൻ ആണ് ശകവർഷം ആരംഭിച്ചത്. 1957 മാർച്ച് 22നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ആയി അംഗീകരിച്ചത്. ശകവർഷത്തിലെ ആദ്യ മാസം ചൈത്രവും അവസാന മാസം ഫാൽഗുനവും ആണ്.
ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറത്തിറക്കിയ രാജവംശം ആണ് കുശാന വംശം. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്തത് കനിഷ്കനാണ്. കനിഷ്കൻ സ്വീകരിച്ച് ബിരുദമായിരുന്നു ദേവപുത്രാ.
അശ്വഘോഷൻ, നാഗാർജുനൻ, ചരകൻ, വസുമിത്രൻ, സുശ്രുതൻ എന്നിവർ കനിഷ്കന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖരായിരുന്നു. ഇൻഡോ- ഗ്രീക്ക് കലാ രീതികളുടെ മിശ്രണമായ ഗാന്ധാര കലാരീതി പ്രോത്സാഹിപ്പിച്ച ഭരണാധികാരിയാണ് കനിഷ്കൻ.
ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നും ക്ലാസിക്കൽ കാലഘട്ടം എന്നും അറിയപ്പെടുന്നത് ഗുപ്തകാലഘട്ടം ആണ്. ഗുപ്‌തവംശ സ്ഥാപകൻ ശ്രീഗുപ്‌തൻ. എഡി 320 ൽ ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത് ചന്ദ്രഗുപ്തൻ ഒന്നാമൻ ആണ് മഹാരാജാധി രാജ എന്ന വിശേഷണം സ്വീകരിച്ചത്.ഗുപ്‌ത വർഷം ആരംഭിച്ചത് ചന്ദ്രഗുപ്തൻ ഒന്നാമൻ ആണ്.
ഗുപ്ത രാജവംശത്തിന്റെ ഔദ്യോഗിക മുദ്ര ഗരുഡൻ. ഔദ്യോഗിക ഭാഷ സംസ്കൃതം. ഗുപ്ത കാലത്ത് വ്യാപാരികളിൽനിന്ന് പിരിച്ചിരുന്ന നികുതി ആയിരുന്നു ശുൽക്കം. ക്രമസമാധാന പാലനത്തിന് അധികാരം ഉള്ള ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത് ദണ്ഡപാലിക എന്നായിരുന്നു.
ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു സമുദ്രഗുപ്തൻ ആണ് ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്. കപ്പലിന്റെയും വീണയുടെയും ചിത്രങ്ങൾ കൊത്തി സ്വർണ നാണയങ്ങൾ പുറത്തിറക്കിയത് സമുദ്രഗുപ്‌തനാണ്
സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ചത് വിൻസെന്റ് സ്മിത്ത്. കവിരാജ എന്നറിയപ്പെട്ട ഗുപ്‌തരാജാവായിരുന്നു സമുദ്രഗുപ്തൻ. സമുദ്രഗുപ്തന്റെ സദസ്യനായിരുന്നു പ്രശസ്ത കവിയാണ് ഹരിസേനൻ.
ചന്ദ്രഗുപ്തൻ രണ്ടാമൻ ആണ് ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്. വിക്രമാദിത്യൻ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. നവരത്നങ്ങൾ എന്നറിയപ്പെടുന്ന പണ്ഡിതരും സാഹിത്യകാരന്മാരും ഉണ്ടായിരുന്നത് വിക്രമാദിത്യന്റെ സദസ്സിലാണ്.
നവരത്നങ്ങളും മേഖലകളും
കാളിദാസൻ- കവി
വരാഹമിഹിരൻ- ജ്യോതിശാസ്ത്രം
വരരുചി- ജ്യോതിശാസ്ത്രം, പ്രാകൃത ഭാഷാപണ്ഡിതൻ
ധന്വന്തരി- ആയുർവേദം
അമരസിംഹൻ- സംസ്കൃത പണ്ഡിതൻ
ശങ്കു- വൈദ്യശാസ്ത്രം
വേതാള ഭട്ടി- സംസ്കൃത പണ്ഡിതൻ
ക്ഷണപകൻ- ആരോഗ്യശാസ്ത്രം
ഘടകർപ്പൻ- ഗണിതശാസ്ത്രം
ഡൽഹിയിൽ മെഹ്റൗളി ഇരുമ്പ് ശാസനം സ്ഥാപിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമൻ ആണ്. ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ദേവരാജൻ എന്ന പേരിലാണ്. വിക്രമാദിത്യ രാജാവിനെ കുറിച്ച് പരാമർശമുള്ള കാളിദാസ കൃതി ആണ് വിക്രമോർവശീയം.
സിംഹവും ആയി ഏറ്റുമുട്ടുന്ന രംഗം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയത് വിക്രമാദിത്യൻ. ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്താണ് ഫാഹിയാൻ ഇന്ത്യ സന്ദർശിക്കുന്നത്. ഗുപ്‌തസാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിളിച്ചത് ഫാഹിയാൻ
കുമാരഗുപ്‌തന്റെ കാലത്താണ് ഹൂണൻമാർ ഇന്ത്യയെ ആക്രമിച്ചതും നാളന്ദ സർവകലാശാല രൂപംകൊള്ളുന്നതും. ഗുപ്ത കാലഘട്ടത്തെക്കുറിച്ച് സൂചനകൾ നൽകുന്ന അജന്ത ഗുഹാചിത്രങ്ങൾ സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.
പുഷ്യഭൂതി സ്ഥാപിച്ച സാമ്രാജ്യം ആയിരുന്നു വർധന സാമ്രാജ്യം. വർധന വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു ഹർഷവർധനൻ. വർധന സാമ്രാജ്യത്തിന്റെ തലസ്ഥാനം താനേശ്വറിൽ നിന്നും കനൗജിലേക്ക് മാറ്റിയത് ഹർഷൻനാണ്.
രത്നാവലി, നാഗനന്ദ പ്രിയദർശിക തുടങ്ങിയ കൃതികളുടെ രചയിതാവായിരുന്നു ഹർഷൻ. ഹർഷന്റെ സദസ്സിലേ കവിയായിരുന്നു ബാണഭട്ടൻ. ഹർഷചരിതവും, കാദംബരിയും എഴുതിയത് ബാണഭട്ടൻ ആണ്. വടക്കേ ഇന്ത്യയിലെ അവസാന ഹിന്ദു ചക്രവർത്തി ആയിരുന്നു ഹർഷവർധൻ.
കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്നു കാകതീയന്മാർ. കാകതീയ വംശത്തിലെ പ്രശസ്തയായ വനിതാ ഭരണാധികാരിയായിരുന്നു രുദ്രമാദേവി
ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാൻസാങ് ഇന്ത്യ സന്ദർശിച്ചത് ഹർഷന്റെ കാലത്താണ്. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ഹുയാൻസാങ്.
No comments:
Post a Comment