20 February 2020

സിനിമയുടെ നാൾ വഴികൾ


ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് 1896 ൽ മുംബൈയിലാണ്. മുംബൈയിലെ വാട്സൺ ഹോട്ടലിൽ ലൂമിയർ സഹോദരന്മാരാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാ പ്രദർശനം നടത്തിയത്.

 ഇന്ത്യയിലെ ആദ്യത്തെ സിനിയായിരുന്നു 1912ൽ പുറത്തിറങ്ങിയ  പുണ്ടാലിക്. ദാദാസാഹിബ് തോർണെ ആയിരുന്നു സിനിമയുടെ നിർമ്മാണവും സംവിധാനവും.

 പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സിനിമയാണ് 1913ൽ  പുറത്തിറങ്ങിയ രാജാ ഹരിശ്ചന്ദ്ര. ദണ്ഡിരാജ് ഗോവിന്ദ് ഫാൽകെ ആയിരുന്നു രാജ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്.

 ദാദാസാഹിബ് ഫാൽക്കെ എന്ന പേരിലാണ് ദണ്ഡിരാജ് ഗോവിന്ദ് ഫാൽകെ അറിയപ്പെടുന്നത്.
 ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്  ദാദാസാഹിബ് ഫാൽക്കെ

 ഇന്ത്യൻ സിനിമയിലെ സമഗ്രസംഭാവനകൾക്ക്  ഭാരതസർക്കാർ  നൽകുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ആദ്യമായി ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയത് ദേവിക റാണി റോറിച്ച്.

 1969 മുതൽ ആണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി തുടങ്ങിയത്. ആദ്യമായി ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളിയാണ് അടൂർ ഗോപാലകൃഷ്ണൻ.

 1918 ൽ പുറത്തിറങ്ങിയ കീചകവധം ആണ് തെക്കേ ഇന്ത്യയിലെ ആദ്യ സിനിമ. രംഗസ്വാമി നടരാജ മുതലിയാരാണ് കീചകവധം നിർമ്മിച്ചത്.

 1931 പുറത്തിറങ്ങിയ ആലം ആരയാണ് ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രം. അർദേഷിർ  ഇറാനി ആയിരുന്നു സംവിധായകൻ

 1937 ൽ പുറത്തിറങ്ങിയ കിസാൻ കന്യ ആണ് ഇന്ത്യയിലെ ആദ്യത്തെ കളർ സിനിമ

ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്   ദേവികാ റാണി റോറിച്ച്. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത് നർഗീസ് ദത്ത്.

 ദേശീയ ചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തിയത് 1954 മുതൽ ആണ്. മികച്ച ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വർണമെഡൽ(സുവർണ കമലം ) നേടിയ ആദ്യ ചിത്രമാണ് ശ്യാജി ആയി. മികച്ച ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളി മെഡൽ (രജത കമലം )നേടിയ ആദ്യ ചിത്രമാണ് നീലക്കുയിൽ.

 ഇന്ത്യൻ ഫിലിം ഡിവിഷന്റെയും  ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടേയും  ആസ്ഥാനം മുംബൈ ആണ്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി ആണ് ഗോവ.

 ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നത്  1975ൽ.

 ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരം ആണ് ജെ സി ഡാനിയൽ പുരസ്കാരം. 1992 മുതൽ ആണ് പുരസ്കാരം നൽകി തുടങ്ങിയത്. ആദ്യത്തെ ജെ സി ഡാനിയൽ പുരസ്കാരത്തിന്  അർഹനായത് ടി.ഇ  വാസുദേവൻ

 മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് 1928 ൽ ജെസി ഡാനിയേൽ സംവിധാനം ചെയ്ത വിഗതകുമാരൻ.

 മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ആണ്
 S  നെട്ടാണി സംവിധാനംചെയ്ത ബാലൻ. മലയാളത്തിലെ ആദ്യ കളർ ചിത്രം കണ്ടം ബെച്ച കോട്ട്.

 രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ് രാമു കാര്യാട്ട് പി ഭാസ്കരൻ എന്നിവർ സംവിധാനം ചെയ്ത നീലക്കുയിൽ. രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ.

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു. ആദ്യ 70 mm ചിത്രം പടയോട്ടം
മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിയ മലയാളനടനാണ് പി ജെ ആന്റണി.

 ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമാണ് മലയാള ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ.

 റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിൽ ഗാന്ധിയുടെ വേഷമിട്ടത് ബെൻ കിംഗ്സ്‌ലി.

 മേക്കിങ് ഓഫ് മഹാത്മാ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്യാം ബെനഗൽ

 ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ഡേവിഡ് ഗ്രിഫിത്ത്.
കാർട്ടൂൺ സിനിമകളുടെ പിതാവ് എന്നറിയപ്പെടുന്നത് വാൾട്ട് ഡിസ്‌നി.

 ലോകത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ജാസ് സിംഗർ. ആദ്യ കളർ ചിത്രം ബെക്കി ഷാർപ്പ്.
 ആദ്യ സിനിമാസ്കോപ്പ് ചിത്രം ദ റോബ്. ആദ്യ ത്രീഡി ചിത്രം ബാന ഡെവിൾ. ആദ്യ ശാസ്ത്ര ചിത്രമായി അറിയപ്പെടുന്നത് എ  ട്രിപ്പ് ടു മൂൺ.

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...