7 July 2018

പാമ്പറിവുകൾ


കേരളത്തിൽ സർവസാധാരണമായി കാണപ്പെടുന്ന ഒരു ജീവിവർഗ്ഗം ആണ് പാമ്പുകൾ. നമ്മൾ കേട്ടതിൽ നിന്നും വ്യത്യസ്തമായകുറേ പാമ്പറിവുകൾ.

കണ്ണുണ്ടെങ്കിലും കാഴ്ച്ചശക്തി ഇല്ലാത്ത ജീവികൾ ആണ് പാമ്പുകൾ. എല്ലാവരെയും ഒരുപോലെ നിഴലുകൾ ആയി മാത്രമേ കാണാൻ കഴിയു.മൂക്കിന്റെ സ്ഥാനത്തു സുഷിരം ഉണ്ടെങ്കിലും മണംഎടുക്കാൻ കഴിയില്ല.നാക്ക്‌ഉപയോഗിച്ച് ആണ് ഇവ ഓരോന്നും തിരിച്ചറിയുന്നത്. ചെവി ഇല്ലാത്തതിനാൽ കേൾവിശക്തി ഇല്ല.ഓർമ്മശക്തിയും ഇല്ല.

പാമ്പുകളുടെ ശരീരത്തിൽ കാണുന്ന ഒരു ഗ്രന്ഥിയിൽ ഉല്പാദിപ്പിക്കുന്ന ഔഷധത്തെയാണ് നമ്മൾ വിഷം എന്ന് പറയുന്നത്. ഈ ഔഷധത്തിൽ നിന്നും കാൻസർ രോഗത്തിന് ഉളള വേദന സംഹാരി, തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്ന്. ഹൃദയത്തിൽ രകതം കട്ടപിടിക്കുന്നതിനുള്ള മരുന്ന്. പാമ്പുകടി ഏൽക്കുമ്പോൾ കൊടുക്കുന്ന മറുമരുന്ന് എന്നിവ ഈ ഔഷധത്തിൽ നിന്നും ഉല്പാദിപ്പിക്കുന്നു.

ഭാരതത്തിൽ 280ഇനം പാമ്പുകളെയും കേരളത്തിൽ 80ഇനം പാമ്പുകളെയും കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന പാമ്പുകളിൽ നാലിനം പാമ്പുകൾക്ക് മാത്രമേ മനുഷ്യജീവനെ ഹനിക്കുവാൻ കഴിയുന്ന വിഷം പുറപ്പെടുവിക്കാൻ കഴിയുന്നത്.

1 രാജവെമ്പാല (Kingcobra)



കേരളത്തിൽ കണ്ടുവരുന്ന പാമ്പുകളിൽ ഏറ്റവും കൂടതൽ വിഷം സ്രവിക്കാൻ കഴിയുന്നത് രാജവെമ്പാലയ്ക്കാണ്. ശരീരത്തിന്റെ അടിഭാഗം മഞ്ഞയും മുതുകിൽ കറുത്ത നിറത്തിൽ ചിത്രപ്പണിയോട് കൂടിയും കാണപ്പെടുന്നു .പകൽ സഞ്ചാരികൾ ആയ ഇവർ കൂട് കൂട്ടി മുട്ടയിടുന്ന കൂട്ടരാണ്. കരിനാഗം ,കരിച്ചാത്തി, ശംഖുമാല, കൂടൻ കരിച്ചാത്തി എന്നി പേരുകളിലും ഇവർ അറിയപ്പെടുന്നു. പഴമക്കാർ 'കൃഷ്ണസർപ്പം' എന്ന് വിളിച്ചിരുന്നതും രാജവെമ്പാലയെ ആണ്. ഫണം ഉളള കൂട്ടരാണിവർ.സാധാരണയായി നിത്യഹരിത വനങ്ങളിൽ ആണ് ഇവയെ കാണപ്പെടുന്നത് . ജനുവരി -ഫെബ്രുവരി മാസത്തിൽ ആണ് ഇവ ഇണ ചേരുന്നത്. ഇവയുടെ വിഷം മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. രാജവെമ്പാലയുടെ വിഷത്തിന് ഇതുവരെ മറുമരുന്ന് കണ്ടെത്തിയിട്ടില്ല.ഇവയുടെ കടിയേറ്റാൽ മനുഷ്യൻ 10 മിനിറ്റിനകം മരണപ്പെടാൻ സാധ്യത ഉണ്ട് .കേരളത്തിൽ ഇതുവരെ രാജവെമ്പാലയുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

