ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഓക്സിജൻ. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് അലൂമിനിയം. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ആണ് സിലിക്കൺ. പ്രപഞ്ചത്തിൽ ഏറ്റവും കൂടതൽ ഉള്ള ലോഹം ഇരുമ്പ്.
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പ്. ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരമാണ് ഓട്. ആദ്യത്തെ കൃത്രിമ മൂലകം ആണ് ടെക്നീഷ്യം.
ആവർത്തനപ്പട്ടിക അഥവാ പീരിയോഡിക് ടേബിൾ കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലീവ്.ദിമിത്രി മെൻഡലീവ് ആവർത്തനപ്പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് ആറ്റോമിക മാസ് അടിസ്ഥാനത്തിലാണ്.
ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള ആധുനിക ആവർത്തന പട്ടികയ്ക്ക് രൂപംനൽകിയത് മോസ് ലി
മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ലാവോസിയ.
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.
ട്രാൻസിസ്റ്ററുകളുടെയും സൗരസെല്ലുകളുടെയും നിർമാണത്തിനുപയോഗിക്കുന്ന ഉപലോഹങ്ങൾ ആണ് സിലിക്കൺ /ജെർമേനിയം.
ഉൽകൃഷ്ട മൂലകങ്ങൾ എന്നറിയപ്പെടുന്നത് സ്വർണം വെള്ളി പ്ലാറ്റിനം. കുലീന ലോഹങ്ങൾ എന്നും ഇവ അറിയപ്പെടുന്നു
ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹമാണ് സ്വർണ്ണം. താപം വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമാണ് വെള്ളി.
ഏറ്റവും കടുപ്പമുള്ള ലോഹമാണ് ക്രോമിയം.
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് അതിലെ ഇലക്ട്രോണുകളുടെ എണ്ണം ആണ്.
ആറ്റോമിക സംഖ്യ ഒന്നായ മൂലകമാണ് ഹൈഡ്രജൻ. ടിന്നിന്റെ ആറ്റോമിക സംഖ്യ 50. ഫെർമിയത്തിന്റെ100 ആണ്.
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ആണ് ഫ്ലൂറിൻ. രണ്ടാംസ്ഥാനം ഓക്സിജനാണ്.
കടൽ പായലിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകമാണ് അയഡിൻ.
Reactivity ഏറ്റവും കൂടുതലുള്ള മൂലകം ആണ് ഫ്ലൂറിൻ. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാനഘടകം ക്ലോറിനാണ്.
അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമാണ് സീസിയം. ഐസി ചിപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകമാണ് സിലിക്കൺ
കൈവെള്ളയിലെ ചൂടിൽ പോലും ദ്രാവക അവസ്ഥയിൽ ആകുന്ന ലോഹമാണ് ഗാലിയം.
ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹമാണ് ടങ്സ്റ്റൺ
ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ.ഇരുമ്പ് ഉപകരണങ്ങളിൽ സിങ്ക് പൂശുന്നതിനെയാണ് ഗാൽവനൈസേഷൻ എന്ന് പറയുന്നത്
പുതിയതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്നത് ഇന്റർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി യാണ്(IUPAC).ആസ്ഥാനം ജനീവ
ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം ആണ് റീനിയം. ഏറ്റവും താഴ്ന്ന തിളനിലയുള്ളത് ഹീലിയം. ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം ടിൻ.
തൈറോയ്ഡ് ഹോർമോണുകളിൽ അടങ്ങിയിരിക്കുന്ന മൂലകമാണ് അയഡിൻ.
സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹമൂലകം ആണ് ബ്രോമിൻ.
ജീവികളുടെ DNAയിലും RNAയിലും കാണപ്പെടുന്ന മൂലകം ആണ് ഫോസ്ഫറസ്.ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന മൂലകം ആണ് അസ്റ്റാറ്റിൻ
ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണം. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് പ്ലാറ്റിനം.Quick Silver എന്ന് അറിയപ്പെടുന്നത് മെർക്കുറി.
