7 July 2018

പാമ്പറിവുകൾ


കേരളത്തിൽ സർവസാധാരണമായി കാണപ്പെടുന്ന ഒരു ജീവിവർഗ്ഗം ആണ് പാമ്പുകൾ. നമ്മൾ കേട്ടതിൽ നിന്നും വ്യത്യസ്തമായകുറേ പാമ്പറിവുകൾ.

കണ്ണുണ്ടെങ്കിലും കാഴ്ച്ചശക്തി ഇല്ലാത്ത ജീവികൾ ആണ് പാമ്പുകൾ. എല്ലാവരെയും ഒരുപോലെ നിഴലുകൾ ആയി മാത്രമേ കാണാൻ കഴിയു.മൂക്കിന്റെ സ്ഥാനത്തു സുഷിരം ഉണ്ടെങ്കിലും മണംഎടുക്കാൻ കഴിയില്ല.നാക്ക്‌ഉപയോഗിച്ച് ആണ് ഇവ ഓരോന്നും തിരിച്ചറിയുന്നത്. ചെവി ഇല്ലാത്തതിനാൽ കേൾവിശക്തി ഇല്ല.ഓർമ്മശക്തിയും ഇല്ല.

പാമ്പുകളുടെ ശരീരത്തിൽ കാണുന്ന ഒരു ഗ്രന്ഥിയിൽ ഉല്പാദിപ്പിക്കുന്ന ഔഷധത്തെയാണ് നമ്മൾ വിഷം എന്ന് പറയുന്നത്. ഈ ഔഷധത്തിൽ നിന്നും കാൻസർ രോഗത്തിന് ഉളള വേദന സംഹാരി, തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്ന്. ഹൃദയത്തിൽ രകതം കട്ടപിടിക്കുന്നതിനുള്ള മരുന്ന്. പാമ്പുകടി ഏൽക്കുമ്പോൾ കൊടുക്കുന്ന മറുമരുന്ന് എന്നിവ ഈ ഔഷധത്തിൽ നിന്നും ഉല്പാദിപ്പിക്കുന്നു.

ഭാരതത്തിൽ 280ഇനം പാമ്പുകളെയും കേരളത്തിൽ 80ഇനം പാമ്പുകളെയും കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന പാമ്പുകളിൽ നാലിനം പാമ്പുകൾക്ക് മാത്രമേ മനുഷ്യജീവനെ ഹനിക്കുവാൻ കഴിയുന്ന വിഷം പുറപ്പെടുവിക്കാൻ കഴിയുന്നത്.

1 രാജവെമ്പാല (Kingcobra)



കേരളത്തിൽ കണ്ടുവരുന്ന പാമ്പുകളിൽ ഏറ്റവും കൂടതൽ വിഷം സ്രവിക്കാൻ കഴിയുന്നത് രാജവെമ്പാലയ്ക്കാണ്. ശരീരത്തിന്റെ അടിഭാഗം മഞ്ഞയും മുതുകിൽ കറുത്ത നിറത്തിൽ ചിത്രപ്പണിയോട് കൂടിയും കാണപ്പെടുന്നു .പകൽ സഞ്ചാരികൾ ആയ ഇവർ കൂട് കൂട്ടി മുട്ടയിടുന്ന കൂട്ടരാണ്. കരിനാഗം ,കരിച്ചാത്തി, ശംഖുമാല, കൂടൻ കരിച്ചാത്തി എന്നി പേരുകളിലും ഇവർ അറിയപ്പെടുന്നു. പഴമക്കാർ 'കൃഷ്ണസർപ്പം' എന്ന് വിളിച്ചിരുന്നതും രാജവെമ്പാലയെ ആണ്. ഫണം ഉളള കൂട്ടരാണിവർ.സാധാരണയായി നിത്യഹരിത വനങ്ങളിൽ ആണ് ഇവയെ കാണപ്പെടുന്നത് . ജനുവരി -ഫെബ്രുവരി മാസത്തിൽ ആണ് ഇവ ഇണ ചേരുന്നത്. ഇവയുടെ വിഷം മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. രാജവെമ്പാലയുടെ വിഷത്തിന് ഇതുവരെ മറുമരുന്ന് കണ്ടെത്തിയിട്ടില്ല.ഇവയുടെ കടിയേറ്റാൽ മനുഷ്യൻ 10 മിനിറ്റിനകം മരണപ്പെടാൻ സാധ്യത ഉണ്ട് .കേരളത്തിൽ ഇതുവരെ രാജവെമ്പാലയുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

2 അണലി (Viper )


വളരെ അധികം അപകടകാരികൾ ആയ കൂട്ടരാണിവർ. കേരളത്തിൽ ഏറ്റവും കൂടതൽ കടിയേൽക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത് അണലിയുടേതാണ്. വട്ടക്കൂറ ,ചേനത്തണ്ടൻ , കണ്ണാടിവിരിയൻ എന്നിപ്പേരുകളിലും ഇവ അറിയപ്പെടുന്നു. ചേനയുടെ തണ്ടിലെ വട്ടപ്പാടുകൾ പോലെ ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ചേനത്തണ്ടൻ എന്ന് വിളിക്കപ്പെടുന്നത്. തവിട്ട് നിറത്തിൽ ഉളള വട്ടപാടുകളും ത്രികോണആക്രതിയിൽ ഉള്ള തലയും ആണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇവ അധികവും രാത്രിസഞ്ചാരികൾ ആണ്. അണലിയുടെ വിഷം രക്ത ധമനികളെ ആണ് ബാധിക്കുന്നത്. കടിയേറ്റാൽ എത്രയും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കണം. വിഷം പ്രവർത്തിച്ചു തുടങ്ങിയാൽ രക്തധമനികൾ പൊട്ടുന്നതിനും രോമകൂപങ്ങൾ വഴി രക്തം പുറത്തേക്കു വരികയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകൾ ആണ് അണലികൾ