2 അണലി (Viper )


വളരെ അധികം അപകടകാരികൾ ആയ കൂട്ടരാണിവർ. കേരളത്തിൽ ഏറ്റവും കൂടതൽ കടിയേൽക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത് അണലിയുടേതാണ്. വട്ടക്കൂറ ,ചേനത്തണ്ടൻ , കണ്ണാടിവിരിയൻ എന്നിപ്പേരുകളിലും ഇവ അറിയപ്പെടുന്നു. ചേനയുടെ തണ്ടിലെ വട്ടപ്പാടുകൾ പോലെ ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ചേനത്തണ്ടൻ എന്ന് വിളിക്കപ്പെടുന്നത്. തവിട്ട് നിറത്തിൽ ഉളള വട്ടപാടുകളും ത്രികോണആക്രതിയിൽ ഉള്ള തലയും ആണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇവ അധികവും രാത്രിസഞ്ചാരികൾ ആണ്. അണലിയുടെ വിഷം രക്ത ധമനികളെ ആണ് ബാധിക്കുന്നത്. കടിയേറ്റാൽ എത്രയും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കണം. വിഷം പ്രവർത്തിച്ചു തുടങ്ങിയാൽ രക്തധമനികൾ പൊട്ടുന്നതിനും രോമകൂപങ്ങൾ വഴി രക്തം പുറത്തേക്കു വരികയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകൾ ആണ് അണലികൾ


3 മൂർഖൻ ( Cobra )

മൂർഖൻ പാമ്പുകളെ സാധാരണ ആയി പത്തിക്കാരൻ ,ഒറ്റപത്തിക്കാരൻ, ഇരട്ടപത്തിക്കാരൻ എന്നി പേരുകളിൽ അറിയപ്പെടുന്നു. മൂർഖൻ പാമ്പിന്റെ ഫണംത്തിനു പിന്നിൽ കറുപ്പിൽ ഒരു ചിഹ്നം ഉണ്ട് ഇതുകൊണ്ട് ആണ് മൂർഖനെ തിരിച്ചറിയുന്നത്. മൂർഖൻ പാമ്പിന്റെ വിഷം നാഡീവ്യൂഹത്തെ ആണ് ബാധിക്കുന്നത്. മൂർഖൻ പത്തിവിടർത്തി നില്ക്കുന്നത് പേടിച്ചിട്ടാണ്. മൂർഖനും ചേരയും തമ്മിലാണ് ഇണചേരുന്നത് എന്ന തെറ്റായ ധാരണ നമുക്കിടയിൽ ഉണ്ട്. മൂർഖൻ മൂർഖനും ആയി തന്നെയാണ് ഇണചേരുന്നത്. വയറുവേദന,ശ്വാസതടസ്സം ,ചുമ എന്നിവ മൂർഖന്റെ കടിയേൽക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ ആണ്.

4 ശംഖുവരയൻ

ശംഖുവരയൻ അഥവാ വെള്ളികെട്ടൻ എന്നറിയപ്പെടുന്ന ഇക്കൂട്ടർ കറുത്തു മെലിഞ്ഞ ശരീരപ്രകർതിയോട് കൂടിയവആണ്. കറുത്ത ശരീരത്തിൽ അടുപ്പിച്ചു രണ്ടു വരവീതം കഴുത്തിന്റെ ഭാഗം മുതൽ വാലറ്റം വരെ കാണപ്പെടുന്നു. ഉരുണ്ടതലയാണ് ഇക്കൂട്ടർക്ക്. മോതിരവരയൻ, വഴവഴപ്പൻ എന്നീപ്പേരുകളിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ കാണപ്പെടുന്ന ഇനം ആണിത്. മൂർഖന്റെതിനേക്കാൾ ശക്തിയേറിയ വിഷം ആണ് ഇവ പുറപ്പെടുവിക്കുന്നത്. ഇവയുടെ വിഷവും നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. വിഷപ്പല്ല് വളരെ ചെറുതായതിനാൽ കടികിട്ടിയാൽ അറിയാൻ തന്നെ ബുദ്ധിമുട്ട് ആണ്.കടിയേറ്റാൽ തണുപ്പ് മരവിപ്പ് ശ്വാസതടസ്സം സംസാരിക്കാൻ ബുദ്ധിമുട്ട് മയക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു.മുട്ടയിടുന്ന പാമ്പുകൾ ആണ് ശംഖുവരയൻ പാമ്പുകൾ.