രാസസൂര്യൻ എന്നറിയപ്പെടുന്നത്
മഗ്നീഷ്യം.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയം.
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം.
മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ഇറിഡിയം.
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം കാൽസ്യം.രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ് ഇരുമ്പ്.
വൈറ്റമിൻ ബി -12ൽ അടങ്ങിയിരിക്കുന്ന ലോഹം കൊബാൾട്ട്.ശുക്ലത്തിൽ അടങ്ങിയ ലോഹം സിങ്ക്.ഇലകളിലെ ക്ലോറോഫിലിൽ കാണപ്പെടുന്ന ലോഹം മഗ്നീഷ്യം.
പ്ലംബിസം എന്നറിയപ്പെടുന്നത് ലെഡിന്റെ മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ആണ്.ഇതായ് ഇതായ് രോഗത്തിന് കാരണം കാഡ്മിയം ലോഹമാണ്.മീനമാത രോഗത്തിന് കാരണം മെർക്കുറി ലോഹം.
പൊട്ടാസൃത്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ഹൈപ്പോകലോമിയ.
ശരീരത്തിൽ ചെമ്പിന്റെ അംശങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമാണ് വിൽസൺസ് രോഗം ഉണ്ടാകുന്നത്.
കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹമാണ് അലൂമിനിയം.മെർക്കുറി സംയുക്തങ്ങളാണ് അമാൽഗം എന്നറിയപ്പെടുന്നത്.
സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹമാണ് മെർക്കുറി.
മെർക്കുറി ലോഹം കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അളവാണ് ഫ്ലാസ്ക്.ഒരു ഫ്ലാസ്ക് എന്നത് 34.5 കിലോഗ്രാമാണ്
ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായുള്ള ലോഹമാണ് ടൈറ്റാനിയം.കടൽ വെള്ളരിക്കയിൽ സമൃദ്ധമായുള്ള ലോഹമാണ് വനേഡിയം
പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ആണ് ചെമ്പ് (80%) ഈയം, വെള്ളി, സ്വർണ്ണം, ഇരുമ്പ് എന്നിവയാണ് മറ്റു ലോഹങ്ങൾ
ഏറ്റവും ഭാരം കൂടിയ ലോഹമാണ് ഓസ്മിയം.
ഇരുമ്പിനൊപ്പം കാർബൺ ചേർത്താണ് ഉരുക്ക് അഥവാ സ്റ്റീൽ നിർമ്മിക്കുന്നത്.
അടുക്കളപ്പാത്രങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമാണ് സ്റ്റെയിൻലെസ് സ്റ്റീൽ.സ്റ്റീലിനൊപ്പം ക്രോമിയം ലോഹം കൂടി ചേർത്താണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിക്കുന്നത്.
തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി.ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റലർജി
ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങളാണ് അയിരുകൾ
ഇരുമ്പിന്റെ അയിരുകളാണ് മാഗ്നറ്റെെറ്റ് ഹേമറ്റൈറ്റ് എന്നിവ.ടൈറ്റാനിയത്തിന് ആയിരുകളാണ് റൂടൈൽ ലും ഇൽമനൈറ്റും.
നിക്കലിന്റെ അയിര് പെന്റ്ലാൻഡൈറ്റ്.
ചെമ്പിന്റെ അയിരാണ് ചാൽക്കോപൈറിറ്റ്.
സിങ്കിന്റെ ആയിരുകളാണ് കലാമൈൻ സ്മിത്ത് സോണൈറ്റ് എന്നിവ.
ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം ഇംഗ്ലണ്ട് ആണ്
1840 മെയ് 6 ആണ് ബ്രിട്ടനിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് പെന്നി ബ്ലാക്ക് എന്നായിരുന്നു ഇതിന്റെ പേര്
പെന്നി ബ്ലാക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം വിക്ടോറിയ രാജ്ഞിയുടേത് ആയിരുന്നു
തപാൽ സ്റ്റാമ്പുകളുടെ പിതാവ് എന്നറിയപ്പെടുന്നത് റോളണ്ട് ഹിൽ
ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ആണ് സിന്ധ് ഡാക്ക്. 1852 കറാച്ചിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറക്കിയത്. ഏഷ്യയിൽ തന്നെ ആദ്യമായി പുറത്തിറങ്ങിയ തപാൽസ്റ്റാമ്പ് ആയിരുന്നു സിന്ധ് ഡാക്ക്.
സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ ആയിരുന്നു മഹാത്മാഗാന്ധി.
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിത മീരാഭായ്
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാണ് ശ്രീനാരായണഗുരു
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത സിസ്റ്റർ അൽഫോൺസ.
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയതുട്ടിലും പ്രത്യക്ഷപ്പെട്ട ഏക കേരളീയനാണ് ശ്രീനാരായണഗുരു.
ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇന്ത്യക്കാരനാണ് ഗാന്ധിജി. ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രം സ്റ്റാമ്പുകളിൽ അച്ചടിച്ച ആദ്യ രാജ്യം അമേരിക്കയാണ്.
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തിയാണ് ചന്ദ്രഗുപ്തമൗര്യൻ
ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യമാണ് ഭൂട്ടാൻ. 2006 ൽ ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സുഗന്ധ സ്റ്റാമ്പിന് ചന്ദനത്തിന്റെ മണമായിരുന്നു
ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആണ് ദാദാഭായ് നവറോജി
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ദാദാഭായ് നവറോജി ആണ്
ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിക്കുന്നത് തുറന്നുകാട്ടിയ നവറോജിയുടെ ഗ്രന്ഥമാണ് പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരനും ദാദാഭായി നവറോജി ആണ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു ദാദാഭായി നവറോജി.മൂന്ന് തവണ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു
ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പിതാവ് എന്നും ദാദാഭായി നവറോജി അറിയപ്പെടുന്നു
1886 ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ച് ദാദാഭായി നവറോജി ആയിരുന്നു
ഇന്ത്യയുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്. ഇന്ത്യയ്ക്ക് ഏറ്റവും കുറച്ച് കരഅതിർത്തിയുള്ളത് അഫ്ഗാനിസ്ഥാനുമായിട്ടാണ്.
7 അയൽ രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു. ബംഗ്ലാദേശ്, ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ എന്നിവരാണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.
ഇന്ത്യയുമായി കര അതിർത്തി ഉള്ളതിൽ ഏറ്റവും വലിയ രാജ്യം ചൈനയും ചെറിയ രാജ്യം ഭൂട്ടാനും ആണ്.
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ജമ്മുകാശ്മീർ ആണ്
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളാണ് ഗുജറാത്ത് രാജസ്ഥാൻ പഞ്ചാബ് ജമ്മുകാശ്മീർ എന്നിവ.
പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ.
ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തിരേഖയാണ് റാഡ്ക്ലി ഫ് രേഖ
ഇന്ത്യയും ചൈനയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് മക്മോഹൻ രേഖ
പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് ഡ്യൂറന്റ് രേഖ
ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ആണ് പാക് കടലിടുക്ക്
അമേരിക്കയും കാനഡയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് 49-ാം സമാന്തരരേഖ. രണ്ട് രാജ്യങ്ങൾക്കിടയിൽ ഉള്ള ഏറ്റവും നീളംകൂടിയ അതിർത്തി രേഖയാണ് ഇത്. മെഡിസിൻ ലൈൻ എന്ന അപരനാമത്തിലും ഇതറിയപ്പെടുന്നു
ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് മുപ്പത്തിയെട്ടാം സമാന്തരരേഖ
നമീബിയയും അംഗോളയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖയാണ് പതിനാറാം സമാന്തരരേഖ
ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്ന പ്രാചീന പർവ്വതനിരയാണ് യുറാൽ പർവ്വതനിര
യൂറോപ്പിനെയും ആഫ്രിക്കയെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ആണ് ജിബ്രാൾട്ടർ കടലിടുക്ക്. സ്പെയിൻ മൊറോക്കോ എന്നി രാജ്യങ്ങൾക്കിടയിൽ ആണ് ജിബ്രാൾട്ടർ കടലിടുക്ക്.