3 മൂർഖൻ ( Cobra )

മൂർഖൻ പാമ്പുകളെ സാധാരണ ആയി പത്തിക്കാരൻ ,ഒറ്റപത്തിക്കാരൻ, ഇരട്ടപത്തിക്കാരൻ എന്നി പേരുകളിൽ അറിയപ്പെടുന്നു. മൂർഖൻ പാമ്പിന്റെ ഫണംത്തിനു പിന്നിൽ കറുപ്പിൽ ഒരു ചിഹ്നം ഉണ്ട് ഇതുകൊണ്ട് ആണ് മൂർഖനെ തിരിച്ചറിയുന്നത്. മൂർഖൻ പാമ്പിന്റെ വിഷം നാഡീവ്യൂഹത്തെ ആണ് ബാധിക്കുന്നത്. മൂർഖൻ പത്തിവിടർത്തി നില്ക്കുന്നത് പേടിച്ചിട്ടാണ്. മൂർഖനും ചേരയും തമ്മിലാണ് ഇണചേരുന്നത് എന്ന തെറ്റായ ധാരണ നമുക്കിടയിൽ ഉണ്ട്. മൂർഖൻ മൂർഖനും ആയി തന്നെയാണ് ഇണചേരുന്നത്. വയറുവേദന,ശ്വാസതടസ്സം ,ചുമ എന്നിവ മൂർഖന്റെ കടിയേൽക്കുമ്പോൾ കാണുന്ന ലക്ഷണങ്ങൾ ആണ്.

4 ശംഖുവരയൻ

ശംഖുവരയൻ അഥവാ വെള്ളികെട്ടൻ എന്നറിയപ്പെടുന്ന ഇക്കൂട്ടർ കറുത്തു മെലിഞ്ഞ ശരീരപ്രകർതിയോട് കൂടിയവആണ്. കറുത്ത ശരീരത്തിൽ അടുപ്പിച്ചു രണ്ടു വരവീതം കഴുത്തിന്റെ ഭാഗം മുതൽ വാലറ്റം വരെ കാണപ്പെടുന്നു. ഉരുണ്ടതലയാണ് ഇക്കൂട്ടർക്ക്. മോതിരവരയൻ, വഴവഴപ്പൻ എന്നീപ്പേരുകളിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ കാണപ്പെടുന്ന ഇനം ആണിത്. മൂർഖന്റെതിനേക്കാൾ ശക്തിയേറിയ വിഷം ആണ് ഇവ പുറപ്പെടുവിക്കുന്നത്. ഇവയുടെ വിഷവും നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. വിഷപ്പല്ല് വളരെ ചെറുതായതിനാൽ കടികിട്ടിയാൽ അറിയാൻ തന്നെ ബുദ്ധിമുട്ട് ആണ്.കടിയേറ്റാൽ തണുപ്പ് മരവിപ്പ് ശ്വാസതടസ്സം സംസാരിക്കാൻ ബുദ്ധിമുട്ട് മയക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു.മുട്ടയിടുന്ന പാമ്പുകൾ ആണ് ശംഖുവരയൻ പാമ്പുകൾ.

🙏പാമ്പുകടി ഏൽക്കാതിരിക്കാൻ

പാമ്പുകളെ ഉപദ്രവിക്കാതിരിക്കുക

രാത്രികാലങ്ങളിൽ നടക്കുമ്പോൾ തറയിൽ നല്ലത് പോലെ ചവിട്ടി നടക്കുക

സ്ഥിരമായി പാമ്പുകളെ കാണുന്ന ഇടങ്ങളിൽ മണ്ണെണ്ണ പെട്രോൾ ഡീസൽ ഇവയിൽ ഏതെങ്കിലും വെള്ളവുമായി കലർത്തി മൂന്നുമാസത്തിൽ ഒരിക്കൽ സ്പ്രേചെയ്യുക

🍍പാമ്പുകടിയേറ്റാൽ

പാമ്പുകടിഏറ്റ ആളെ ഭയപ്പെടുത്താതെ ഇരിക്കുക

കടിയേറ്റ ഭാഗത്തിന് മുകളിൽ ആയി അധികം ബലപ്പിക്കാതെ കെട്ടുക രക്‌തയോട്ടം കുറയാൻ പാകത്തിന്

കടിയേറ്റ ആളെ നടക്കാനോ കിടക്കാനോ സമ്മതിക്കാതെ എടുത്തുഇരുത്തി എത്രയും വേഗം ആന്റിവെനം നൽകാൻ കഴിവുള്ള ഹോസ്പിറ്റലിൽ എത്തിക്കുക

കടിയേറ്റ ഭാഗം കത്തികൊണ്ടോ മറ്റുപകരണങ്ങൾ കൊണ്ടോ കീറാതിരിക്കുക്ക


Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...