🙏പാമ്പുകടി ഏൽക്കാതിരിക്കാൻ

പാമ്പുകളെ ഉപദ്രവിക്കാതിരിക്കുക

രാത്രികാലങ്ങളിൽ നടക്കുമ്പോൾ തറയിൽ നല്ലത് പോലെ ചവിട്ടി നടക്കുക

സ്ഥിരമായി പാമ്പുകളെ കാണുന്ന ഇടങ്ങളിൽ മണ്ണെണ്ണ പെട്രോൾ ഡീസൽ ഇവയിൽ ഏതെങ്കിലും വെള്ളവുമായി കലർത്തി മൂന്നുമാസത്തിൽ ഒരിക്കൽ സ്പ്രേചെയ്യുക

🍍പാമ്പുകടിയേറ്റാൽ

പാമ്പുകടിഏറ്റ ആളെ ഭയപ്പെടുത്താതെ ഇരിക്കുക

കടിയേറ്റ ഭാഗത്തിന് മുകളിൽ ആയി അധികം ബലപ്പിക്കാതെ കെട്ടുക രക്‌തയോട്ടം കുറയാൻ പാകത്തിന്

കടിയേറ്റ ആളെ നടക്കാനോ കിടക്കാനോ സമ്മതിക്കാതെ എടുത്തുഇരുത്തി എത്രയും വേഗം ആന്റിവെനം നൽകാൻ കഴിവുള്ള ഹോസ്പിറ്റലിൽ എത്തിക്കുക

കടിയേറ്റ ഭാഗം കത്തികൊണ്ടോ മറ്റുപകരണങ്ങൾ കൊണ്ടോ കീറാതിരിക്കുക്ക


18 April 2018

ശകവർഷം

Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about The Indian national calendar, sometimes called the Shaka calendar

ഇന്ത്യയുടെ ഔദ്യോഗിക  കലണ്ടര്‍ ആണ്- ശകവര്‍ഷം. 1957-ല്‍ ഇന്ത്യയുടെ ദേശീയ കലണ്ടര്‍ആയി അംഗീകരിക്കപ്പെട്ടു.

AD 78 ൽ കുശാന രാജാവായ കനിഷ്കൻ ആണ് ശകവർഷം ആരംഭിച്ചത്

ചൈത്രം, വൈശാഖം, ജ്യേഷ്ട്ടം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തികം, മാര്‍ഗ്ഗശിര്‍ഷം, പൌഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് ശകവർഷത്തിലെ 12മാസങ്ങൾ

ചൈത്രമാണ്‌ ആദ്യത്തേ മാസം.(മാര്‍ച്ച്‌-21 ന് പുതുവര്‍ഷം)ഫാൽഗുനം അവസാനത്തേതും

17 April 2018

ശാസ്ത്ര പഠനശാഖകൾ

Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about scientific study of different things