ഏറ്റവുമധികം കടൽത്തീരം ഉള്ള രാജ്യമാണ് കാനഡ. ഏറ്റവുമധികം കടൽത്തീരമുള്ള ഏഷ്യൻ രാജ്യമാണ് ഇന്തോനേഷ്യ.
ലോകത്തിൽ ഏറ്റവും അധികം കര അതിർത്തിയുള്ള രാജ്യമാണ് ചൈന.
ഏറ്റവും അധികം രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് ചൈനയും റഷ്യയും. 14 രാജ്യങ്ങളുമായി ചൈനയും റഷ്യയും അതിർത്തി പങ്കിടുന്നു.
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്കാണ് ഇംഗ്ലീഷ് ചാനൽ. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാത ആയ ചാനൽ ടണൽ ഇംഗ്ലീഷ് ചാനലിൽ കടലിനടിയിലൂടെ യാണ് നിർമ്മിച്ചിരിക്കുന്നത്.
ഫ്രഞ്ച് അധീനതയിൽ ആയിരുന്ന മയ്യഴിയെ ബ്രട്ടീഷ് നിയന്ത്രണത്തിൽ ഉണ്ടായിരുന്നു പ്രദേശങ്ങളിൽ നിന്ന് വേർതിരിച്ചിരുന്ന മയ്യഴി പുഴയാണ് കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്ന് അറിയപ്പെട്ടിരുന്നത്.
ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗ്രിഗർ മെൻഡൽ. സസ്യ സങ്കര പരീക്ഷണങ്ങൾ എന്നത് ഇദ്ദേഹത്തിന്റെ രചനയാണ്. ജെനിറ്റിക്സ് എന്ന പേര് നിർദ്ദേശിച്ചത് ബേക്സൺ
ക്രോമസോമിന്റെ അടിസ്ഥാനഘടകമാണ് ഡിഎൻഎ. ഓരോ ക്രോമസോമിലും രണ്ടുവീതം ഡിഎൻഎ തന്മാത്രകൾ കാണപ്പെടുന്നു. ജീനുകൾ കാണപ്പെടുന്നത് ഡിഎൻഎയിൽ ആണ്
ഡിഎൻഎയിൽ കാണപ്പെടുന്ന നൈട്രജൻ ബേസുകളാണ് അഡനീൻ, ഗുവനീൻ, തൈമീൻ, സൈറ്റെസിൻ എന്നിവ.
ഡിഎൻഎയിൽ അടങ്ങിയിട്ടുള്ള പാരമ്പര്യ സ്വഭാവത്തിന്റെ അടിസ്ഥാന വാഹകരാണ് ജീൻ.
പാരമ്പര്യഘടകങ്ങൾ ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്നു എന്ന് സിദ്ധാന്തിച്ചത് വാൾട്ടർ എസ് സട്ടൻ, ബോവറി എന്നീ ശാസ്ത്രജ്ഞന്മാർ ചേർന്നാണ്
മനുഷ്യരിൽ 23 ജോഡി അഥവാ 46 ക്രോമസോമുകൾ ആണ് ഉള്ളത്. ഒരു ജീവിയിലെ ക്രോമസോമുകളുടെ എണ്ണം ആണ് ആ ജീവി വർഗ്ഗത്തിന്റെ തനിമ നിലനിർത്തുന്നത്
ഡി ഓക്സി റൈബോ ന്യുക്ലിക് ആസിഡ് അഥവാ ഡിഎൻഎ(DNA)യുടെ ഗോവണി മാതൃക കണ്ടെത്തിയത് ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക് എന്നിവർ ചേർന്നാണ്. ജീൻ എന്ന പദം മുന്നോട്ട് വെച്ചത് വില്യം ജൊഹാൻസൺ
സമുദ്രത്തിൽ കലരുന്ന എണ്ണ മലിനീകരണം തടയാൻ ജനിതക എൻജിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയയാണ് സൂപ്പർബഗ്
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുആയ ലൂയി ബ്രൗൺ 1978 ൽ ബ്രിട്ടനിലാണ് പിറന്നത്
