സിന്ധുനദിതട സംസ്കാരം - Indus valley civilisation
സിന്ധു നദിതട സംസ്കാരം ഹാരപ്പൻ സംസ്കാരം എന്നും അറിയപ്പെടുന്നു സിന്ധു നദി യുടെ തീരത്തു നിന്നും ആണ് ഇത് വികസിച്ചത്
മെലുഹ എന്നായിരുന്നു സുമേറിയൻ ജനത സിന്ധുതട ജനതയെ വിളിച്ചിരുന്നത്
ഹാരപ്പൻ ജനതയുടെ പ്രധാന ഭക്ഷ്യ ധാന്യങ്ങൾ ഗോതമ്പ് ബാർലി എന്നിവ ആണ്
ഹാരപ്പൻ ജനതയുടെ പ്രധാന കച്ചവട കേന്ദ്രം ലോത്തൽ
പരുത്തി കൃഷി ആദ്യമായി ചെയ്തത് ഹാരപ്പൻ ജനത ആണ്
ഇരുമ്പ് കുതിര എന്നിവ ഹാരപ്പൻ ജനതയ്ക്ക് അജ്ഞാതമായിരുന്നു ഇഷ്ടിക ഹാരപ്പൻ ജനതയുടെ പ്രധാന നിർമ്മാണ വസ്തുവായിരുന്നു
സിന്ധു നദിതട സംസ്കാരവുമായി ബന്ധപ്പെട്ട് ആദ്യമായി കണ്ടെത്തിയ സ്ഥലം ഹാരപ്പ ആണ് കണ്ടെത്തിയത് ദയറാം സാഹ്നി 1921 ൽ
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം കണ്ടെത്തിയ അദ്യ ഹാരപ്പൻ നഗരം പഞ്ചാബിലെ രൂപാർ
ഹാരപ്പ ഇപ്പോൾ സ്ഥിതി ചെയ്യുന്നത് പാകിസ്താനിലെ സഹിവാൾ ജില്ലയിൽ രവി നദിക്കരയിൽ
വേദങ്ങളിൽ ഹരിയുപിയ എന്നാണ് ഹരപ്പയെ വിശേഷിപ്പിക്കുന്നത്
സൈന്ധവ ജനത മൃതദേഹം പെട്ടികളിൽ അടക്കം ചെയ്തിരുന്നു എന്നതിന് തെളിവ് നൽകുന്ന ഒരേഒരു സ്ഥലം ഹാരപ്പയാണ്
രണ്ടു നിരകൾ വീതം ഉള്ള ആറു ധാന്യപ്പുരകൾ തൊഴിൽശാലകൾ പട്ടി മാനിനെ വേട്ടയാടുന്ന രൂപം ചെറിയ കാളവണ്ടിയുടെ രൂപം എന്നിവ കണ്ടെത്തിയത് ഹരപ്പയിൽ നിന്നാണ്
മോഹൻ ജെദാരോ മരിച്ചവരുടെ കുന്നു എന്നറിയപ്പെടുന്നു. കണ്ടെത്തിയത് ആർ. ഡി ബാനർജി 1922 ൽ. ഇപ്പോൾ സ്ഥിതി ചെയ്യുന്നത് പാകിസ്ഥാനിൽ സിന്ധു നദിക്കരയിൽ ലാർക്കാനാ ജില്ലയിൽ. മഹാസ്‌നാനഘട്ടം, അസംബ്ലിഹാൾ, വലിയ ധാന്യപ്പുര, നൃത്തം ചെയ്യുന്ന പെണ്കുട്ടിയുടെ വെങ്കല പ്രതിമ, പശുപതി മഹാദേവന്റെ രൂപം, താടിക്കാരന്റെ രൂപം,എരുമയുടെ വെങ്കല രൂപം എന്നിവ കണ്ടെത്തിയത് മോഹൻ ജെദാരോ യിൽ നിന്നാണ്
ലോത്തൽ കണ്ടെത്തിയത് S. R റാവു. സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ ഗൾഫ് ഓഫ് കാംബേയിൽ, മനുഷ്യനിർമ്മിത തുറമുഖം,മുത്തുകൾ നിർമ്മിക്കുന്ന വ്യവസായ ശാലകൾ, നെൽകൃഷി ചെയ്തതിന്റെ അവശിഷ്ടങ്ങൾ, പുരുഷനെയും സ്ത്രീയെയും ഒന്നിച്ചു അടക്കം ചെയ്തതിന്റെ തെളിവുകൾ എന്നിവ ലഭിച്ചത് ലോത്തലിൽ നിന്നും ആണ്
കാലിബംഗൻ എന്ന വാക്കിനർത്ഥം കറുത്ത വളകൾ എന്നാണ്, സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ഗഗ്ഗാർ നദിക്കരയിൽ, കണ്ടെത്തിയത് A.ഘോഷ്. എല്ലാ വീടുകൾക്കും ഒരു കിണർ വീതം എന്ന രീതിഉണ്ടായിരുന്നത് കാലിബംഗനിൽ. ഒട്ടകത്തിന്റെ എല്ലുകൾ, തീകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ, ഉഴുതുമറിച്ച പാടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി.
ധോളവീര ഗുജറാത്തിൽ റാൻ ഓഫ് കച്ചിന് അടുത്തായി സ്ഥിതി ചെയുന്നു കണ്ടെത്തിയത് R. S ദീക്ഷിദ്. ഏകികൃത ജലസേചന സംവിധാനം ഉണ്ടായിരുന്ന പ്രധാനനഗരം ആയിരുന്നു ധോളവീര. സിന്ധുനദിതട സംസ്കാരങ്ങളിൽ അവസാനം കണ്ടെത്തിയ നഗരങ്ങളിൽ ഒന്നും ഒന്നാണ് ധോളവീര