പഠനങ്ങൾ
മേഘങ്ങൾളെ കുറിച്ചുള്ള പഠനം - നെഫോളോജി
തടാകങ്ങളെകുറിച്ചുള്ള പഠനം - ലിംനോളജി
പേശികളെ കുറിച്ചുള്ള പഠനം - മയോളജി
പല്ലുകളെ കുറിച്ചുള്ള പഠനം - ഒഡന്റോളജി
ചന്ദ്രനെ കുറിച്ചുള്ള പഠനം - സെലനോളജി
പർവ്വതങ്ങളെ കുറിച്ചുള്ള പഠനം- ഒറോളജി
ഗുഹകളെ കുറിച്ചുള്ള പഠനം - സ്പീലിയോളജി
ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനം - എപ്പിഗ്രാഫി
ശബ്‌ദത്തെക്കുറിച്ചുള്ള പഠനം - എക്വസ്റ്റിക്സ്
ക്രഷി രീതികളെ കുറിച്ചുള്ള പഠനം - അഗ്രോളജി
പുല്ലുകളെ കുറിച്ചുള്ള പഠനം - അഗ്രസ്റ്റോളജി
നരവംശശാസ്ത്രം - ആന്ത്രപ്പോളജി
ഹ്രദയം - കാർഡിയോളജി
ജലസസ്തനികൾ - സെറ്റോളജി
പഴങ്ങൾ വിത്ത് - കാർപ്പോളജി
തലയോട്ടികൾ - ക്രാനിയോളജി
രഹസ്യകോഡുകൾ - ക്രിപ്റ്റോളജി
വിരലടയാളങ്ങൾ - ഡാക്റ്റിലോളജി
വ്രക്ഷങ്ങൾ - ഡെൻഡ്രോളജി
പ്രാണികൾ - എന്റമോളജി
പുരാതനലിഖിതങ്ങൾ - എപ്പിഗ്രാഫി
ജന്തുക്കളുടെ സ്വഭാവം - എത്തോളജി
ഭൂമിക്ക് വെളിയിൽ ഉള്ള ജീവൻ - എക്സോ ബയോളജി
വാർദ്ധക്യം - ജെറന്റോളജി
രക്തം - ഹെമറ്റോളജി
കരൾ - ഹെപ്പറ്റോളജി
ശരീരകലകൾ - ഹിസ്റ്റോളജി
നിദ്ര - ഹിപ്‌നോളജി
മൽസ്യങ്ങൾ - ഇക്തിയോളജി
ശിലകൾ - ലിത്തോളജി
ഫംഗസ് -മൈക്കോളജി
ഉറുമ്പുകൾ -മിർമെക്കോളജി
ഗന്ധങ്ങൾ -ഒൽഫാക്ടോളജി
ക്യാൻസർ - ഓങ്കോളജി
മുട്ട - ഔഓളജി
പാമ്പുകൾ - ഓഫിയോളജി
പക്ഷികൾ -ഓർണിത്തോളജി
എല്ലുകൾ -ഓസ്റ്റിയോളജി
ഫോസിൽ -പാലിയന്റോളജി
രോഗങ്ങൾ -പാത്തോളജി
മണ്ണ് -പെഡോളജി
ആൽഗകൾ -ഫൈക്കോളജി
പഴങ്ങൾ - പോമോളജി
നദികൾ -പോട്ടമോളജി
വിഷങ്ങൾ -ടോക്സിക്കോളജി

Hortus Malabaricus- ഹോർത്തൂസ് മലബാറിക്കസ്

Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about Hortus Malabaricus Book by Hendrik van Rheede
Hortus Malabaricus (meaning Garden of Malabar) is a comprehensive treatise that deals with the medicinal properties of the flora in the Indian state of Kerala

A D 1678 ൽ  മലയാളലിപി ആദ്യമായി അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് പന്ത്രണ്ടു വാള്യങ്ങൾ ആയി നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്ന് പ്രസിദ്ധപ്പെടുത്തി.

ഇന്ത്യൻ ഔഷധസസ്യങ്ങളുടെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചന നടന്നത് കൊച്ചിയിലെ ഡച്ചുഗവർണർ അഡ്മിറൽ വാൻ റീഡിന്റെ രക്ഷാധികാരത്തിൽ ആണ്.

മാത്യൂസ് എന്ന കാരമലൈറ്റ് സന്യാസിയും, രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട് എന്നി ഗൗഡ സാരസ്വത ബ്രാഹ്മണൻമാരും, ഇട്ടി അച്ചുതൻ എന്ന ഈഴവ വൈദ്യനും ഇതിന്റെ നിർമാണവും ആയി ബന്ധപെട്ടു

Sarojini Naidu

Kerala PSC exam LD Clerk Exam Secretariat Assistant exam and Kerala Administrative Service KAS Exam questions about Sarojini Naidu The Nightingale of India


Sarojini Naidu  was a freedom fighter and poet of modern India the famous work are
The Golden Threshold
The Bird of Time
The Broken Wing
Muhammad Jinnah: An Ambassador of Unity

സരോജിനി നായിഡു 

🍍ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നു

🍍ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത

🍍സംസ്ഥാന ഗവർണർ പദവിയിൽഇരുന്ന ആദ്യ വനിത

Tennis 🎾

Kerala PSC exam LD Clerk Exam Secretariat Assistant exam  KAS Exam questions about The  Game Tennis 🎾



🍍There are 4 grand slams:-
The Australian Open The French Open (Roland Garros) Wimbledon The US Open

🍍Winning the gold medal at the Summer Olympic Games in addition to the four majors Grandslam in one calendar year is known as a "Golden Grand Slam" or more commonly the "Golden Slam".

🍍Only one player has completed the Golden Slam Steffi Graf (1988 Australian Open, 1988 French Open, 1988 Wimbledon Championships, 1988 US Open & 1988 Olympic gold medal)

🍍A player who wins all four Grand Slam tournaments and the Olympic gold medal during his or her career is said to have achieved a Career Golden Slam. Serena Williams is the only player to have achieved a career golden slam in both singles and doubles.