.ക്ലോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഇയാൻ വിൽമുട്ട്
1997 ഫെബ്രുവരിയിൽ സ്കോട്ട്‌ലൻഡിലെ റോസ് ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പിറന്ന ഡോളി എന്ന ചെമ്മരിയാട് ആണ് ക്ലോണിങ്ങിലൂടെ ആദ്യമായി പിറന്ന ജീവി
ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്ടിച്ച പൂച്ചയാണ് കോപ്പി ക്യാറ്റ്, ആദ്യത്തെ കുതിര പ്രോമിത്യു, ആദ്യത്തെ നായ സ്നപ്പി, ആദ്യത്തെ കുരങ്ങ് ടെട്രാ, ആദ്യത്തെ പശു വിക്ടോറിയ
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു 1978 ഒക്ടോബറിൽ കൊൽക്കത്തയിൽ പിറന്ന ബേബി ദുർഗ. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഡോക്ടർ സുഭാഷ് മുഖോപാധ്യായ ആയിരുന്നു
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു 1986 ൽ മുംബൈയിൽ പിറന്ന ബേബി ഹർഷ. ഡോക്ടർ ഇന്ദിര ഹിന്ദുജ യായിരുന്നു ഇതിനു പിന്നിൽ
ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ചത് 1990ലാണ്. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ജീവി ഹീമോഫിലസ് ഇൻഫ്ലുവെൻസ.
ആർഎൻഎ അഥവാ റൈബോ ന്യൂക്ലിക് ആസിഡിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകൾ ആണ് ആഡനീൻ,ഗുവനീൻ യുറാസിൽ,സൈറ്റെസിൻ എന്നിവ.മാംസ്യ തന്മാത്രകളുടെ നിർമാണമാണ് ആർ എൻ എ യുടെ മുഖ്യധർമ്മം.
ശരീരകോശങ്ങളിൽ നടക്കുന്ന കോശ വിഭജനം ആണ് ക്രമഭംഗം എന്നറിയപ്പെടുന്നത്
.പ്രത്യുത്പാദന കോശങ്ങളിൽ നടക്കുന്ന കോശവിഭജനം ആണ് ഊനഭംഗം
ലിംഗ ക്രോമസോമുകളിൽ ഒന്ന് കൂടുന്നതാണ് ക്ലിൻ ഫെൽടെർ സിൻഡ്രോം എന്ന രോഗാവസ്‌ഥക്കു കാരണം. ലിംഗ ക്രോമസോമുകളിൽ ഒന്ന് കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ് ടർണർ സിൻഡ്രോം
മനുഷ്യരിലെ 22 ജോഡി സ്വരൂപ ക്രോമസോമുകളിൽ ഒന്ന് കൂടുന്നതാണ് ഡൗൺ സിൻഡ്രോമിന് കാരണം
രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ ഇത് റോയൽ ഡിസീസസ്, ക്രിസ്മസ് രോഗം എന്നീ പേരുകളിൽ അറിയപ്പെടുന്നു
സിക്കിൾസെൽ അനീമിയ ഒരു പാരമ്പര്യ രോഗമാണ്, വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ അരുണരക്താണുക്കൾ അരിവാൾ പോലെ വളയുന്ന അവസ്ഥയാണിത്. കേരളത്തിൽ വയനാട്ടിലെ ആദിവാസികൾക്കിടയിൽ ഈ രോഗം കണ്ടുവരുന്നു
പിതൃത്വം തെളിയിക്കാൻ ഉള്ള ടെസ്റ്റുകളിലും കുറ്റാന്വേഷണ രംഗത്തും ഉപയോഗിക്കുന്നതാണ് ഡിഎൻഎ ഫിംഗർ പ്രിന്റിംഗ്, അലക്ജഫ്രിയാണ് ഉപജ്ഞാതാവ്