15 April 2020

PSC ആവർത്തിച്ചുചോദിക്കുന്ന നിയമങ്ങൾ


വിവരാവകാശനിയമം
2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ വിവരാവകാശനിയമം നിയമം 2005ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌.

ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് 1997ൽ തമിഴ്നാട്ടിൽ .
വിവരാവകാശനിയമം  ലോകത്ത് ആദ്യമായി
നിലവിൽ വന്നത് സ്വീഡനിലാണ്.

ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം ആയിരുന്നു ജമ്മുകാശ്മീർ.ആഗസ്റ്റ് 2019 മുതൽ ഇന്ത്യയിലെ എല്ലാ പ്രദേശത്തും ഈ നിയമം ബാധകമാണ്

രാജസ്ഥാനിലെ മസ്ദൂർ കിസാൻ  ശക്തി സംഘതൻ എന്ന സംഘടന  ആണ് വിവരാവകാശ കമ്മീഷൻ വരാൻ വേണ്ടി പ്രവർത്തിച്ചത്. മസ്ദൂർ കിസാൻ  ശക്തി സംഘതൻ എന്ന സംഘടന രൂപീകരിച്ചത് അരുണ റോയ്.

വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷാഫീസ് - 10 രൂപ.അപേക്ഷ ലഭിച്ചു 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകിയിരിക്കണം.

 വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങൾ  ആണെങ്കിൽ 48 മണിക്കൂറിനകം നൽകണം


വിദ്യാഭ്യാസ അവകാശനിയമം
ആറ് മുതൽ പതിന്നാല് വയസ്സുവരെ പ്രായമുള്ള എല്ലാകുട്ടികൾക്കും  അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം, 2009 ഓഗസ്റ്റ്‌ 4 നു  പാർലമെന്റ്  പാസ്സാക്കി.

ഇന്ത്യൻ ഭരണഘടനയുടെ  ആർട്ടിക്കിൾ 21 എ  ഇതിനായി ഭേദഗതി ചെയ്തു.2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു.


ഗാർഹിക പീഡന നിരോധന നിയമം
കുടുംബത്തിനുള്ളിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാൻ ഇന്ത്യയിൽ 2005-ൽ പാർലമെന്റ്  പാസാക്കിയ നിയമമാണ് ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം.ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്  2006 ഒക്ടോബർ 26 ന്.

ഭക്ഷ്യസുരക്ഷാ ബിൽ
ഇന്ത്യയിലെ ജനസംഖ്യയിൽ 70 ശതമാനത്തിന് നിയമംമൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ബിൽ 2013 സെപ്റ്റംബറിൽ നിലവിൽ വന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
രാജ്യത്തിലെ ജനങ്ങളിൽ കായിക തൊഴിൽ ചെയ്യുവാൻ സന്നദ്ധതയുള്ളവർക്ക് ഒരു വർഷം 100 ദിവസം തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.2005 സെപ്റ്റംബറിൽ‌ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ 7 ന്‌ നിലവിൽവന്നു.

2006 ഫെബ്രുവരി 2 ന് ആന്ധ്രാപ്രദേശിലെ ബണ്ടിലപിള്ളി ഗ്രാമപഞ്ചായത്തിൽ മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

തുടക്കത്തിൽ ഇന്ത്യയിലെ 200 ജില്ലകളിൽ മാത്രമായിരുന്നു പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു


വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമം
അഴിമതിക്കാരായ ഉദ്യോഗസ്ഥരയെയും ജനപ്രതിനിധികളെയും കുറിച്ച് വിവരം നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാനും സംരക്ഷിക്കാനുമുള്ള നിയമം ആണ്  ‘വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമം’  2014 മെയ് 9 ന് നിലവിൽ വന്നു.


ലോക്പാൽ, ലോകായുക്ത നിയമം
സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് നിലവിൽ വന്ന നിയമം ആണ് ലോക്പാൽ, ലോകായുക്ത നിയമം. 2014 ജനുവരി 16 നിയമം പ്രാബല്യത്തിൽവന്നു.

സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ഇന്ത്യയിലെ ഒന്നാമത്തെ ലോക്പാല്‍ ആയി 2019 മാർച്ച്‌ 19 ന്  നിയമിതനായി. എട്ടംഗ ലോക്പാല്‍ സംവിധാനമാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്.ലോക്പാൽ എന്ന വാക്കിന്റെ അർത്ഥം ജനസംരക്ഷകൻ എന്നാണ്.

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...