🍍ടെന്നീസിൽ പുരുഷൻ മാർക്കുള്ള ടീം ഇന മത്സരം ആണ് ഡേവിസ് കപ്പ്.1900 ലാണ് ഡേവിസ് കപ്പ് മത്സരങ്ങൾ ആരംഭിച്ചത്.ഹവാർഡ് സർവകലാശാലയിലെ ഡി എഫ് ഡേവിസ് ആയിരുന്നു ഉപജ്ഞാതാവ്

🍍ടെന്നീസിൽ വനിതകൾക്കുള്ള ടീം ഇന മത്സരം ആണ് ഫെഡ് കപ്പ്. 1963 ആരംഭിച്ച ഈ മത്സരങ്ങൾ 1995 വരെ ഫെഡറേഷൻ കപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്

🍍പുരുഷൻമാരും വനിതകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ഇന മത്സരങ്ങൾ ആയ  ഹോപ്പ്മാൻ കപ്പ് 1989ൽ ആരംഭിച്ചു.

🍍ടെന്നീസിൽ നാല് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകൾ ആണ് ഉള്ളത് . ഓസ്‌ട്രേലിയൻ ഓപ്പൺ , ഫ്രഞ്ച് ഓപ്പൺ യു.എസ് ഓപ്പൺ ,വിംബിൾഡൺ എന്നിവ

🍍ഏറ്റവും കൂടതൽ സമ്മാനത്തുകയുള്ള ഗ്രാൻഡ്സ്ലാം ടൂർണമെന്റ് ആണ്  U.S ഓപ്പൺ

16 April 2018

കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭ

Kerala PSC exam LD Clerk Exam Secretariat Assistant exam questions about The first Communist Ministry in Kerala One of the first democratically elected Communist governments in the world
1957 ഏപ്രിൽ 5 ന്  കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭാ അധികാരം ഏറ്റു

ലോകത്തിൽ ആദ്യമായി കമ്മ്യുണിസ്റ്റ്പാർട്ടി ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിൽ വന്നത് കേരളത്തിൽ ആണ്

മുഖ്യമന്ത്രി - ഇ എം എസ്  നമ്പൂതിരിപ്പാട് ധനകാര്യം - സി .അച്യുതമേനോൻ
ട്രാൻസ്‌പോർട്ട് &ലേബർ - ടി വി .തോമസ്
വനം & ഭക്ഷ്യം - K C ജോർജ്
വ്യവസായം - K P  ഗോപാലൻ
പൊതുമരാമത്ത് - T A  മജീദ്
തദ്ദേശസ്വയംഭരണം - P K  ചാത്തൻ
വിദ്യാഭ്യാസം & സഹകരണം - ജോസഫ് മുണ്ടശ്ശേരി
റവന്യു & എക്‌സൈസ്  K R ഗൗരിയമ്മ
നിയമം & ഇലെക്ട്രിസിറ്റി - V R കൃഷ്ണയ്യർ
ആരോഗ്യം - A R മേനോൻ

ഇന്ത്യയിൽ ആദ്യമായി ഭരണഘടനയുടെ 365- വകുപ്പ്‌ പ്രകാരം പുറത്താക്കപ്പെട്ട മന്ത്രിസഭാ കേരളത്തിലേതാണ്. 1959 ജൂലൈ 31 ന്  ഇ.എം.എസ്  മന്ത്രിസഭ പിരിച്ചുവിട്ട് കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

താഷ്ക്കെന്റ് കരാർ - Tashkent Declaration

Kerala PSC exam LD Clerk Exam Secretariat Assistant exam questions about Tashkent declaration


The Tashkent Declaration was a peace agreement between India and Pakistan signed on 10 January 1966 that resolved the Indo-Pakistani War of 1965.

1965 ലെ ഇൻഡോ - പാക് യുദ്ധത്തെ തുടർന്ന് ഉണ്ടായ താഷ്ക്കെന്റ് കരാറിൽ  ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ്‌ഖാനും ഒപ്പ് വച്ചു. സോവിയറ്റ് യൂണിയൻ പ്രീമിയർ ആയിരുന്ന കോസിഗിൻ മാധ്യസ്ഥ്യം വഹിച്ചു.

1966 ജനുവരി 10 നാണ് താഷ്‌ക്കെന്റ് കരാർ ഒപ്പ് വെച്ചത് .ജനുവരി 11ന് പുലർച്ചെ ഹ്രദയാഘാതത്തെ തുടർന്ന് താഷ്‌ക്കെന്റിൽ വച്ച് ലാൽ ബഹാദൂർ ശാസ്ത്രി അന്തരിച്ചു. വിദേശത്ത് വച്ച് അന്തരിച്ച ഏക ഇന്ത്യൻ ഭരണാധികാരിയാണ് ശാസ്ത്രി

ഇപ്പോൾ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനം ആണ് താഷ്ക്കെന്റ്

ഹിമാദ്രി & ദക്ഷിണ ഗംഗോത്രി


Himadri Station is India's first Arctic research station located at Spitsbergen, Svalbard, Norway

Dakshin Gangotri was the first scientific base station of India situated in Antarctica, part of the Indian Antarctic Program

ഇന്ത്യയുടെ ആദ്യ ആർട്ടിക് പര്യവേക്ഷണ കേന്ദ്രമായ ഹിമാദ്രി 2008 മുതൽ ആണ് പ്രവർത്തനം ആരംഭിച്ചത്.
നോർവെയിലെ Svalbard മേഖലയിൽ ആണ് ഹിമാദ്രി സ്ഥിതിചെയ്യുന്നത്

അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രമായ ദക്ഷിണഗംഗോത്രി 1984 ൽ പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ കേന്ദ്രമായ മൈത്രി 1989 ൽ പ്രവർത്തനം ആരംഭിച്ചു. 2012 പ്രവർത്തനം ആരംഭിച്ച ഭാരതി ആണ് ഇന്ത്യയുടെ  ഏറ്റവും പുതിയ പര്യവേക്ഷണ കേന്ദ്രം

ഇന്ത്യയ്ക്ക് പുറത്തു ഇന്ത്യയുടെ ആദ്യ പോസ്റ്റ്‌ഓഫീസ് ആരംഭിച്ചത് 1988 ൽ അന്റാർട്ടിക്കിൽ ആണ്

ഇന്ത്യയുടെ ആർട്ടിക് അന്റാർട്ടിക്ക് പര്യവേക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത് National Centre for Antarctic and Ocean Research എന്ന സ്ഥാപനം ആണ്.ഇതിന്റെ ആസ്ഥാനം ഗോവയിലെ വാസ്കോ ഡ ഗാമയിൽ ആണ്

10 April 2018

ശിലകൾ -Rock Types

Rock Types


Igneous Rocks. Basalt. Gabbro. Granite. Obsidian. Volcanic Ash and Tuff.

Sedimentary Rocks. Clays, Mudstones and Shales. Limestones. Sandstone.

Metamorphic Rocks. Gneiss. Marble. Quartzite. Schist. Slate.

ശിലകളുടെ മാതാവ് എന്നാണ് ആഗ്നേയശില അറിയപ്പെടുന്നത്
മാഗ്മ തണുത്ത് ഉറഞ്ഞാണ് ആഗ്നേയശിലകൾ രൂപം കൊള്ളുന്നത്
ആഗ്നേയശിലകൾ പ്രാഥമീകശിലകൾ എന്നും അറിയപ്പെടുന്നു

ഗ്രാനൈറ്റ്, ബസാൾട്ട് ,ഡോളറൈറ്റ് എന്നിവ ആഗ്നേയശിലകൾക്ക് ഉദാഹരണം ആണ്

രൂപം കൊള്ളുന്ന രീതിയുടെ അടിസ്ഥാനത്തിൽ ശിലകളെ മൂന്നായി തിരിച്ചിരിക്കുന്നു ആഗ്നേയശിലകൾ ,അവസാദശിലകൾ,കായാന്തരിത ശിലകൾ

മണൽകല്ല് ,ചുണ്ണാമ്പ്കല്ല് ,ഷെയിൽ, ചോക്ക് എന്നിവ അവസാദശിലകൾക്ക് ഉദാഹരണം ആണ്

ക്വാർട്ട്സൈറ്റ് ,ഗ്രാഫൈറ്റ് ,മാർബിൾ ,നയിസ് ,ഷിസ്റ്റ് എന്നിവ കായാന്തരിതശിലകൾക്ക് ഉദാഹരണം ആണ്

കാറ്റിന്റെ നിക്ഷേപപ്രിക്രിയയിലൂടെ രൂപം കൊള്ളുന്ന അവസാദശിലയാണ് ലോയ്‌സ്

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...